Monday, May 24, 2021

Kappa Challenge


2021 May 22
വായനശാലയുടെ ഇന്നത്തെ ഉദ്യമത്തിൽ പങ്കാളികളായ എല്ലാ നാട്ടുകാർക്കും സ്നേഹം അറിയിക്കുന്നു.


ഓരോ കിലോയും വാങ്ങി സഹകരിച്ച നമ്മൾ ഓരോരുത്തരും അറിയാതെ ഒരു മനുഷ്യത്വത്തിന്റെ ഭാഗമാവുകയായിരുന്നു. Forward ചെയ്തു വന്ന ഒരു WhatsApp സന്ദേശമാണ് നേതാജി വായനശാല പ്രവർത്തകരെ ഇങ്ങനെയൊരു ചിന്തയിലേക്ക് നയിച്ചത്. കൊടകരക്കപ്പുറത്തെ പാറേക്കാട്ടുകരയിലെ ഒരു കർഷകന്റെ വിയർപ്പിന്റെ ഫലമായ വിളകൾ ആരും വാങ്ങാൻ ആളില്ലാത്ത ഒരവസ്ഥ. 250 കിലോ വാങ്ങി സഹായിച്ചാലോ എന്നോർത്ത് ഈ ഗ്രൂപ്പിൽ അറിയിച്ചപ്പോൾ നമ്മുടെ നാട്ടുകാർ 480kg ഓർഡർ നൽകി വായനശാലയോട് challenge ചെയ്തു 😊
അപ്പൊ നമ്മൾ 700 കിലോ വാങ്ങി കോനിക്കര കൊണ്ടു വന്നു വീടുകളിൽ എത്തിച്ചപ്പോൾ അത് മുഴുവനും നമ്മുടെ നാട്ടുകാർ സ്നേഹപൂർവ്വം ഏറ്റു വാങ്ങി. സൗജന്യമായി വിതരണം ചെയ്തുവെങ്കിലും, മിക്കവാറും പേർ അവർക്കിഷ്ട്ടമുള്ള തുകകൾ വളണ്ടിയർമാർക്ക് കൈമാറി, അഭ്യുദയകാക്ഷികൾ അവർ എടുത്തതിന്റെ എത്രയോ ഇരട്ടി തുക നൽകിയെന്നോ!
ചിലർ 
അത്യാവശ്യത്തിലധികം വാങ്ങിയത് അടുത്തുള്ളവർക്ക് കൊടുക്കാനും ഒരു കർഷകന് ഐക്യദാർഢ്യം അടയാളപ്പെടുത്തുവാനുമാണ്.
നമ്മൾ കോനിക്കരക്കാർ അങ്ങനെയാണ്, ജാതിക്കും കക്ഷി രാഷ്ട്രീയത്തിനും അതീതരായി ഒന്നിച്ചു നിൽക്കും...

ഇന്ന് ഈ സംരംഭത്തിൻ ഭാഗമായ ഓരോ ഗ്രാമവാസികളും ചെയ്തത് ഒരു അടയാളപ്പെടുത്തലാണ്, നന്മയുള്ളൊരു കാര്യം ചെയ്യാൻ അവസരം കിട്ടിയാൽ നമ്മളത് പാഴാക്കില്ല എന്ന്.




ഇന്നത്തെ ഈ വിതരണം സമ്പൂർണ്ണമാണെന്നൊന്നും വായനശാല അവകാശപ്പെടുന്നില്ല. വിതരണ കാര്യം അറിയാത്ത വീടുകളും ചിലതുണ്ട്. എങ്കിലും ഈ pandemic കാലത്ത് ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ കമ്മിറ്റിക്ക് അഭിമാനമുണ്ട്.


കൂടുതൽ എഴുതുന്നില്ല.
ആ കർഷകന്റെ മുഖത്തെ ചിരി നമ്മളോട് സംസാരിക്കും.



മറ്റൊരാളുടെ മുഖത്തെ ചിരിയുടെ കാരണം നമ്മളും കൂടിയാണെന്ന് അറിയുമ്പോഴുള്ളൊരു സുഖമുണ്ടല്ലോ... അത് ഇന്ന് കിട്ടിയവർക്ക് ശുഭരാത്രി നേരുന്നു.
Secretary
9847956600

No comments:

Post a Comment