Thursday, December 30, 2021

2021 പ്രവർത്തന റിപ്പോർട്ട്

 ഡിസംബർ 31

ഒരു വർഷം അവസാനിക്കുന്നു...


ഈ വർഷം പടിയിറങ്ങുമ്പോൾ നേതാജി വായനശാല കമ്മിറ്റി ഏറെ അഭിമാനത്തോടെ ഈ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുന്നു.

Reporting & Visualization : By IT Club (Tech Talk) - നേതാജി വായനശാല

RECAP 2021 (പ്രവർത്തന റിപ്പോർട്ട്)

👇

2021 ജനുവരി 17 നാണ് പൊതുയോഗത്തിലൂടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 12 മാസം കൊണ്ട് മുപ്പതിലേറെ പൊതു പരിപാടികൾ വായനശാലയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.

നമ്മുടെ നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെ യും സഹകരണത്തോടെ 2021 ൽ നേതാജി വായനശാല നടത്തിയ പരിപാടികളുടെ വിശദ വിവരങ്ങളിതാ 👇









പരിപാടികൾ വിജയിപ്പിക്കാൻ സഹകരിച്ച എല്ലാവർക്കും വായനശാലയുടെ കൃതജ്ഞത അറിയിച്ചുകൊള്ളുന്നു.

ഈ വർഷത്തെ പരിപാടികളിൽ അതിഥികളായി പങ്കെടുത്തവർ

ലൈബ്രറി പുസ്തക വിതരണ കേന്ദ്രം,   പത്രമാസികകൾ നിറഞ്ഞ വായനമുറി എന്നതിനപ്പുറം നേതാജി വായനശാലയിൽ താഴെ കൊടുത്തിരിക്കുന്ന പല പദ്ധതികളും ഉപവിഭാഗങ്ങളും ഇന്ന് പ്രവർത്തിച്ചു വരുന്നുണ്ട്.


വായനശാല ആവിഷ്കരിച്ചു നടത്തുന്ന ഈ തനതു പരിപാടികളിൽ കുട്ടികൾക്കും, യുവ ജനങ്ങൾക്കും, സ്ത്രീകൾക്കും, മുതിർന്നവർക്കും, എല്ലാവർക്കും ഭാഗമാകാം. 

 രാഷ്ട്രീയത്തിനും മതത്തിനും മറ്റെല്ലാ വിഭാഗീയതകൾക്കുമപ്പുറം,

നമുക്കൊന്നായി ഒരു ഗ്രാമത്തിനു വേണ്ടി ഒന്നിച്ചു നിൽക്കാം...

പുതുവർഷത്തെ വരവേറ്റുകൊണ്ട് ഏവർക്കും വായനശാലയിലേക്ക് സ്വാഗതം 🙏🏼

തുടർന്നും നേതാജി വായനശാലയുടെ പ്രവർത്തനങ്ങൾക്ക്‌, സഹകരണവും നിർദേശങ്ങളും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ...

-

നേതാജി വായനശാല കമ്മിറ്റി

സർഗ്ഗോത്സവം

 



നേതാജി വായനശാല
🖋️✏️🖊️
UP & HS വിദ്യാർഥികൾക്കായി  സർഗ്ഗോത്സവം സംഘടിപ്പിക്കുന്നു.

മത്സരയിനങ്ങളുടെ വിവരങ്ങൾ താഴെ നോട്ടീസിൽ കൊടുത്തിട്ടുണ്ട്. 

നിങ്ങൾ വീട്ടിലിരുന്നു തയ്യാറാക്കിയ രചനകൾ ഡിസംബർ 30 ന് മുൻപായി ലൈബ്രേറിയനെ ഏൽപ്പിക്കുക.
തിരഞ്ഞെടുത്ത രചനകൾക്ക് വായനശാല സമ്മാനങ്ങൾ നൽകുന്നതാണ്.
ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് പഞ്ചായത്ത്‌ / താലൂക്ക് / ജില്ലാ / സ്റ്റേറ്റ് തലം വരെ മത്സരിക്കാൻ അവസരമുണ്ട്.

നിങ്ങളുടെ സർഗ്ഗശേഷിയെ വളർത്തിയെടുക്കാൻ ഈ വർഷത്തെ അവസാന അവസരം ആരും പാഴാക്കരുത്.

Best Wishes.

Tuesday, December 14, 2021

Cake Fest

 





ഇന്നത്തെ Cake Fest ൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.

മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാൻ പുതുക്കാട് MLA (K.K.രാമചന്ദ്രൻ) യും അതിഥിയായി എത്തി.



Cake Farm Bakery ഉടമ ശബരിദാസ്, ഷെഫ് അപ്പു, Portugal ൽ ഷെഫായി ജോലി ചെയ്യുന്ന ചാക്കോ എന്നിവർ വിധി കർത്താക്കളായി.

വൈവിധ്യവും രുചിയുമുള്ള കേക്കുകൾ എല്ലാം ഒന്നിനൊന്നു മെച്ചമുള്ളതായിരുന്നു.










ഒന്നാം സ്ഥാനം :
ആശ സെബി 👏🏼

പങ്കെടുത്ത എല്ലാവർക്കും പ്രസിഡന്റ്‌ ജിജു ട്രോഫികൾ നൽകി അഭിനന്ദിച്ചു.

പരിപാടി കാണാൻ എത്തിയവർ ചേർന്നു കേക്കുകൾ മുറിച്ചു പങ്കിട്ടു കഴിച്ചപ്പോൾ, കോനിക്കരയിൽ XMas ആഘോഷങ്ങൾക്ക് ആരംഭമായി...


Wednesday, December 8, 2021

Sports Club : Indoor Games

നേതാജി യുവത

നേതാജി വായനശാലയിലെ 
ആർട്സ് & സ്പോർട്സ് ക്ലബിൽ അംഗങ്ങൾ 
ആവാൻ താല്പര്യമുള്ള 
ആൺകുട്ടികളും പെൺകുട്ടികളും 
ലൈബ്രേറിയന്റെ കൈയ്യിൽ പേര് രജിസ്റ്റർ ചെയ്യുക.


ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ 
ഈ മാസം മുതൽ കൂടുതൽ സജീവമാക്കുകയാണ്. 
ഏവർക്കും സ്വാഗതം 🙏🏼

ഇന്ന് മുതൽ വായനശാല ഹാളിൽ indoor games ആരംഭിച്ചിട്ടുണ്ട്.
കളിക്കാൻ താല്പര്യമുള്ളവർ വായനശാല ഹാളിൽ വരിക...






 

Seed Bank