Tuesday, December 25, 2018

Xmas 2018

നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് - യുവതയുടെ
ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിന്റെ
ഭാഗമായി വായനശാല അങ്കണത്തിൽ നിർമ്മിച്ച
"സമ്മാനത്തേരിലേറി വരുന്ന സാന്താ".


 

Tuesday, December 11, 2018

പുനർജനി


PUNARJANI : A DISASTER RECOVERY PLAN


A PROJECT FOR FLOOD REHABILITATION UNDER NETAJI VAYANASALA

Here is an abstract of the PUNARJANI, a disaster recovery plan which could be applicable for the flood effected areas and houses in Konikkara, Ward-I, Thrikkur Grama Panchayath, Thrissur. We aim at recovering the flood related areas/families of the village by providing the basic requirements to sustain their life and living. Even though we know that it is not an easy task, it is our responsibility to do something to reconstruct our society. Let’s UNITE and REBUILD.

What PUNARJANI aim at?
  • To provide a rehabilitation assistance to those people who are effected of floods in Konikkara.
  • Take data collection by doing a survey and trying to provide the essentials to the needy ones in priority.
  • Try to provide the basic needs to make their life better during rehabilitation.
  • It may include food, plates, utensils, medicines, study materials, professional rehabilitation, house repairing, electrical/plumbing works, aid for specially challenged persons etc.
  • At least we may help them in identifying what all documents they have lost and how to retrieve it. Or help them to get it or guide them.

How to execute PUNARJANI?
  • Create of group of vibrant and passionate volunteers for data collection.
  • Prioritize the requirements of each families and make a plan on how to help them.
  • Provide emotional, material and financial assistance from Puranjani by informing/sharing the prioritized requirements of victims, based on the data we have gathered and extend assistance from helping hands from unaffected villagers, pravasis and external well-wishers.

Concept & Initial Draft Prepared By:

Sujith. E S
Secretary, Netaji Vayanasala, Konikkara

 
 
 

Thursday, October 4, 2018

SSLC, +2 മെറിറ്റ് അവാർഡ് ദാനം

നേതാജി വായനശാല വർഷം തോറും നൽകി വരുന്ന
വിദ്യാഭ്യാസ മെറിറ്റ് അവാർഡുകൾ 2018 ആഗസ്ത് 15 ന്,
കോനിക്കര ഒന്നാം വാർഡിലെ അർഹരായ
വിദ്യാർത്ഥികൾക്ക് നൽകി ആദരിച്ചു.

 


എഴുത്തുകാരനും കവിയുമായ ശ്രീ വിജേഷ് എടക്കുന്നി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല പ്രസിഡണ്ട് ഷാജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
സാംസ്കാരിക പ്രവർത്തകനായ ശ്രീ ചെറാട്ട് ബാലകൃഷ്ണൻ
മുഖ്യാതിഥി ആയിരുന്നു.
അതിഥികൾ ചേർന്ന് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു .
ശേഷം നേതാജി ബാലവേദി , യുവത , വനിതാവേദി
പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
-----------------------------------------------------------------------
NETAJI MERIT AWARD WINNERS - 2018

1. SSLC FIRST PRIZE : (Shri. Kallippilli Ayyappan Memorial Award)

10 A+
JEEVA K. S, S/O Late. SURESH BABU, KUNNUMMEKKARA HOUSE.
SELIN JOBY, D/O JOBY. A. A, ATTUPURAM HOUSE.
JOYAL T. J, S/O JOSEPH. T. R, THEKKUMPEEDIKA HOUSE.
SANDRA M. A, D/O ANTONY M. T, MALIYEKKAL HOUSE.

2. SSLC SECOND PRIZE : (Shri. Thekkumpeedika Porinchu Memorial Award)

9A+, 1A
DIXON JOY, S/O JOY, KODAVARAKKARAN HOUSE.
ANAMIKA MENON, D/O RAJAPRAKASHAN, KORAPPATH HOUSE

3. +2 FIRST PRIZE : (Sponsored By: Smt. Gowri Teacher, Madhava Mandiram, Konikkara)

89.33%
JOYAL C. J, S/O JOBY CHAKKERY, CHAKKERY HOUSE

4. +2 SECOND PRIZE : (In Loving Memory Of: Austin Shaju, Thazhath (H), Chelakkottukara)

89.08%
SRADHA SEVI, D/O SEVI PAREKKADAN, PAREKKADAN HOUSE


അന്നേ ദിവസം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി
കലാ മത്സരങ്ങളും പരിപാടികളും ഉണ്ടായിരുന്നു.

Tuesday, August 7, 2018

ദശപുഷ്പങ്ങളും നാട്ടുമരുന്നുകളും

2018 ഓഗസ്റ്റ് 4 @ 4:00 PM

പഠന ക്ലാസ് : ദശപുഷ്പങ്ങളും നാട്ടു മരുന്നുകളും



ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കേണ്ടുന്ന കർക്കിടകമാസത്തിൽ, 
കോനിക്കര നേതാജി വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ  
വ്യത്യസ്തമായൊരു പരിപാടി "നാട്ടറിവ്" സംഘടിപ്പിച്ചു. 


ദശപുഷ്പങ്ങളും അവയുടെ പ്രാധാന്യവും ഔഷധ ഗുണങ്ങളും 
Retd. അധ്യാപിക ശ്രീമതി. ഗൗരി ടീച്ചർ വിവരിച്ചു. 
വീട്ടുവളപ്പിൽ കാണുന്ന നാട്ടു മരുന്നുകളെ പറ്റിയുള്ള അറിവുകൾ  
ദിവ്യ ഷിബു പങ്കുവച്ചു. നാട്ടു മരുന്നുകളുടെ ഒരു വൻ ശേഖരം തന്നെ 
പത്മാക്ഷി ചേച്ചി ലൈവ് ആയി പരിചയപ്പെടുത്തി. 


അമ്മൂമ്മമാരും, അമ്മമാരും, കൊച്ചു മക്കളും പരിപാടിയിൽ പങ്കെടുത്തു. 
കോനിക്കര ഗ്രാമത്തിൽ നിന്നും പറിച്ചെടുത്തു കൊണ്ടു വന്ന 
ദശ പുഷ്പങ്ങളെയും, പത്തിലകളെയും, വിവിധ തരം തുളസികളെയും, 
നാട്ടു ചെടികളെയും കുട്ടികളും അമ്മമാരും
കൈയ്യിലെടുത്തു  തൊട്ടറിഞ്ഞു, മണത്തറിഞ്ഞു... 
പലരും ആദ്യമായാണ് ഈ വിശിഷ്ടമായ നാട്ടു ചെടികളെ അടുത്തറിയുന്നത്. 


മൂന്നു തലമുറകൾ ഒന്നിച്ചു പങ്കെടുത്ത ഈ പരിപാടി, 
നമ്മുടെ നാട്ടറിവിന്റെ  പാരമ്പര്യത്തെയും പൈതൃകത്തെയും 
വരും തലമുറയ്ക്ക് പകർന്നു നൽകുന്ന ഒന്നായി മാറി. 

വനിതാവേദി ചെയർപേഴ്സൺ ഉദയ ടീച്ചർ, ബാലവേദി  അംഗങ്ങൾ, 
ഗ്രന്ഥശാല പ്രവർത്തകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഗ്രന്ഥശാല സെക്രട്ടറി പരിപാടി കോർഡിനേറ്റ് ചെയ്തു .

Friday, July 27, 2018

ഫോട്ടോഗ്രഫി മത്സരം

നേതാജി "യുവത"
PHOTOGRAPHY CONTEST
ക്ലിക്ക് ചെയ്യൂ, സമ്മാനം നേടൂ


കോനിക്കര നേതാജി 'യുവത' ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 
ഒരു ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചിരുന്നു. 
കോനിക്കര ഗ്രാമത്തിലെ മഴക്കാലവും ജീവിതവും പ്രകൃതിയും ആണ് 
മഴ ഫ്രെയിമിൽ പകർത്തേണ്ടത്. 

മൊബൈൽ ഫോണിൽ എടുത്ത ചിത്രങ്ങൾ EDIT ചെയ്യാൻ പാടുള്ളതല്ല. 
ഒരാൾക്ക്‌ രണ്ടു ചിത്രങ്ങൾ വരെ അയക്കാം.
നിങ്ങളുടെ എൻട്രി ആഗസ്ത് 10 നു മുൻപായി വായനശാലയുടെ 
ഇമെയിൽ അഡ്രസ്സിലേക്കു അയക്കണം. 
EMAIL:
netaji.vayanasala@gmail.com

ഈമെയിലിൽ ഫോട്ടോ എടുത്ത ലൊക്കേഷനും, ഫോൺ details ഉം 
കൂടെ അയക്കേണ്ടതാണ്. 

-സെക്രട്ടറി

Tuesday, July 10, 2018

FOOTBALL FEVER 2018

FIFA WORDCUP FOOTBALL FEVER 2018 
നേതാജി 'യുവത' ആർട്സ് & സ്പോർട്സ് ക്ലബ്

 
 

പ്രതിഷേധ യോഗം , ജന ജാഗ്രതാ സദസ്സ്






 

വായനാ പക്ഷാചരണം

കോനിക്കര നേതാജി വായനശാലയുടെ വായനാ പക്ഷാചരണം
2018 ജൂൺ 24 ന് 10 മണിക്ക്

 

അധ്യക്ഷത :ഷാജ് കുമാർ (പ്രസിഡന്റ്‌ )

P N പണിക്കർ അനുസ്മരണം :ഉദയ ടീച്ചർ 
(വനിതാവേദി കൺവീനർ )

പുസ്തക പരിചയം :സുജിത്ത് ഇ എസ് 
മലയാളത്തിലേ ആദ്യത്തെ  *Augmented Reality* പുസ്തകം : 'മുസരീസ് '

കവിതാ പാരായണം :മിഥുൻ 

എഴുത്തുപെട്ടി :വർഷ വർഗീസ് (ബാലവേദി)

അമ്മ വായന : ദിവ്യ ഷിബു (വനിതാവേദി)

ഫുട്ബാൾ സ്പെഷ്യൽ:
ഏറെ സ്വാധീനിച്ച വ്യക്തിയെപ്പറ്റി വായിച്ചതു അവതരിപ്പിക്കുന്നു. 
*_എന്നെ സ്വാധീനിച്ച വ്യക്തി_*
*CR7*
അവതരണം : ആൽജോ ആന്റണി

വൈകീട്ട് 5 മണിക്ക് :
കുടുംബശ്രീ അംഗങ്ങൾക്ക് വായനാ വെളിച്ചം പദ്ധതിയുടെ തുടക്കം.

കൂടാതെ, തിരഞ്ഞെടുത്ത എഴുത്തുകാരുടെ പുസ്തക പ്രദർശനവു.

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം ആചരിച്ചു.
സമീപ വീടുകളിൽ മഴക്കുഴികൾ നിർമ്മിച്ചു.
മരം വച്ച് പിടിപ്പിച്ചു സംരക്ഷിച്ചു.
പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു.



Monday, May 21, 2018

യുവത പ്രതിഭാ പുരസ്കാരം - 2018

 നേതാജി - യുവത പ്രതിഭാ പുരസ്‌കാരങ്ങൾ - 2018
 
 
 കോനിക്കര ഗ്രാമത്തിലെ കലാ-കായിക-വിദ്യാഭ്യാസ രംഗത്ത്‌
മികവ് പ്രകടിപ്പിച്ചവർക്കുള്ള
നേതാജി - യുവത പ്രതിഭാ പുരസ്‌കാരങ്ങൾ
2018 മെയ് 27 ന് വാർഷികാഘോഷ വേദിയിൽ വച്ച്
വിതരണംചെയ്തു .
പ്രശസ്തി പത്രവും പുരസ്കാരവും ആണ് വിവിധ ശ്രേണിയിൽ നിന്നും
തിരഞ്ഞെടുക്കപ്പെട്ടവർക്കുനൽകി ആദരിച്ചത്.

ബഹു .വിദ്യാഭ്യാസ മന്ത്രി ശ്രീ. സി രവീന്ദ്രനാഥ്
യുവത പ്രതിഭാ പുരസ്കാരങ്ങൾ വിതരണംചെയ്തു .



1. Dr. SAKHITHA. K. S
BAMS, MD, PhD (Ayurveda)

2. Dr. DIVIN K. K
MBBS

3. Dr. ALINA THEKKINIYATH PAUL
BHMS

4. SREEKUTTAN V. S
Santhosh Trophy Football Player

5. MURALI SANGEETH V
First Rank in MA MUSIC
-MS Subbulakshmi Voice Of The Year Award 2017
-National inter University Winner

6. SALINI R CHANDRAN
Gold Medal in Co-operation and Banking.
Kerala Agricultural University

7.JENIN JOSEPH
Power Lifting
Kerala State Winner.
Calicuy University RunnerUp

8. VISHNU K THILAK
Short Film Maker, International Nomination​

9. MEDHA A. J
KERALA STATE SUB JUNIOR HOCKEY CHAMPIONSHIP WINNER

10. AGNA PAULSON
DISTRICT LEVEL STORY WRITING COMPETITION WINNER

വാർഷികാഘോഷം : 65

2018 മെയ് 27
3PM മുതൽ 10PM വരെ  





Monday, April 30, 2018

നൃത്ത ക്ലാസ്സുകൾ

കോനിക്കര നേതാജി വായനശാലയിൽ
കലാ സാംസ്കാരിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ
ഭരതനാട്യം / മോഹിനിയാട്ടം നൃത്ത ക്ലാസ്സുകൾ തുടങ്ങുന്നു.

2018 മെയ് 20 ന് ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക്
രജിസ്‌ട്രേഷൻ ആരംഭിച്ചിരിക്കുന്നു.
250 /- രൂപയാണ് ഫീസ്.
ഞായറാഴ്ച 4 PM മുതൽ 5 മണി വരെ.

 


ശാസ്ത്രീയ നൃത്തം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌
നമ്മുടെ ഗ്രാമത്തിൽ ആദ്യമായി ഒരു പൊതുവേദി ഒരുക്കിയിരിക്കുകയാണ്.
ഈ സുവർണ്ണാവസരം നഷ്ടപ്പെടുത്താതെ ഏവരും പ്രയോജനപ്പെടുത്തും എന്ന് വിശ്വസിക്കുന്നു.
നൃത്തത്തിന്റെ ലോകത്തിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.

(കൂടുതൽ വിവരങ്ങൾക്ക് നേതാജി വായനശാലയുമായി ബന്ധപ്പെടുക)
ഫോൺ നമ്പർ : 9847956600
-------------------------------------------------------------------------------
നൃത്ത അധ്യാപികയുടെ പ്രൊഫൈൽ :
ശ്രീമതി. പ്രീമ പ്രദീപ്
MA ഭരതനാട്യം, RLV കോളേജ്, തൃപ്പൂണിത്തുറ.
കഴിഞ്ഞ 10 വർഷമായി നന്തിക്കര, പാലിയേക്കര എന്നിവിടങ്ങളിൽ
'ചിദംബരം ഡാൻസ് സ്‌കൂൾ' നടത്തി വരുന്നു. നൂറിലേറെ വിദ്യാർത്ഥികളെ പഠിപ്പിച്ച പ്രാവീണ്യവും, അനുഭവ സമ്പത്തും ഈ അധ്യാപികയുടെ മുതൽക്കൂട്ടാണ്..