Tuesday, March 23, 2021

കോവിഡ് വാക്സിനേഷൻ Registration Camp

 


2021 മാർച്ച് 28 ഞായറാഴ്ച

രാവിലെ 10 മണി മുതൽ

കോനിക്കര ഒന്നാം വാർഡിൽ 60 വയസ്സിനു 
മുകളിൽ ഉള്ളവർക്ക് വാക്സിനെഷന് രജിസ്റ്റർ ചെയ്യാൻ 
നേതാജി വായനശാല സൗകര്യം ഒരുക്കിയിട്ടുണ്ട്.
2021 മാർച്ച് 28 ഞായറാഴ്ച രാവിലെ 10 മണി മുതൽ 
നേതാജി വായനശാല ഹാളിൽ രജിസ്ട്രേഷൻ ആരംഭിക്കും. 
ആശ വർക്കറുടെ സേവനവും ഇവിടെ ലഭ്യമാണ്.

രജിസ്റ്റർ ചെയ്യുന്നവരുടെ ക്രമ നമ്പർ അനുസരിച്ച് 
തൃക്കൂർ ഹെൽത്ത്‌ സെന്ററിൽ നിന്നും വാക്സിനേഷൻ 
എടുക്കാനുള്ള വിവരങ്ങൾ ആശ വർക്കർ നിങ്ങളെ അറിയിക്കുന്നതാണ്.

നേതാജി വായനശാലയിൽ രജിസ്റ്റർ ചെയ്യാൻ വരുന്നവർ താഴെ പറയുന്ന കാര്യങ്ങൾ മറക്കാതെ കൊണ്ടു വരേണ്ടതാണ്.

1. വാക്സിനേഷൻ എടുക്കേണ്ട വ്യക്തിയുടെ ആധാർ കാർഡ്.

2. OTP ലഭിക്കുന്നതിനായി ഒരു ഫോൺ.

വയോജനങ്ങൾ നേരിട്ട് വരണമെന്നില്ല, വീട്ടിലെ ആരെങ്കിലും മേൽ പറഞ്ഞ കാര്യങ്ങളുമായി വന്നാലും മതിയാകും. ആരും സഹായിക്കാൻ ഇല്ലെങ്കിൽ വായനശാലയെ അറിയിക്കുക, ChangeMakers നിങ്ങളുടെ വീട്ടിലെത്തി രജിസ്റ്റർ ചെയ്തു തരുന്നതാണ്.

- സെക്രട്ടറി
നേതാജി വായനശാല





2021 Mar 28 : 1PM
ക്യാമ്പ് അവസാനിച്ചിരിക്കുന്നു.

കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ക്യാമ്പ് അൻപതോളം പേർക്ക് പ്രയോജനപ്പെട്ടു. ഇവിടെ ഇന്ന് രജിസ്റ്റർ ചെയ്തവർക്ക് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തൃക്കൂർ ഹെൽത്ത് സെന്ററിൽ നിന്നും വാക്സിനേഷൻ എടുക്കാം. 8:30AM മുതൽ ടോക്കൻ കൊടുത്തു തുടങ്ങും.
കൂടുതൽ വിവരങ്ങൾക്കു വായനശാല വൈസ് പ്രസിഡന്റും ആശാ വർക്കറുമായ വിജിലയെ വിളിക്കുക.
9539484832

ക്യാമ്പ് വിജയകരമായി നടത്താൻ സഹകരിച്ച വായനശാല കമ്മിറ്റി അംഗങ്ങൾക്കും പ്രിയപ്പെട്ട നാട്ടുകാർക്കും നന്ദി അറിയിക്കുന്നു.

ഏറ്റവും അഭിനന്ദനങ്ങൾ അർഹിക്കുന്നത് ഇന്നത്തെ ക്യാമ്പിൽ Volunteers ആയ ഈ യുവാക്കളാണ്, നമ്മുടെ #ChangeMakers.
ഇവർ നമ്മുടെ നാടിന്റെ പ്രതീക്ഷയാണ്...



Wednesday, March 3, 2021

വനിതാദിനം 2021

 


2021 മാർച്ച്‌ 7 (ഞായറാഴ്ച)
4:30 PM

നേതാജി വായനശാലയിൽ ഈ വരുന്ന ഞായറാഴ്ച 
വനിതാദിനാചരണവും വനിതാവേദി രൂപീകരണവും സംഘടിപ്പിച്ചിട്ടുണ്ട്.

വായനശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാവേദി, കോനിക്കരയിലെ വനിതകളുടെ ക്ഷേമപരിപാടികൾ ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്.
ബോധവത്കരണ സെമിനാറുകൾ, പഠന ക്ലാസ്സുകൾ,
സ്വയം സംരംഭകരാവാൻ പ്രാപ്തമാക്കുന്ന തരത്തിലുള്ള പദ്ധതികൾ എന്നിവ വനിതാവേദി അംഗങ്ങൾക്കായിരിക്കും മുൻഗണന കൊടുക്കുക. വായനശാലയിലെ വനിതാവേദിയുടെ അംഗമാകാൻ താല്പര്യമുള്ളവർ വായനശാലയുമായി ബന്ധപ്പെടുക.


എല്ലാ വനിതകൾക്കും വനിതാവേദിയിലേക്ക് സ്വാഗതം.




കോനിക്കര നേതാജി വായനശാലയിൽ, വനിതാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ Spot Registration അടക്കം 30+ പേർ പങ്കെടുത്തു.

വായനശാല വൈസ് പ്രസിഡന്റ്‌ ശ്രീമതി വിജില സ്വാഗതം പറഞ്ഞു, പ്രസിഡന്റ്‌ ശ്രീ. ജിജു അധ്യക്ഷത വഹിച്ചു. വാർഡ്‌ മെമ്പർ ശ്രീമതി ഹനിത ഷാജു പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല കമ്മിറ്റി അംഗം ശ്രീമതി ലിനെറ്റ്, സ്ത്രീകളിലെ ജീവിത ശൈലി രോഗങ്ങളും കരുതലുകളും എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.

ശേഷം വനിതാവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഇനിയും വനിതാവേദിയുടെ  അംഗങ്ങൾ ആവാൻ താല്പര്യമുള്ളവർ വായനശാലയുമായി ബന്ധപ്പെടുക.

- സെക്രട്ടറി









പരീക്ഷയെത്തും മുൻപേ...

പത്താം ക്ലാസ് മുതലുള്ള കുട്ടികൾക്കായി ഒരു മോട്ടിവേഷൻ ക്ലാസ്.











പരീക്ഷയെ നേരിടാൻ മാത്രമല്ല;

കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാക്കുവാനും, 

ഭാവിയെ ക്രിയാത്മകമായി അഭിമുഖീകരിക്കുവാനും 

ലക്ഷ്യമാക്കി ഒരുക്കിയിട്ടുള്ള ഈ പരിശീലന ക്ലാസിൽ 

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് 

ലൈബ്രറിയൻ ന്റെ കൈയിൽ പേരുകൾ രജിസ്റ്റർ ചെയ്യുക.

ഉടൻ രജിസ്റ്റർ ചെയ്യൂ, ഈ നല്ല അവസരം ഉപയോഗിക്കൂ.

ഇത്തരം സെഷനുകളുടെ തുടർച്ചയെന്നോണം, വരും മാസങ്ങളിലും വിവിധ വിഷയങ്ങളിൽ ക്‌ളാസുകൾ ഉണ്ടായിരിക്കും.

1. Public Speaking

2. Communicative English

3. How to face interviews

etc.

Stay Tuned

#NetajiVayanasala

#ChangeMakers

- സെക്രട്ടറി