Thursday, October 6, 2016

TRAINING for INTERVIEW

2016 ഒക്ടോബർ 15, 16 തിയ്യതികളിലായി പഠന ക്ലാസ്സുകൾ
സംഘടിപ്പിച്ചു.
ഗ്രാമത്തിലെ അഭ്യസ്ത വിദ്യരായ യുവതയ്ക്ക് നല്ലൊരു ജോലി നേടുവാനുള്ള
ഇന്റർവ്യൂ നെ എങ്ങിനെ നേരിടാം, വിജയിക്കാം. അതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ, പരിശീലനങ്ങൾ... എന്ന വിഷയത്തിൽ
രണ്ടു ദിവസങ്ങളിലായി സൗജന്യമായി പഠന ക്ലാസ്സുകൾ നടത്തി.

WALK-IN To Prepare For INTERVIEW




PLUS TWO അല്ലെങ്കിൽ അതിനു മുകളിൽ
പഠിക്കുന്നതും പഠിപ്പു കഴിഞ്ഞു ജോലിക്കു ശ്രമിക്കുന്നതുമായ
യുവാക്കൾക്കാണ് ഈ പരിശീലന പരിപാടി നടത്തിയത്.

----------------------------------------------------------------------------------------------------
SESSION 1 : 2016 OCTOBE 15, SATURDAY 10AM to 1PM
എങ്ങിനെ ഒരു RESUME/BIODATA/CV ഉണ്ടാക്കാം?
ഒരു ഇമെയിൽ അഡ്രെസ്സ് എങ്ങിനെ ഉണ്ടാക്കാം?
ജോലിക്കു വേണ്ടി അപേക്ഷിക്കുവാൻ ഏതെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്?
എങ്ങിനെ ഓൺലൈൻ ആയി അപേക്ഷകൾ Job Portal ലുകളിൽ ഇടാം?
ഒരു ഇന്റർവ്യൂ നു പോകുന്നതിനു മുൻപ് എങ്ങിനെ തയ്യാറെടുക്കണം?
ഇന്റർവ്യൂ അഭിമുഖീകരിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
അതിനു വേണ്ട Techincal Skills, Soft Skills എങ്ങിനെ ഉണ്ടാക്കാം?

----------------------------------------------------------------------------------------------------
SESSION 2 : 2016 OCTOBE 16, SUNDAY 10AM to 1PM
Group Discussion നു എങ്ങനെ തായ്യാറെടുക്കാം? ലൈവ് GD
ആദ്യമായി ഇന്റർവ്യൂ നേരിടാൻ താല്പര്യമുള്ളവർക്ക് MOCK INTERVIEW



----------------------------------------------------------------------------------------------------
RESOURCE PERSON: ശ്രീ. ബിനു ഫ്രാൻസിസ് 
പത്തു വർഷത്തിലേറെ IT രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ.ബിനുവാണ് ഈ
പഠന ക്ലാസ്സ് നയിക്കുന്നത്. അനവധി ഇന്റർവ്യൂ പാനലുകളിൽ
സാന്നിധ്യമുള്ള ഇദ്ദേഹം ഫ്രഷേഴ്‌സിനെ മെന്റർ ചെയ്തു ഗ്‌റൂം
ചെയ്തെടുക്കുന്നതിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
കുറച്ചു വർഷം UK  യിലായിരുന്ന ബിനു ഇപ്പോൾ കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു.

അറിവിലൂടെയും പരിശീലനത്തിലൂടെയും നല്ലൊരു ജോലി
സ്വപ്നം കാണുന്ന എല്ലാ യുവ സുഹൃത്തുക്കളെയും
ഈ പരിപാടിയിൽ പങ്കെടുക്കുവാൻ വായനശാലയിലേക്കു
ക്ഷണിച്ചുകൊള്ളുന്നു.


NB: ഈ പഠന ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നിർബന്ധമായും
എത്രയും പെട്ടെന്ന് ഫോം പൂരിപ്പിച്ചു നൽകി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. 20 സീറ്റുകൾ മാത്രം.

Wednesday, October 5, 2016

UP വായനാമത്സരം - 2016

കേരള സ്റ്റേറ്റ് ലൈബ്രറി മത്സരമായ വായനാമത്സരത്തിന്റെ
ലൈബ്രറി തലത്തിലുള്ള മത്സരം 2016 സെപ്റ്റംബർ 25 നു 
ഉച്ചക്ക് 2 മണിക്ക് സംഘടിപ്പിച്ചു.

ലൈബ്രറി കൗൺസിൽ മുൻ നിശ്ചയിച്ച നാല് പുസ്തകങ്ങൾ 
വായിച്ചെത്തിയ വിദ്യാർത്ഥികൾ വായന മത്സരത്തിൽ പങ്കെടുത്തു.
സമ്മാനം ലഭിച്ച കുട്ടികൾക്ക്  താലൂക് തല മത്സരത്തിൽ
പങ്കെടുക്കാൻ യോഗ്യത ലഭിച്ചു.

ഒന്നാം സ്ഥാനം : ആൻ ക്ലയർ
രണ്ടാം സ്ഥാനം : അവിന വിജയ്
മൂന്നാം സ്ഥാനം :  ഹെൽന

പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.

-സെക്രട്ടറി 

ഓണാഘോഷം-2016

ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


സെപ്തംബർ 11 നു രാവിലെ 9 മണിക്ക് ഓണാഘോഷപരിപാടികൾ
ഗ്രന്ഥശാല പ്രസിഡണ്ട് ഷാജ് കുമാർ ഉദ്ഘാടനം ചെയ്തു.
പൂക്കളമത്സരം, ചിത്രരചനാ മത്സരം, ഓണപ്പാട്ട് മത്സരം എന്നിവ
ഉണ്ടായിരുന്നു.
മാവേലിക്കൊരു കത്ത് എന്ന കത്തെഴുത്ത് മത്സരത്തിൽ
കുട്ടികളും മുതിർന്നവരും പോസ്റ്റ് ഓഫിസ് വഴി കത്തുകൾ
അയച്ചു പങ്കെടുത്തിരുന്നു.

ആർട്സ് & സ്പോർട്സ് ക്ളബ് അംഗങ്ങൾ ആറടി ഉയരത്തിലുള്ള
തൃക്കാക്കരയപ്പനെ നിർമ്മിച്ചു.



മത്സരത്തിന് ശേഷം നടന്ന "ഓണസ്‌മൃതി" സംവാദ സദസ്സ്
അതീവ ഹൃദ്യമായി.
ഗ്രാമത്തിലെ കുട്ടികളും, യുവാക്കളും, വൃദ്ധരും ഒന്നിച്ചിരുന്ന്
ഓണസ്‌മൃതികളും ഓണചിന്തകളും പങ്കു വയ്ച്ചു.

Monday, September 5, 2016

"മാവേലിക്കൊരു കത്ത്"

ഓണാഘോഷങ്ങളുടെ ഭാഗമായി, കോനിക്കര നേതാജി വായനശാല
വേറിട്ട ഒരു മത്സരം സംഘടിപ്പിക്കുന്നു.
കത്തെഴുത്ത് മത്സരം
വിഷയം : "മാവേലിക്കൊരു കത്ത്"




ഒന്നോർത്തു നോക്കൂ, നിങ്ങൾ എന്നാണു അവസാനമായി ഒരു
കത്തെഴുതിയത്? മലയാളികൾ ആ ശീലം എന്നെ മറന്നിരിക്കുന്നു !
ഓർമ്മകളുടെ നിലാവുദിക്കുന്ന ഈ ഓണക്കാലത്ത്, പഴയ കത്തെഴുത്ത്
ശീലം ഓർത്തെടുക്കാനെങ്കിലും ഈ മത്സരത്തിൽ പങ്കു ചേരുക.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:

"മാവേലിക്കൊരു കത്ത്" എന്ന വിഷയത്തിൽ,
രണ്ടര രൂപയുടെ ഇൻലാന്റിൽ കത്ത് എഴുതി
താഴെ പറയുന്ന മേൽവിലാസത്തിൽ അയച്ചു തരിക.

സെക്രട്ടറി,
നേതാജി വായനശാല,
കോനിക്കര.പി.ഒ
തൃശൂർ - 680 306

നിബന്ധനകൾ :
1) മാവേലിയോട് പറയാനുള്ള സമകാലീന വിഷയങ്ങളോ,
ഓണനാളുകളിലെ ഗൃഹാതുരമായ ഓർമ്മകളോ...
അങ്ങനെ ഓണവുമായി ബന്ധപ്പെട്ട എന്തും
എഴുത്തിൽ വിഷയമാക്കാം.
2) കുട്ടികൾക്കും മുതിർന്നവർക്കും കത്തുകളെഴുതി ഈ മത്സരത്തിൽ പങ്കെടുക്കാം.
3) പ്രവാസികൾക്കും ഈ കത്തെഴുത്ത്‌ മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ, വായനശാലയുടെ ഈമെയിലിലേക്കു കത്ത് അയക്കാവുന്നതാണത്.
വിലാസം : netaji.vayanasala@gmail.com

4) കത്തുകൾ ലഭിക്കേണ്ട അവസാന തിയ്യതി 2016 ഒക്ടോബർ 10 

കത്തുകൾ എഴുതി പഴമയിലേക്കൊരു യാത്ര പോകാം,
സമ്മാനങ്ങൾ നേടാം !!!

ഏവർക്കും ഓണാശംസകൾ...

സസ്നേഹം,
സെക്രട്ടറി

Sunday, September 4, 2016

സൗജന്യ കമ്പ്യുട്ടർ പരിശീലനം

നേതാജി വായനശാല, വർഷങ്ങളായി നടത്തിവരുന്ന 
IT സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി,
വായനശാലയുടെ ആഭിമുഖ്യത്തിൽ ,
പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ 
കമ്പ്യുട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളുടെ സഹകരണത്തോടെ,
കോനിക്കര ഗ്രാമത്തിലെ കുടുംബശ്രീ അംഗങ്ങൾക്കും 
വീട്ടമ്മമാർക്കും സൗജന്യ കമ്പ്യുട്ടർ പരിശീലന പരിപാടി 
ആരംഭിച്ചു.



2016 ആഗസ്ത് 15 ന്, രാവിലെ 11 മണിക്ക് 
കമ്പ്യുട്ടർ വകുപ്പ് മേധാവി ഡോ. സോണിയ സണ്ണി ഈ 
പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് 
ഷാജ് കുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ 
സെക്രട്ടറി സുജിത്.ഇ .എസ്, പ്രൊഫസർ ദീപ്തി പിഷാരടി 
എന്നിവർ പരിശീലന വിഷയത്തിൽ നാന്ദി കുറിച്ചു സംസാരിച്ചു.

വിദ്യാർത്ഥികൾ സമാഹരിച്ച അമ്പതിലേറെ പുസ്തകങ്ങൾ
വായനശാലക്ക് സംഭാവന ചെയ്തു, അവ ലൈബ്രേറിയൻ വാസന്തി അരവിന്ദാക്ഷൻ ഏറ്റുവാങ്ങി.



ശേഷം പ്രജ്യോതി നികേതൻ കോളേജിലെ വിദ്യാർത്ഥികൾ 
വനിതകൾക്ക് പ്രായോഗിക കമ്പ്യുട്ടർ പരിശീലനം നൽകി.
വരും വാരാന്ത്യങ്ങളിലും ഈ പരിശീലന പരിപാടി തുടർന്നു 
കൊണ്ടുപോകാൻ, വായനശാലയുടെ IT ക്ലബ് 
അംഗങ്ങളും, കോളേജിലെ വിദ്യാർത്ഥികളും കൈകോർക്കും.


Thursday, September 1, 2016

ബാലവേദി


വായനശാലയുടെ ആഭിമുഖ്യത്തിൽ
"ബാലവേദി: കുട്ടികളുടെ ക്ലബ്" രൂപീകരിച്ചു.

2016 ആഗസ്ത് 27 നു വായനശാല ഹാളിൽ കൂടിയ "ബാലവേദി"
പൊതുയോഗത്തിൽ നിന്നും 11  അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളിൽ നിന്നും ഭാരവാഹികളെ
തിരഞ്ഞെടുത്തു.



ഇനി മുതൽ വായനശാലയിൽ ബാലവേദി അംഗങ്ങൾക്ക്
പ്രത്യേകം പുസ്തകങ്ങൾ, മാഗസിനുകൾ, ആനുകാലികങ്ങൾ,
ശാസ്ത്ര സാങ്കേതിക പ്രസിദ്ധീകരണങ്ങൾ എന്നിവ ലഭ്യമായിരിക്കും.




ഇനിയും മെമ്പർഷിപ് എടുക്കാത്ത എല്ലാ കുട്ടികളും (+2 വരെ )
എത്രയും പെട്ടെന്ന് ബാലവേദിയിൽ അംഗമാകാൻ
താത്പര്യപ്പെടുന്നു.

എന്ന്
സെക്രട്ടറി 

Sunday, August 14, 2016

സ്വാതന്ത്ര്യ ദിനം - 2016

10 AM : സ്വാതന്ത്ര്യദിന ആഘോഷം 
10:30 AM : മെറിറ്റ് അവാർഡ് വിതരണം 
11 AM : സൗജന്യ കമ്പ്യൂട്ടർ പരിശീലനം 


Saturday, June 18, 2016

JUNE-19 : വായനദിനം



വായനദിനത്തോട് അനുബന്ധിച്ച്
കോനിക്കര നേതാജി വായനശാലയിൽ വിവിധ
പരിപാടികൾ സംഘടിപ്പിച്ചു.



ഗ്രാമത്തിലെ കുട്ടികളും മുതിർന്നവരും പരിപാടികളിൽ
സജീവമായി പങ്കെടുത്തു.




വായനശാല സെക്രട്ടറി സുജിത്ത് , പി എൻ പണിക്കർ അനുസ്മരണം
നടത്തി.
പ്രെസിഡന്റ് ഷാജുകുമാർ അധ്യക്ഷനായിരുന്നു.



ഉദയ ടീച്ചർ " ഞാൻ വായിച്ച പുസ്തകം" അവതരിപ്പിച്ചു.
പുസ്തകം:
ദീപ നിശാന്തിന്റെ
"കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ"



വൈകീട്ട് കുട്ടികളെല്ലാം ചേർന്നു വായനശാല അങ്കണത്തിൽ
അക്ഷരദീപം കൊളുത്തി.