Wednesday, December 31, 2014

ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്

ഏകദിന ആയുർവ്വേദ മെഡിക്കൽ ക്യാമ്പ്
(പഞ്ചഗവ്യ ആയുർവ്വേദ ചികിത്സ )

2015 ജനുവരി 4 ഞായറാഴ്ച രാവിലെ 10 മണി മുതൽ

നാടൻ പശുക്കളിൽ നിന്നുള്ള പഞ്ചഗവ്യങ്ങൾ ഉപയോഗിച്ചുള്ള
പഞ്ചഗവ്യ ആയുർവ്വേദിക്  ചികിത്സാ രീതി പരിചയപ്പെടുത്തുന്നു.
പ്രഭാഷണത്തിനു ശേഷം രോഗികൾക്ക് പാരമ്പര്യ വൈദ്യൻ
സൗജന്യമായി  ചികിത്സയും ഔഷധക്കുറിപ്പും നൽകുന്നു.

സോറിയാസിസ്, കിഡ്നി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ,
കഫം, ചുമ, ആസ്ത്മ, മൂലക്കുരു, ഗ്യാസ്, അസിഡിറ്റി, അൾസർ,
ഷുഗർ, പ്രഷർ, കണ്ണ്, പല്ല്, താരൻ, മുഖകാന്തി മുതലായ
രോഗങ്ങൾക്ക്  ക്യാമ്പിൽ ചികിത്സ തേടാവുന്നതാണ്.
ആവശ്യമുള്ളവർക്ക് പഞ്ചഗവ്യ ഔഷധങ്ങൾ പണം നൽകി വാങ്ങാവുന്നതാണ്.


ക്യാമ്പ് നയിക്കുന്നത് :
ശ്രീ. രവീന്ദ്രൻ P.K (പാരമ്പര്യ വൈദ്യർ )
Gosala, Panchagavya Research & Development Center,
Mattathurkunnu, Kodakara

ഏവർക്കും സ്വാഗതം !!!
-സെക്രട്ടറി 

ക്വിസ് മത്സരം

2015 ജനുവരി 4 ഞായറാഴ്ച 3 മണിക്ക്
ക്വിസ് മത്സരം
2014 ലെ പ്രധാന വാർത്തകളെ ആസ്പദമാക്കി
വിഷ്വൽ ക്വിസ് പരിപാടി.

LP, UP, HS വിദ്യാർത്ഥികൾക്ക് ഇതിൽ പങ്കെടുക്കാം.
പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

വായിക്കുക വളരുക !!!

Thursday, October 30, 2014

പഠന ക്ലാസ്സുകൾ

നേതാജി കലാ സാംസ്ക്കാരിക പഠന കേന്ദ്രത്തിൽ
കേരളപ്പിറവി ദിനത്തിൽ (2014 നവംബർ 1)
പുതിയ ക്ലാസ്സുകൾ ആരംഭിക്കുന്നു.
പ്രാഥമികമായി യോഗ ക്ലാസ്സ്, ചിത്രരചന ക്ലാസ്സ്, സംഗീത ക്ലാസ്സ്
എന്നിവയാണ് ആരംഭിക്കുന്നത്.

ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
ഫീസ്‌ അടച്ച് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.


സംഗീത ക്ലാസ്സ് : എല്ലാ ശനിയാഴ്ചയും വൈകീട്ട് 4 മുതൽ 6 മണി വരെ.
ഫീസ്‌ : മാസം 250 രൂപ 



യോഗ ക്ലാസ്സ് :
എല്ലാ ആഴ്ചകളിലും മൂന്നു ദിവസം(ചൊവ്വ, വ്യാഴം, ശനി)
വൈകീട്ട് 8 മണി മുതൽ 9 വരെ.
ഫീസ്‌: മാസം 200 രൂപ



ചിത്രരചന ക്ലാസ്സ് : എല്ലാ ശനിയാഴ്ചയും വൈകീട്ട് 4 മുതൽ 6 മണി വരെ.
ഫീസ്‌ : മാസം 250 രൂപ    

Wednesday, October 29, 2014

കലാ സാംസ്ക്കാരിക പഠന കേന്ദ്രം


വായനശാലയുടെ ആഭിമുഖ്യത്തിൽ പുതിയതായി
കലാ സാംസ്ക്കാരിക പഠന കേന്ദ്രം പ്രവർത്തിച്ചു വരുന്നു.

വായനശാല കെട്ടിടത്തിൽ പുതിയതായി പണി പൂർത്തീകരിച്ച
നിലയിൽ ആണ്  ഈ കേന്ദ്രം.

കോനിക്കര ഗ്രാമത്തിന്റെ ഒരു വിജ്ഞാന കേന്ദ്രമായി
വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ,
വിവര സാങ്കേതിക വിദ്യയും കലയും സംസ്ക്കാരവും
മറ്റെല്ലാ തരത്തിലുള്ള അറിവുകളും പ്രദാനം ചെയ്യുന്ന
ക്ലാസുകൾ ഇവിടെ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു.

ഏവരുടെയും സഹകരണവും സാന്നിധ്യവും
പ്രതീക്ഷിച്ചു കൊണ്ട്.

സ്നേഹാദരങ്ങളോടെ
സെക്രട്ടറി


Ground Floor : വായന ഹാൾ 
First Floor :  ലൈബ്രറി 
Second Floor : കലാ സാംസ്ക്കാരിക പഠന കേന്ദ്രം 

സംവാദ സദസ്സ്

നേതാജി വായനശാലയുടെ പ്രതിമാസ പരിപാടിയായ
"ഞാൻ വായിച്ച പുസ്തകം"
ഒക്ടോബർ 12, 2014 ഞായറാഴ്ച രാവിലെ 10 മണിക്ക്  നടത്തി.



വായനക്കാർ അവരുടെ വായനാനുഭവങ്ങൾ പങ്കുവയ്ക്കുന്ന
സംവാദ സദസ്സ് ചർച്ചകളാൽ സമ്പുഷ്ട്ടമായിരുന്നു.

അവതരിപ്പിച്ച പുസ്തകങ്ങൾ:
1. സുന്ദരികളും സുന്ദരന്മാരും (ഉറൂബ്)
                     അവതരണം : ശ്രീ. കൃഷ്ണൻകുട്ടി
2. നൂറു സിംഹാസനങ്ങൾ (ജയമോഹൻ )
                     അവതരണം : സുജിത്ത് 

Thursday, July 31, 2014

STROKE AWARENESS CLASS


നേതാജി വായനശാലയുടെ ആഭിമുഖ്യത്തിൽ
2014 ഓഗസ്റ്റ്‌ 2 ന് ശനിയാഴ്ച വൈകീട്ട് 4 മണിക്ക്
ബോധവത്കരണ ക്ലാസ്സ്‌ നടത്തി.




വിഷയം : മസ്തിഷ്ക ആഘാതം
(മുൻ  കരുതലുകളും പ്രതിവിധികളും)





Sunday, June 29, 2014

പുരസ്ക്കാരം - 2014

കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിൽ അവാർഡുകൾ(2013-2014)
2014 ജൂണ്‍ 28 ന്, തൃശൂർ ജില്ല ലൈബ്രറി കൌണ്‍സിൽ അങ്കണത്തിൽ
സംഘടിപ്പിച്ച ചടങ്ങിൽ വച്ച് വിതരണം ചെയ്തു. 

(വായനശാല പ്രസിഡന്റ്‌ രാജേഷ്‌, സെക്രട്ടറി സുജിത്ത്, 
ലൈബ്രേറിയൻ വാസന്തി എന്നിവർ ചേർന്ന് പുരസ്ക്കാരങ്ങൾ ഏറ്റു വാങ്ങുന്നു)
 

തൃശൂർ ജില്ലയിലെയും മുകുന്ദപുരം താലൂക്കിലെയും
മികച്ച വായനശാലക്കുള്ള പുരസ്ക്കാരം നേടിയ
കോനിക്കര നേതാജി വായനശാല ഭാരവാഹികൾ
പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ
സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിൽ ഭാരവാഹികളും
ജില്ല ലൈബ്രറി കൌണ്‍സിൽ ഭാരവാഹികളും
മറ്റ് ഗ്രന്ഥശാല പ്രവർത്തകരും പങ്കെടുത്തു.


കോനിക്കര ഗ്രാമത്തിനു ആദ്യമായി ലഭിച്ച ഈ
പുരസ്കാര സമർപ്പണ ചടങ്ങിനു സാക്ഷ്യം വഹിക്കാൻ
വായനശാലയുടെ അബ്യുദയകാംക്ഷികളും
ഗ്രാമവാസികളും മുൻ ഭാരവാഹികളും സന്നിഹിതരായിരുന്നു.

Wednesday, June 18, 2014

വായന ദിനം

ജൂണ്‍ 19 - വായന ദിനമായി ആചരിക്കുന്നു.
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരൻ
പുതുവായിൽ നാരായണ പണിക്കർ എന്ന ശ്രീ P.N. പണിക്കരുടെ
ഓർമ്മ ദിനമാണ് വായന ദിനമായി ആചരിക്കുന്നത്.


Saturday, June 14, 2014

പത്രവാർത്തകളിൽ

"നേതാജി" പത്രവാർത്തകളിൽ നിറഞ്ഞു നിന്ന വാരം.



Madhyamam Daily, Thrissur Edition. 2014 June 19



നമ്മുടെ വായനശാല തൃശൂർ ജില്ലയിലെ ഏറ്റവും മികച്ച
വായനശാലയായി തിരഞ്ഞെടുക്കപ്പെട്ടു.
മുകുന്ദപുരം താലൂക്കിലെ ഏറ്റവും മികച്ച
വായനശാലക്കുള്ള അവാർഡും നമുക്ക് തന്നെയാണ്.

500 ൽ ഏറെ ഗ്രേഡട് വായനശാലകളിൽ നിന്നും
ഈ പുരസ്കാരം നമ്മുടെ കൊച്ചു ഗ്രാമത്തിന്
ലഭിച്ചതിൽ നമുക്ക് അഭിമാനിക്കാം...

ഈ നേട്ടം കൈവരിക്കാൻ, വായനശാലയുടെ
പ്രവർത്തന പരിപാടികളിൽ സഹകരിച്ച എല്ലാ
ഗ്രാമവാസികൾക്കും, സുഹൃത്തുക്കൾക്കും,
അബ്യുദയകാംക്ഷികൾക്കും നന്ദി ...

സ്നേഹപൂർവ്വം,
സെക്രട്ടറി
നേതാജി വായനശാല
09847956600 

Sunday, June 8, 2014

പാരിസ്ഥിതി ദിനാചരണം



2014 ജൂണ്‍ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച്
വിവിധ പരിപാടികൾ വായനശാല സംഘടിപ്പിച്ചു.

 


പുതിയതായി വായനശാലയിലേക്ക്  വാങ്ങിയ
പരിസ്ഥിതി സംബന്ധമായ പുസ്തകങ്ങളുടെ
പ്രദർശനം ലൈബ്രറിയിൽ ഒരുക്കി.
വായനശാല അങ്കണത്തിൽ കമ്മറ്റി അംഗങ്ങൾ
ചേർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ
വൃക്ഷ തൈകൾ നട്ടു, അത് പരിപാലിച്ചു പോകുന്നതിനുള്ള
പ്രതിജ്ഞ എടുത്തു.

Friday, May 30, 2014

സിനിമ കൊട്ടക : ചലച്ചിത്ര പ്രദർശനം

സിനിമ കൊട്ടക : ചലച്ചിത്ര പ്രദർശനം

2014 ജൂണ്‍ 1  ഞായറാഴ്ച വൈകീട്ട് 6 മണിക്ക്
ഗ്രാമത്തിലെ എല്ലാ സിനിമാ പ്രേമികൾക്കും സ്വാഗതം



Film Show Viewers... 

Saturday, May 3, 2014

സംവാദ സദസ്സ്

കോനിക്കര നേതാജി വായശാലയിൽ യുവാക്കൾക്കായി ഒരു സംവാദ സദസ്സ്
വിഷയം : ന്യൂ ജനറേഷൻ സോഷ്യൽ നെറ്റ് വർക്ക്
തിയ്യതി  : 2014 മെയ്‌ 10 ശനിയാഴ്ച 4PM





പുതിയ യുഗത്തിൽ സോഷ്യൽ നെറ്റ്‌വർക്ക് യുവാക്കളെ ഏതെല്ലാം വിധത്തിൽ
സ്വാധീനിക്കുന്നു. അതിന്റെ ഗുണങ്ങളും ദോഷങ്ങളും സമൂഹത്തെ എങ്ങനെ
ബാധിക്കുന്നു... ഈ വിഷയങ്ങൾ നമുക്കൊന്നായി ചർച്ച ചെയ്യാം.
കൊനിക്കരയിലെ എല്ലാ യുവാക്കളേയും വായനശാലയിലേക്ക്
സ്വാഗതം ചെയ്യുന്നു.

Saturday, March 29, 2014

തൃശൂർ ജില്ലയിലെ മികച്ച വായനശാല അവാർഡ് - 2014

നമ്മുടെ വായനശാല തൃശൂർ ജില്ലയിലെ ഏറ്റവും മികച്ച
വായനശാലയായി തിരഞ്ഞെടുക്കപ്പെട്ടു.

തൃശ്ശൂർ മുകുന്ദപുരം താലൂക്കിലെ
ഏറ്റവും മികച്ച വായനശാലക്കുള്ള
അവാർഡും നമുക്ക് തന്നെയാണ്.

500 ൽ ഏറെ ഗ്രേഡട് വായനശാലകളിൽ നിന്നും
ഈ പുരസ്കാരം നമ്മുടെ കൊച്ചു ഗ്രാമത്തിന്
ലഭിച്ചതിൽ നമുക്ക് അഭിമാനിക്കാം... 

ഈ നേട്ടം കൈവരിക്കാൻ, വായനശാലയുടെ
പ്രവർത്തന പരിപാടികളിൽ സഹകരിച്ച എല്ലാ
ഗ്രാമവാസികൾക്കും, സുഹൃത്തുക്കൾക്കും,

അബ്യുദയകാംക്ഷികൾക്കും നന്ദി ...


സ്നേഹാദരങ്ങളോടെ 
സെക്രട്ടറി
09847956600 




Thursday, February 13, 2014

Our Activities

2014 JUNE 5 : ENVIRONMANT DAY CELEBRATIONS  Click for details

2014 JUNE 1 : FILM SHOW: "CINEMA KOTTAKA"  Click for details

2014 MAY 10 : DEBATE: SOCIAL NETWORKS & NEW GENERATION  Click for details

2014 FEBRUARY 2 : BLOOD DONATION CAMP  Click for details

2014 JANUARY 26 : NEW YEAR DHAMAAKKA (Lucky Draw Coupon)

2013 DECEMBER 25 : "JINGLE BELLS" X-MAS PROGRAMME

2013 NOVEMBER 30 : JANAKEEYA SAAHITHYA SADASSU   Click for details

EVERY MONTH : "NJAAN VAAYICHA PUSTHAKAM"   Click for details

EVERY MONTH, LAST SUNDAY : QUIZ PROGRAMME FOR STUDENTS
Click for details

2013 OCTOBER 9,10 : VAAYANASHAALA KALOTSAVAM   Click for details

2013 SEPETEMBER 10SPORTS EVENTS     Click for details

2013 AUGUST 15 : "AMAR JAWAN" Patriotic Drama

2013 AUGUST 15 : Honoured Shri. KPN Nambeeshan  Click for details

2013 AUGUST 10 : "FREEDOM MOVEMENT QUIZ"

2013 AUGUST 5 : ONAM CELEBRATIONS

2013 JULY 20 : AWARENESS CLASS ON INTERNET/COMPUTERS

2013 APRIL 27,28 : 60 TH ANNIVERSARY CELEBRATIONS


Blood Donors

Blood Donors Directory Under Construction.
Sorry, Please wait...

A+ Blood Donors : Click here

B+ Blood Donors : Click here

AB+ Blood Donors : Click here

Monday, February 3, 2014

രക്തദാന ക്യാമ്പ്

രക്തദാന ക്യാമ്പ്  @ നേതാജി വായനശാല, കോനിക്കര
2014 Feb-02 ഞായറാഴ്ച  9 AM to 1 PM

അത്യാവശ്യ ഘട്ടങ്ങളിൽ രക്തം ആവശ്യം വരുമ്പോൾ
അത് ലഭിക്കുവാൻ സഹായിക്കുന്ന ഈ ഉദ്യമം
വൻ ജന പങ്കാളിത്തത്തോടെ നടത്തുവാൻ സാധിച്ചു.


രാവിലെ തുടങ്ങിയ ക്യാമ്പ് പ്രസിഡന്റ്‌ ശ്രീ രാജേഷ്‌
രക്തദാനം നൽകി ഉദ്ഘാടനം ചെയ്തു.
എല്ലാ വായനശാല കമ്മിറ്റി അംഗങ്ങളും രക്തദാനം
നടത്തി. അൻപതോളം ഗ്രാമവാസികൾ രക്തം
ദാനം ചെയ്യാനായി ക്യാമ്പിലെത്തി. എഴുപത്തഞ്ചൊളം
പേർ ഗ്രൂപ്പ് നിർണ്ണയത്തിനായി വായനശാലയിൽ എത്തി.




രക്ത ദാതാക്കൾക്ക്  IMA സർറ്റിഫിക്കട്ടുകൽ നൽകി.
നല്ല രീതിയിൽ ക്യാമ്പ് സംഘടിപ്പിച്ച നേതാജി
വായനശാലയെ IMA, സ്നേഹോപഹാരവും
സർട്ടിഫിക്കറ്റും നൽകി പ്രശംസിക്കുകയും
ചെയ്തു.

 


രക്തം ദാനം ചെയ്യുക, രക്ത ഗ്രൂപ്പ് നിർണ്ണയം നടത്തുക,
ഗ്രൂപ്പ് അറിയാവുന്നവർ വായനശാലയിൽ വന്ന്
 രക്ത ദാതാക്കളുടെ ലിസ്റ്റിൽ പേരും നമ്പറും നൽകുക.

ഈ സാമൂഹ്യ സേവനത്തിൽ നമുക്കൊന്നായ് അണിചേരാം.