Monday, December 21, 2020

തിരഞ്ഞെടുപ്പ് വിശേഷങ്ങൾ

2020 തദ്ദേശ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ 


2020 Dec 3.
വാർഡ്‌ 1 തിരഞ്ഞെടുപ്പ് ബൂത്ത് ആയ നേതാജി വായനശാല 
ഇന്ന് Fumigate ചെയ്തു അണു വിമുക്തമാക്കി. 

















സൗജന്യമായി ഈ സേവനം നമുക്ക് ചെയ്തു തന്ന 
ഗ്രന്ഥശാല സുഹൃത്ത് ബിജു ചേട്ടന് കോനിക്കരയുടെ നന്ദി.

2020 Dec 5.
കോവിഡ് ജാഗ്രത കൈവിടരുത്...
നമ്മുടെ വാർഡിലുള്ളത്   അടക്കം തൃക്കൂർ പഞ്ചായത്തിൽ ഇപ്പോൾ 50 ൽ ഏറെ active cases ഉണ്ടെന്നാണ് അറിഞ്ഞത്. 
തിരഞ്ഞെടുപ്പ് അടുത്തു വരുന്നു, സൂക്ഷിച്ചില്ലെങ്കിൽ രോഗവ്യാപനം ഉണ്ടാകാൻ ഇടയുള്ള സാഹചര്യം. എല്ലാവരും വളരെ കരുതലെടുക്കുക, 
സാമൂഹിക അകലം പാലിക്കുക, പോളിംഗ് സ്റ്റേഷനിലേക്ക് വരുമ്പോൾ എല്ലാ കോവിഡ് മാനദണ്ടങ്ങളും കൃത്യമായി പാലിക്കുക. 
നമ്മുടെ ഗ്രാമം സുരക്ഷിതമായി ഇരിക്കാൻ  നമുക്കൊന്നായി ശ്രമിക്കാം...




2020 Dec 9.
കോനിക്കര നേതാജി വായനശാല (Ward1 Booth1) നാളെ നടക്കുന്ന തിരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജമായി. 
ഉച്ചയ്ക്ക് തന്നെ Polling Officers എത്തിച്ചേർന്നു, 
4 ഓഫീസർമാരും ഒരു അസിസ്റ്റന്റും പോലീസും 
അടങ്ങുന്ന 6 പേരാണ് വായനശാലയിൽ ക്യാമ്പ് ചെയ്യുന്നത്. 
അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും 
വായനശാല കമ്മിറ്റി ചെയ്തു കൊടുത്തിട്ടുണ്ട്. 
Accommodation, Rest Rooms, Voting Machine Cabins 
തുടങ്ങിയവ ഒരുക്കി കൊടുത്തു. തിരുവനന്തപുരത്തു 
നിന്നും കൊല്ലത്തു നിന്നും  ഉള്ളവർ കൂട്ടത്തിലുണ്ട്, 
നമ്മുടെ നാട്ടിൽ എത്തിയ ഇവർക്ക് ഒരു കുറവും നമ്മൾ വരുത്തുന്നില്ല.


നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് പോളിങ്. 
വോട്ട് ചെയ്യാൻ വരുമ്പോൾ, കോവിഡ് മാനദണ്ഡങ്ങൾ 
പാലിക്കുന്നതോടൊപ്പം  സ്വന്തമായി ഒരു പേനയും 
മറക്കാതെ കൈയ്യിൽ കരുതുക. എല്ലാവരും ഈ ജനാധിപത്യ 
പ്രക്രിയയിൽ നിർബന്ധമായും പങ്കെടുക്കാൻ അപേക്ഷിക്കുന്നു. 
നമ്മുടെ  സമ്മതിദാനാവകാശം യുക്തിഭദ്രമായി വിനിയോഗിക്കുക.
നേതാജി വായനശാലയെ സംബന്ധിച്ചിടത്തോളം എല്ലാ സ്ഥാനാർഥികളും ഒരേപോലെയാണ്; 
നമ്മുടെ നാടിനെ പ്രതിനിധീകരിച്ചു മത്സരരംഗത്തുള്ള എല്ലാവർക്കും വിജയാശംസകൾ. 
വിജയിച്ചു വരുന്നവരുടെ കൂടെ കക്ഷിരാഷ്ട്രീയത്തിനതീതമായി 
നാടിന്റെ നന്മയ്ക്ക് നമുക്കൊന്നിച്ചു നിൽക്കാം...
#HappyVoting


2020 Dec 10.
6PM Polling അവസാനിച്ചു.
ഇന്നലെ Covid +ve ആയ രണ്ടു പേരടക്കം നേതാജി വായനശായിൽ പോളിംഗിന്റെ അവസാന വേളയിൽ വോട്ട് ചെയ്യാനെത്തി.


കോനിക്കര ഒന്നാം വാർഡിന്റെ 2 ബൂത്തുകളായ 
നേതാജി വായനശാലയിലും, നേതാജി ബാലവാടിയിലും 80 ശതമാനത്തിലധികം വോട്ടുകൾ രേഖപ്പെടുത്തി.
പ്രവർത്തകരിൽ നിന്നും ലഭിച്ച പ്രാഥമിക പോളിങ് കണക്കുകൾ.
നേതാജി വായനശാലയിൽ മൊത്തം 801 ൽ 646 വോട്ടുകൾ രേഖപ്പെടുത്തി.
നേതാജി ബാലവാടിയിൽ മൊത്തം 746 ൽ 588 വോട്ടുകൾ രേഖപ്പെടുത്തി.
കൂടാതെ 52 പോസ്റ്റൽ വോട്ടുകൾ.
ആകെ 1286 പേർ വോട്ട് ചെയ്തു.
പോളിങ് ശതമാനം 83%
(കൃത്യമായ കണക്കുകൾ ഇനിയും tabulate ചെയ്തു വരാനുണ്ട്, മേൽ സംഖ്യകളിൽ  ചെറിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാം)

2020 Dec 11.
പോളിങ് ന് ശേഷം വായനശാലയും ഹാളും ശുചിമുറിയും പരിസരവും  അണുവിമുക്തമാക്കി.
ലോക്ക് ഡൌൺ മുതൽ കുറേ നാളായി വായനമുറി അടച്ചിട്ടിരിക്കുന്നു, ഈ മഹാമാരി എത്രയും പെട്ടെന്ന് 
നമ്മെ വിട്ടോഴിഞ്ഞു വായനശാല വീണ്ടും വിവിധ പരിപാടികളാൽ സജീവമാകുന്ന നാളുകൾക്കായി കാത്തിരിക്കാം...





2020 Dec 16.
ഇപ്പോൾ കിട്ടിയ വാർത്ത.
കോനിക്കര ഒന്നാം വാർഡ്‌, തിരഞ്ഞെടുപ്പിൽ LDF സ്വതന്ത്ര സ്ഥാനാർഥി ഹനിത ഷാജു 23 വോട്ടുകൾക്ക് വിജയിച്ചു.
നാടിന്റെ പുതിയ മെമ്പർക്ക്  നേതാജി വായനശാലയുടെ അഭിനന്ദനങ്ങൾ ...

നമ്മൾ ചെയ്ത വോട്ടിന്റെ കണക്കുകൾ.






തൃക്കൂർ ഗ്രാമപഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് ഫലം:




കോനിക്കര ഒന്നാം വാർഡിൽ നിന്നും ജനവിധി തേടിയ, കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ INC-UDF സ്ഥാനാർഥി പോൾസൺ തെക്കുംപീടിക വിജയിച്ചു.
നമ്മുടെ നാട്ടുകാരനായ പോൾസേട്ടന് നേതാജി വായനശാലയുടെ അഭിനന്ദനങ്ങൾ.
Vote: 3942

കോനിക്കര ഒന്നാം വാർഡിൽ നിന്നും ജനവിധി തേടിയ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ INC-UDF സ്ഥാനാർഥി ജോസഫ് ടാജറ്റ് വിജയിച്ചു.
Vote: 22952
അഭിനന്ദനങ്ങൾ