Friday, February 25, 2022

കർഷക കൂട്ടായ്മ




നേതാജി വായനശാല തുടങ്ങിവച്ച "വിത്തും കൈക്കോട്ടും" എന്ന കാർഷിക പരിപാടിയിൽ നമ്മുടെ നാട്ടിലെ കുറേ പേർ പങ്കെടുക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വീടുകളിൽ കുഞ്ഞു കൃഷി ചെയ്യുവാൻ താല്പര്യമുള്ളവർ പല തൈകളും, വിത്തുകളും ആവശ്യപ്പെട്ട് സമീപിക്കുകയുണ്ടായി.

കൃഷിയിൽ താല്പര്യമുള്ളവരെ ചേർത്തൊരു കർഷക കൂട്ടായ്മ രൂപീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
🌿🌿🌿🌿🌿🌿🌿🌿
2022 ഫെബ്രുവരി 27
4 മണിക്ക്
വായനശാല ഹാളിൽ
🌱🌱🌱🌱🌱🌱🌱🌱

ആവശ്യം അറിയിച്ചവർക്കുള്ള 
തൈകളും വിത്തുകളും ഈയവസരത്തിൽ വിതരണം ചെയ്യും.

ഈ കർഷക കൂട്ടായ്മയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

പച്ചക്കറി കൃഷി മാത്രമല്ല കോഴി, പക്ഷികൾ, മീൻ, നാടൻ മുട്ട... അങ്ങനെ കാർഷിക / മൂല്യ വർദ്ധിത വസ്തുക്കൾ വീടുകളിൽ ഉത്പാടിപ്പിക്കുന്ന അനവധി പേർ നമ്മുടെ നാട്ടിലുണ്ട്. അവരെയെല്ലാം ഈ കാർഷിക കൂട്ടായ്മയിൽ ഒന്നിച്ചുകൊണ്ട് വന്ന്, പരസ്പരം സഹായിക്കുവാനും ഉത്പന്നങ്ങൾക്ക് നാട്ടു വിപണി കണ്ടെത്തുവാനും ഈ കൂട്ടായ്മയിൽ ലക്ഷ്യമിടുന്നുണ്ട്. ഒന്നിച്ചു കൂടുവാൻ താല്പര്യമുള്ളവർ നാളെ വന്നു രജിസ്റ്റർ ചെയ്യുമല്ലോ.









വായനശാല പ്രവർത്തകരുടെ കൃഷിയിടത്തിൽ പാകി മുളപ്പിച്ചെടുത്ത അപൂർവ്വയിനം ചീര തൈകൾ (വ്ലാത്താങ്കര ചീര) പറിച്ചു നടുവാൻ പാകത്തിൽ ആയിട്ടുണ്ട്‌. നാളെ ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് 10-20 തൈകൾ പറിച്ചു പങ്കിട്ടു തരുന്നതിൽ സന്തോഷമേയുള്ളൂ.

എല്ലാവരും ചെറിയതോതിൽ ചീര നട്ടുവളർത്തി  അടുത്ത വർഷം മുതൽ  വിഷരഹിത ചീര നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുക  എന്നതാണ് ലക്ഷ്യം വെക്കുന്നത്.

കോനിക്കരയിലൊരു കാർഷിക സംസ്ക്കാരം വളർത്തിയെടുക്കാൻ നമുക്കൊരു ശ്രമം തുടങ്ങാം...

Scientific Temper : Article 51 (A) h


ശേഷം
ഇന്ത്യൻ ഭരണഘടന
പഠന വിഷയാവതരണം

ഭരണഘടന-
അവകാശങ്ങൾ v/s
ഉത്തരവാദിത്വങ്ങൾ

🔹ആമുഖം:
വർഷ വർഗീസ്

🔹Article 51(A)
രഞ്ജിത്. C

🔹Article 51(A) h
🔹Scientific Temper
ഡിക്രൂസ്

📚 ഭരണഘടനയുടെ ശില്പി ഡോ. B.R.അംബേദ്കറുടെ ഫോട്ടോ അനാഛാദനം ചെയ്യുന്നു.






പുസ്തക പ്രദർശനം 2022


 

കോനിക്കര നേതാജി വായനശാലയിൽ പുതിയതായി വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം.


ഉദ്ഘാടനം :

ശ്രീ. മോഹനൻ തൊഴുക്കാട്ട്

(തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ്‌)



34,000/- രൂപയുടെ പുതിയ പുസ്തകങ്ങളാണ് ഈ വർഷത്തേക്ക് വാങ്ങിയിട്ടുള്ളത്. അവ സ്റ്റോക്ക് രജിസ്റ്ററിൽ എന്റർ ചെയ്തു കാറ്റലോഗ് ചെയ്ത് വായനക്കാർക്ക് വിതരണം ചെയ്യാൻ ഒരുക്കിയിട്ടുണ്ട്.

വരൂ, പുത്തൻ പുസ്തകങ്ങളെ പരിചയപ്പെടാം.

ഈ വേനലിന്റെ വായനാവസന്തം ആസ്വദിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വിത്തും കൈക്കോട്ടും 2022

കൃഷി ചലഞ്ച്
തരിശു രഹിത കോനിക്കര.





നേതാജി വായനശാല
ഫെബ്രുവരി 6, 2022

 നമ്മൾ കഴിഞ്ഞ വർഷം തുടങ്ങിവച്ച
വിത്തും കൈക്കോട്ടും എന്ന നാടൻ കൃഷി സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്ന പരിപാടി ഈ വർഷവും കൂടുതൽ സജീവമായി തുടരുകയാണ്. ആയതിന്റെ തുടക്കം ഇന്ന്
ഗ്രന്ഥശാല പ്രവർത്തകരുടെ നേതൃത്വത്തിൽ; കൃഷിയിടത്തിൽ മണ്ണൊരുക്കിയും, വളമിട്ടും, തൈകൾ നട്ടും  ആഘോഷമാക്കി.
പ്രസിഡന്റ്‌ ജിജു. K. A, ജോയിന്റ് സെക്രട്ടറി പ്രദീപ്. P. N എന്നിവർ ചേർന്നു വെള്ളരി തൈകൾ നട്ടു ഉദ്ഘാടനം ചെയ്തു. പ്രദീപ്‌. K. P കർഷക കൂട്ടായ്മക്ക് നേതൃത്വം നൽകി. സെക്രട്ടറി സുജിത്ത് E. S പരിപാടി കോർഡിനേറ്റ് ചെയ്തു.
ബാലവേദി, വനിതാവേദി, യുവത ക്ലബ് അംഗങ്ങൾ 
എന്നിവർ പങ്കെടുത്തു.
ഇന്ന് ഇതൊരു തുടക്കം മാത്രമാണ്, വരും ദിനങ്ങളിൽ കൃഷിയെ സജീവമാക്കാൻ ഒരു കുഞ്ഞു കാൽവയ്പ്പ്.




ഏറെ പ്രസിദ്ധമായ നാടൻ ചീര (വാതാക്കര ചീര), 
മേടമാസത്തിലേക്കു വിളവെടുക്കാൻ പാകത്തിന് വെള്ളരി, പയർ  എന്നിവയാണ് ഇപ്പോൾ കൃഷിയിറക്കിയിട്ടുള്ളത്.


തരിശു കിടക്കുന്ന മണ്ണിലെല്ലാം കൃഷിയൊരുക്കുക എന്ന ലക്ഷ്യം നേടാൻ നേതാജി വായനശാല ഒരു ശ്രമം ആരംഭിച്ചിരിക്കുകയാണ്.
ഈ ഉദ്യമം കോനിക്കരയിലെ എല്ലാ കുടുംബങ്ങളും, രാഷ്ട്രീയ-സാംസ്കാരിക സംഘടനകളും, കൂട്ടായ്മകളും ഏറ്റെടുക്കും എന്ന വിശ്വാസത്തോടെ.

ഇതൊരു ആഹ്വാനം ആയോ, അപേക്ഷയായോ, ചലഞ്ച് ആയോ ഒക്കെ ഏറ്റെടുത്താൽ കോനിക്കരയിലെ ഓരോ വീടുകളിലും പച്ചക്കറി കൃഷി സമൃദ്ധമാകും. അല്പം  വിഷരഹിത പച്ചക്കറികൾ വർഷത്തിൽ ചിലപ്പോഴെങ്കിലും കഴിക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ?
എത്രയോ പതിറ്റാണ്ടുകളായി നമ്മൾ പച്ചക്കറികൾക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു.
ഭക്ഷ്യ സുരക്ഷയിൽ 
സ്വയം പര്യാപ്തമായയൊരു ഗ്രാമം നമ്മുടെയൊക്കെ സ്വപ്നമാണ്, നമ്മൾ ഓരോരുത്തരും നേതാജി വായനശാലയുടെ ഈ ഉദ്യമത്തിൽ പങ്കു ചേർന്നാൽ അതൊരു തുടക്കമാകും, വിപ്ലവകരമായ ഒരു മാറ്റത്തിന് അത് നിദാനമായേക്കാം...


നേതാജി വായനശാല കമ്മിറ്റി അംഗങ്ങളിൽ പലരും കൃഷിയിടങ്ങളിലും അവരവരുടെ വീട്ടു പരിസരങ്ങളിലും കുഞ്ഞു കൃഷികൾ ആരംഭിച്ചിട്ടുണ്ട്.
വിത്തുകൾക്കും തൈകൾ ലഭിക്കുവാനും വായനശാലയെ സമീപിക്കാം. കൃഷി രീതികൾ കണ്ടു മനസ്സിലാക്കുവാനും ഗ്രന്ഥശാല പ്രവർത്തകരുടെ കൃഷിയിടത്തിലേക്കു നിങ്ങൾക്ക് വരാം. സുസ്വാഗതം.
ഉള്ളത്
പങ്കുവയ്ക്കുന്നതിൽ സന്തോഷമേയുള്ളൂ.

വിത്തും തൈകളും കൈക്കോട്ടും മണ്ണും നിങ്ങളെ കാത്തിരിക്കുന്നു.
വരൂ മണ്ണിലിറങ്ങാം...
🌿
നേതാജി വായനശാല

 

NETAJI CARE





നേതാജി വായനശാലയിൽ പ്രവർത്തിച്ചു വരുന്ന  Netaji Care
Palliative Volunteers Group പുനഃ സംഘടിപ്പിക്കുന്നു.
 ഇതിന്റെ ഭാഗമാകുവാൻ താല്പര്യമുള്ള നേഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, സേവന സന്നദ്ധരായ വളണ്ടിയർമാർ എന്നിവരെ വായനശാല ആദരവോടെ സ്വാഗതം ചെയ്യുന്നു.

 നമ്മുടെ നാട്ടിലെ കിടപ്പു രോഗികൾക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും അത്യാവശ്യം വേണ്ടുന്നതായ Medical Equipments വായനശാല ഒരുക്കിയിട്ടുണ്ട്. വളണ്ടിയർമാരുടെ പ്രവർത്തനങ്ങളിലൂടെ രോഗികൾക്ക് ആശ്വാസമേകുവാൻ നമുക്കൊന്നായി ഒത്തുചേരാം.

 കൂടുതൽ വിവരങ്ങൾക്ക് നേതാജി വായനശാലയുമായി ബന്ധപ്പെടുക.
Netaji Care ന്റെ ഭാഗമാകുവാൻ താല്പര്യമുള്ളവർ പേരുകൾ രജിസ്റ്റർ ചെയ്യുക,
ശേഷം യോഗം ചേർന്നു പ്രവർത്തനപരിപാടികൾ ചർച്ച ചെയ്യുന്നതാണ്.

-
നേതാജി വായനശാല
#NetajiCare
#ChangeMakers