Sunday, May 9, 2021

Covid19: സൗജന്യ ടാക്സി സേവനം

സൗജന്യ ടാക്സി സേവനം @ കോനിക്കര.


കോവിഡ് സംബന്ധമായ യാത്രകൾക്ക് 
ടാക്സി ചാർജ് കൊടുക്കുവാൻ സാമ്പത്തിക 
ബുദ്ധിമുട്ടുള്ളവർക്കൊരു സൗജന്യ സേവനം:

കോവിഡ് ടെസ്റ്റുകളും മരുന്നുകളും അനുബന്ധ 
ആശുപത്രിയാത്രകളും ഈ ലോക്ക് ഡൌൺ സമയത്ത് 
പലരെയും സാമ്പത്തിക ബുദ്ധിമുട്ടിലേക്കു നയിക്കുന്നുണ്ടാകാം. 
ഇതിനെ തരണം ചെയ്യാൻ, എങ്ങനെ ഒരു നാടിനെ 
സഹായിക്കാം എന്നാണ് കോനിക്കരയിലെ 
ഒരു കൂട്ടം ചെറുപ്പക്കാർ ഇന്ന് ചിന്തിച്ചത്. 
ഇവരുടെ ശ്രമഫലമായി മൂന്ന് പേര് അവരുടെ കാറുകൾ 
ഈ സേവനത്തിനായി വിട്ടു നൽകി. 
കാറിൽ സുരക്ഷാ ക്രമീകരണങ്ങളും മുൻ കരുതലുകളും 
ഒരുക്കാൻ ഇന്ന് തന്നെ ആരംഭിച്ചു. 
ഒരെണ്ണം ഇന്ന് വൈകീട്ടോടെ പൂർണ സജ്ജമായി. 
രണ്ടെണ്ണം കൂടി നാളെ ഇത്തരത്തിൽ ഒരുക്കിയെടുക്കുന്നതോടെ 
മൂന്നു കാറുകളും ഡ്രൈവർമാരും കോവിഡ് ആവശ്യത്തിന് സാധാരണക്കാർക്ക് സൗജന്യമായി ഓടുവാൻ സജ്ജമാവുകയാണ്. 

നാം ഒത്തൊരുമയോടെ നിന്നാൽ 
ഏതു കാലവും മഹാമാരിയും നമ്മൾ 
അതിജീവിക്കുക തന്നെ ചെയ്യും. 
ആശുപത്രിയിൽ പോകാൻ ഒരാൾ പോലും 
നമ്മുടെ നാട്ടിൽ കഷ്ട്ടപെടരുത്.
നമ്മളെല്ലാം കൂടെയുണ്ടാകും, ഒരു നാടിനൊപ്പം.

ഈ ടാക്‌സികൾ വിളിക്കാൻ താഴെയുള്ള നമ്പറിൽ ബന്ധപെടുക :
പ്രവീൺ : 9916208472 (കോ-ഓർഡിനേറ്റർ)
ശരത് : 8111904403
സുഭാഷ് : 9656153434


നേതാജി വായനശാലയുടെ അക്ഷരസേന വളണ്ടിയർമാരുമായി ബന്ധപ്പെട്ടാലും ഈ സൗജന്യ സേവനം ലഭ്യമാണ്.

ഒരു കാര്യമോർക്കുക, സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ 
മാത്രം ഈ സൗജന്യ സേവനം ആവശ്യപ്പെടുക. 
ഈ ദുരിത കാലത്തും ഒത്തിരി ബുദ്ധിമുട്ടിയും 
പണം ചിലവാക്കിയുമാണ് കാറുകൾ ആൾട്ടറേഷൻ 
നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി 
പെട്രോൾ അടിച്ചു ടാക്‌സികൾ സൗജന്യമായി 
ഓടാൻ തയ്യാറായിരിക്കുന്നത്. 
ഉത്തരവാദിത്വപൂർവ്വം  നമുക്കീ കാലം കടന്നു പോകാം.

നാം അതിജീവിക്കും.

ഇത്തരം സേവനങ്ങൾ നാടിനു നൽകാൻ 
തയ്യാറായിട്ടുള്ളവർ നേതാജി വായനശാലയെ 
അറിയിച്ചാൽ അത് നാട്ടുകാരിൽ എത്തിക്കുവാൻ 
അക്ഷരസേന തയ്യാറാണ്.

-
അക്ഷരസേന
നേതാജി വായനശാല 

No comments:

Post a Comment