Friday, January 31, 2020

SCORECARD : പ്രവർത്തന പരിപാടികൾ

2019 ൽ നേതാജി വായനശാല നടത്തിയ 
പ്രതിമാസ പ്രവർത്തന പരിപാടികളുടെ ലിസ്റ്റ് 



 

Tuesday, January 28, 2020

ശാസ്ത്രീയ സംഗീത ക്ളാസുകൾ



2020 January 12 വൈകീട്ട് 5 മണിക്ക്,
നേതാജി കലാ സാംസ്ക്കാരിക പഠന കേന്ദ്രത്തിൽ
ശാസ്ത്രീയ സംഗീത ക്ളാസുകൾ ആരംഭിച്ചു.
പ്രശസ്ത സംഗീത ജ്ഞാനായ ശ്രീ. സംഗീത് കോതോർ
ക്ളാസുകൾ ഉദ്ഘാടനം ചെയ്തു.

 

എല്ലാ ശനി ഞായർ ദിവസങ്ങളിൽ വൈകീട്ട് 5 മണിക്ക്
സംഗീത ക്ളാസുകൾ ഉണ്ടായിരിക്കും. സംഗീതം പഠിക്കാൻ
ആഗ്രഹമുള്ള കുട്ടികൾ വായനശാല യുമായി ബന്ധെപ്പെടുക.

-സെക്രട്ടറി
9847956600

"പൂമരം" : ബാലവേദി ക്യാമ്പ്

2020 January 12 നു ഉച്ചക്ക് 3 മണി മുതൽ ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു.



നാടൻ കളികൾ
ഷോർട് ഫിലിം പ്രദർശനം
VR BOX(Virtual Reality) Experience











Sunday, January 12, 2020

TECH TALK


ഈ കാണുന്ന കോഡ് നിങ്ങൾക്കു മനസ്സിലായോ?

ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നമ്മൾ ഇത്തരം
കോഡുകൾ നിത്യേന കാണുന്നുണ്ടാകാം. പക്ഷേ ഇതെന്താണെന്നു അറിയാത്ത പലരും നമുക്കിടയിൽ ഉണ്ടാകാം. അതുപോലെ പുതിയ
പല സാങ്കേതിക വിദ്യകളും എന്താണെന്ന് മനസ്സിലാവാത്ത,
എന്നാൽ അവയെക്കുറിച്ചു അറിയാൻ ആഗ്രഹിക്കുന്ന
ഒരാളാണോ നിങ്ങൾ? എങ്കിൽ വായനശാലയിലേക്കു വരൂ,
പ്രായം ഏതുമായിക്കൊള്ളട്ടെ. നമുക്കൊന്നിച്ചു പുതിയ
കുഞ്ഞു കുഞ്ഞു കാര്യങ്ങൾ  പഠിക്കാം.

Coming Soon @ നേതാജി വായനശാല
ടെക്ക് ടോക്ക്
സാങ്കേതിക അറിവുകളും ടെക്‌നോളജിയും പരിചയപ്പെടുത്തുന്ന പരിപാടി.

പുതിയ തലമുറ സാങ്കേതിക വിജ്ഞാനത്തിന്റെ കാര്യത്തിൽ
എന്നും മുൻപേ സഞ്ചരിക്കുന്നവരാണ്. എന്നാൽ അവർക്കു
മുന്നേയുള്ള തലമുറയിലെ മുതിർന്നവർക്ക് പുതിയ
ടെക്‌നോളജി അറിയുവാനും പഠിക്കുവാനും അവസരം കുറവാണ്,
ഇതെല്ലാം ജനറേഷൻ ഗാപ് സൃഷ്ടിക്കുന്നതിൽ ഒരു കാരണമാകാം.
ആയതിനാൽ നേതാജി വായനശാല ടെക്ക് ടോക്ക് എന്ന
പരിപാടിക്ക് തുടക്കം കുറിക്കുകയാണ്.
പ്രായബേദമന്യേ ആർക്കും ഇതിൽ പങ്കെടുക്കാം, മാസത്തിൽ ഒരിക്കലെങ്കിലും അല്പനേരം ഒന്നിച്ചിരുന്നു പരസ്പരം അറിവുകൾ
കൈ മാറാം.







നിമിത്തം :
ഒരീസം വായനശാലയിൽ പത്രവായനയ്ക്കിടെ മ്മടെ
റപ്പായേട്ടന്റെ ചോദ്യം,
"ഡാ എന്തൂട്ടാ ഈ QR കോഡ്?
എന്നും പാത്രത്തിൽ ഉണ്ടല്ലോ; കൂടുതൽ വാർത്തകൾക്ക് QR കോഡ് സ്കാൻ ചെയ്യുക. എന്തൂട്ടിത്?"
നിങ്ങൾക്കും നേടേണ്ടേ ഇതുപോലെയുള്ള അറിവുകൾ,
നേതാജി വായനശാലയിലേക്കു വരൂ...

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക (9847956600)
- സെക്രട്ടറി