Saturday, February 4, 2023

Govt. VLP സ്‌കൂൾ



2023 FEB 3: FRIDAY 12 PM
കല്ലൂർ VLP സ്കൂളിലെ കുട്ടികൾ ഇന്ന് അദ്ധ്യാപകരോടൊപ്പം, 
കോനിക്കര നേതാജി വായനശാലയിൽ വന്നിരുന്നു. 
അവരുടെ academics ന്റെ ഭാഗമായി കൃഷി സ്ഥലങ്ങളുടെ 
field visit, തണ്ണീർ തടങ്ങൾ സന്ദർശനം, ഗ്രന്ഥശാല സന്ദർശനം 
എന്നിവയ്ക്കു വേണ്ടിയാണ് നമ്മുടെ ഗ്രാമത്തിൽ എത്തിയത്.




വിരുന്നെത്തിയ നാലാം ക്ലാസ്സിലെ 37 കുട്ടികളിൽ ആരും തന്നെ മുൻപൊരിക്കലും 
ഒരു വായനശാലയിലും പോയിട്ടില്ല എന്നത് കൗതുകമുണർത്തി.
📰🗞️📖


അവർ നമ്മുടെ വായനമുറിയിലെ പത്രങ്ങളും മാസികകളും ആനുകാലികങ്ങളും പരിചയപ്പെട്ടു. 
വായനശാല സെക്രട്ടറി സുജിത്ത് കുട്ടികളെയും അധ്യാപകരെയും 
സ്വാഗതം ചെയ്തു, വായനശാലയുടെ ചരിത്രവും നിലവിലെ 
പ്രവർത്തി പരിപാടികളും പരിചയപ്പെടുത്തി.

ലൈബ്രേറിയൻ ലിനി ജോമോൻ ഗ്രന്ഥശാലയിലെ പുസ്തക ശേഖരം പരിചയപ്പെടുത്തി. കുട്ടികൾ റാക്കിൽ അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ  വിരലോടിച്ചു നടന്നു.
📚
കഥകളുടെയും കവിതകളുടെയും നോവലിന്റെയും 
മായാ ലോകത്തേക്ക് ഈ കുട്ടികൾ വിഹരിക്കട്ടെ.


ശേഷം, ഗ്രന്ഥശാല പ്രവർത്തകർ കോനിക്കരയിലെ 
നാട്ടിടവഴികളും ഒറ്റയടി പാതകളും തണ്ണീർത്തട 
തീരവരമ്പുകളും അവരെ കൊണ്ടു നടത്തി കാണിച്ചു.


ചെന്നെത്തിയത് നേതാജി വായനശാല പ്രവർത്തകരുടെ കൃഷിയിടത്തേക്കാണ്.


ചീര കൃഷി തോട്ടവും കൃഷി രീതികളും മറ്റും വിശദമായി,  
വായനശാല കർഷക കൂട്ടായ്മ കൺവീനർ പ്രദീപ്‌ കുട്ടികൾക്കു വിശദീകരിച്ചു കൊടുത്തു.
കുങ്കുമ ചീരക്കെട്ടുകൾ തളിർത്തു നിൽക്കുന്ന ഇട വരമ്പിലൂടെ, മണ്ണിലൂടെ കുട്ടികൾ കൃഷിക്കാഴ്ചകൾ കണ്ടു ; 
കുഞ്ഞു തൈകളിലെ തളിരിലകളിൽ കൈവിരലുകൾ  ഉരസി നടന്നു...


ഇനിയും നമ്മുടെ ഗ്രാമത്തിലേക്ക് വരണമെന്ന 
ആഗ്രഹത്തോടെ പ്രധാന അദ്ധ്യാപിക രാജി ടീച്ചറും, 
കവിത ടീച്ചറും, അമ്പിളി ടീച്ചറും കൂടെ കുട്ടികളും  യാത്രയായി.