Sunday, May 22, 2022

കർഷക കൂട്ടായ്മ : മഴക്കാല കൃഷി

 നേതാജി
കർഷക കൂട്ടായ്മ



മഴക്കാല കൃഷി ആരംഭിക്കേണ്ട സമയമായി. നേതാജി വായനശാലയിൽ പ്രവർത്തിക്കുന്ന കർഷക കൂട്ടായ്മയുടെ  ഒരു യോഗം നാളെ കൂടുന്നുണ്ട്.
നമുക്ക്  മഴക്കാല
കൃഷിയെ കുറിച്ചു ചർച്ച ചെയ്യാം, അറിവുകൾ പങ്കുവയ്ക്കാം.

മഴക്കാലത്ത് ചെയ്യാവുന്ന കൃഷിയ്ക്കുള്ള വിത്തും തൈകളും ആവശ്യമുള്ളവർക്ക് നൽകുന്നതാണ്.

2022 മെയ്‌ 22
2PM

നേതാജി വായനശാലയിൽ ഇന്ന് കൂടിയ കർഷക കൂട്ടായ്മയിൽ, പ്രസിഡന്റ്‌ ജിജു K.A, കർഷക കൺവീനർമാർ പ്രദീപ്‌ K. P, പ്രദീപ്‌ P. N എന്നിവർ പങ്കെടുത്തു സംസാരിച്ചു. സെക്രട്ടറി സുജിത്ത് E. S പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.

നാട്ടിലെ കർഷകർ, കുട്ടികൾ, വീട്ടമ്മമാർ എന്നിവർ പങ്കെടുത്തു, നിർദേശങ്ങളും അഭിപ്രായങ്ങളും അറിയിച്ചു.

പങ്കെടുത്ത എല്ലാവർക്കും മഴക്കാല പച്ചക്കറി വിത്തുകൾ സൗജന്യമായി വിതരണം ചെയ്തു.

Thursday, May 5, 2022

Nurses Day


നാളെ 3PM ന് വായനശാലയിൽ
Palliative Volunteers ഒത്തു ചേരുന്നുണ്ട്.
കോനിക്കരയിലെ
സേവന സന്നദ്ധരായ ഏവരെയും ഈ പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
നമ്മൾ ഒത്തുചേർന്നാൽ നാട്ടിലെ രോഗികൾക്കായി പല സഹായങ്ങളും ചെയ്യാൻ സാധിക്കും, നേഴ്‌സുമാരും നമ്മുടെ കൂടെയുണ്ട്.


NETAJI CARE Palliative Volunteer ആകാൻ താല്പര്യമുള്ളവർ എല്ലാവരും നാളെ 3 മണിക്ക് വായനശാലയിൽ എത്തിച്ചേരുക.

ഈ പരിപാടിയിൽ വച്ച് നമ്മുടെ ഗ്രാമത്തിലെ എല്ലാ നേഴ്‌സുമാരെയും ആദരിക്കുന്നുണ്ട്. പതിമൂന്നോളം നേഴ്‌സുമാർ കോനിക്കരയുടെ അഭിമാനമായി നമ്മുടെ കൂടെയുണ്ട്. ഈ ആരോഗ്യ പ്രവർത്തകർക്ക് ആദരവ് കൊടുക്കുമ്പോൾ നാട്ടുകാരുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നു.

വിശിഷ്ടാതിഥി :

1. Dr. അനുപമ വിജയൻ
മെഡിക്കൽ ഓഫീസർ
FHC, തൃക്കൂർ


2. Mr. REJI MANI
MSN, MBA-HCM, B.Sc.(N), RN,CMCN, CVRN-BC, CATN, FACCN, FRSPH.
Patient Flow Coordinator  at VA Hospital
And
Visiting Professor / Adjunct Faculty to Chamberlain University

Working as senior nurse at US since last 18 years.

ALL ARE WELCOME !