Tuesday, December 31, 2013

വായനശാല റേഡിയോ




ഗ്രാമവാസികൾക്കൊരു പുതുവർഷ  സമ്മാനം :
കോനിക്കര നേതാജി വായനശാലയിൽ ഇന്ന് മുതൽ
നാട്ടുവാർത്തകളും  പാട്ടുകളും റേഡിയോ പരിപാടികളും
ആസ്വതിക്കാം...

വായനശാലയിലേക്ക് വരൂ,
മലയാളി പണ്ടെപ്പൊഴോ മറന്നുപോയ
റേഡിയോ സംസ്ക്കാരത്തിലേക്ക് തിരിച്ചു പോകാം...

ഏവർക്കും പുതുവത്സര ആശംസകൾ...

Radio Timings : 7AM to 8:30 PM       5PM to 7PM

ക്രിസ്മസ്-2013



ക്രിസ്മസ് ആഘോഷ പരിപാടികൾ :










2013 ഡിസംബർ 24 ന് വായനശാലയിൽ ക്രിസ്മസ്
ആഘോഷിച്ചു.


ഗ്രാമവാസികൾക്ക്‌ കേക്ക് വിതരണം ചെയ്തു.
കരോൾ അവതരിപ്പിച്ചു.
"സാന്തയെ വരക്കൂ സമ്മാനം നേടൂ"
ചിത്രരചന മത്സരവും സംഘടിപ്പിച്ചു.

Sunday, December 1, 2013

ജനകീയ സാഹിത്യ അരങ്ങ്


"ജനകീയ സാഹിത്യ അരങ്ങ് "

2013 നവംബർ 30 വൈകീട്ട് 4 മണിക്ക് നേതാജി വായനശാലയിൽ
"സാഹിത്യവും ജീവിതവും" എന്ന വിഷയത്തിൽ സാഹിത്യ സംവാദ
സദസ്സ് സംഘടിപ്പിച്ചു.
പങ്കെടുത്ത അതിഥികൾ :
ശ്രീ. കൃഷ്ണൻ സൗപർണ്ണിക  (കവി)
ശ്രീ. ഖാദർ പട്ടേപ്പാടം (താലൂക് ലൈബ്രറി കൌണ്‍സിൽ സെക്രട്ടറി)
ശ്രീ. ചെറാട്ട്  ബാലകൃഷ്ണൻ (സാമൂഹ്യ പ്രവർത്തകൻ)


ഗ്രാമത്തിലെ വായനക്കാര് ഈ സംവാദത്തിൽ പങ്കെടുത്തു,
അതിഥികൾ സാഹിത്യ വിഷയങ്ങളെ പരിചയപ്പെടുത്തി, സംവാദം
വളരെ രസകരമായി മുൻപോട്ടു കൊണ്ട് പോയി.


കുട്ടികൾ അവരുടെ കവിതകൾ സദസ്സിൽ അവതരിപ്പിച്ചു.

"മാതൃഭാഷ" (ജീവ K S )
"ഇലകൾ" (ശ്രീകുമാർ)
"അശരീരി" (അരുണ്‍ A S)

കവിതകൾ അവതരിപ്പിച്ച കുട്ടികൾ ഇവരൊക്കെയാണ്.








വായനശാലയുടെ അതിഥികളാ യെത്തിയവർക്ക്
സ്നേഹോപഹാരങ്ങൾ നൽകി.
ലഘു ഭക്ഷണ ശേഷം സദസ്സ് അവസാനിച്ചു,
മനസ്സിൽ ഒത്തിരി നല്ല നിമിഷങ്ങൾ മാത്രം ബാക്കിയായി ...


വായനശാല കലോത്സവം

വായനശാല കലോത്സവം

കൂടുതൽ വിവരങ്ങൾ ....

Thursday, September 19, 2013

ഓണാഘോഷം- 2013

ഓണാഘോഷം 2013

വായനശാലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ
പരിപാടികൾ സംഘ ടിപ്പിച്ചു.



2013 സപ്തംബർ 15 ന് രാവിലെ 9 മണിക്ക്
ഉത്രാടം നാളിൽ ആഘോഷ പരിപാടികളുടെ
ഉദ്ഘാടനം വായനശാല പ്രസിഡന്റ്‌
ശ്രീ രാജേഷ്‌ കുമാർ നിർവ്വഹിച്ചു.


 
 


 






വായനശാല ഭാരവാഹികളുടെ നേതൃത്വത്തിൽ
വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിച്ചതിൽ
ഗ്രാമവാസികൾ ഉത്സാഹപൂർവ്വം പങ്കെടുത്തു.

ഓണപ്പൂക്കള മത്സരമാണ് ആദ്യം നടന്നത്.
പിന്നീട് ഓണപ്പാട്ട് മത്സരം ഉണ്ടായിരുന്നു.
പോയ നാളുകളിലെ കത്തെഴുത്ത് ശീലത്തെ
ഓർത്തെടുക്കുന്ന രീതിയിൽ ഒരു കത്തെഴുത്ത്
മത്സരവും സംഘടിപ്പിച്ചു; "മാവേലിക്കൊരു കത്ത്"

മത്സരങ്ങളിൽ വിജയിച്ചവർക്ക് അന്ന് തന്നെ നടന്ന
ഓണാഘോഷ പരിപാടിയുടെ വേദിയിൽ വച്ച്
ക്യാഷ് അവാർഡുകളും പ്രശസ്തി പത്രവും
വിതരണം ചെയ്തു.



വായനശാല അങ്കണത്തിൽ വായനശാല പ്രവർത്തകർ 
ഒരുക്കിയ, 10 അടിയിലേറെ ഉയരത്തിലുള്ള
തൃക്കാക്കരയപ്പൻ കാണികളിൽ
വിസ്മയം തീർത്തു.


 

 
ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാ
ഗ്രാമവാസികൾക്കും മധുരം വിതരം ചെയ്ത ശേഷം
ഓണപ്പാട്ടും പാടി ആർപ്പു വിളിച്ചു പരിപാടികൾക്ക്
സമാപ്തി കുറിച്ചു.

Monday, August 19, 2013

Free Maths Coaching

സൗജന്യ കണക്ക് ട്യുഷൻ :
FREE MATHS COACHING FOR SSLC STUDENTS @ NETAJI VAYANASALA, KONIKKARA.
CLASSES STARTS FROM 2013 AUGUST 24, 7 AM



Those who interested register their names at the earliest.
Limited seats, Hurry UP for this free coaching...

"EDUCATION EMPOWERS YOU, WE ARE HERE TO HELP YOU "
For details Contact : 09847956600(Secretary, Netaji Vayanasala)

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം-2013



2013 ലെ സ്വാതന്ത്ര്യദിനാഘോഷം  അതി വിപുലമായ
രീതിയിൽ ആഘോഷിച്ചു.

രാവിലെ 9 മണിക്ക് വായനശാല പ്രസിഡണ്ട്‌ രാജേഷ്‌ കുമാർ
പതാക ഉയർത്തി.






അമർ ജവാൻ ശിൽപ്പത്തിൽ ഏവരും പുഷ്പ്പാർചന നടത്തി.




















2012 ലെ PN പണിക്കർ പുരസ്ക്കാര ജേതാവ് ശ്രീ KPN നമ്പീശനെ
ആദരിച്ചു. MLA പ്രൊഫ. രവീന്ദ്രനാഥ് പൊന്നാട അണിയിച്ചു.
ജില്ലാ ലൈബ്രറി കൌണ്‍സിൽ സെക്രട്ടറി ശ്രീ. K.N.ഹരി
ഉപഹാരം സമർപ്പിച്ചു.



ചടങ്ങിൽ ശ്രീ ചെറാട്ട് ബാലകൃഷ്ണൻ,
മുകുന്ദപുരം താലുക്ക് ലൈബ്രറി കൌണ്‍സിൽ പ്രസിഡന്റ്‌
ശ്രീ ബാലഗോപാലൻ മാസ്റ്റർ, തൃക്കൂർ പഞ്ചായത്ത്‌  മെമ്പർ
ശ്രീമതി ചന്ദ്രിക നന്ദകുമാർ എന്നിവർ ആശംസകൾ
അർപ്പിച്ചു.

SSLC, +2 തലത്തിൽ ഉയർന്ന മാർക്ക്‌ നേടിയ വിദ്യാർത്ഥികളെ
ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു.




ഗ്രാമത്തിലെ കലാകാരന്മാരും കലാകാരികളും  ചേർന്ന്
"അമർ ജവാൻ " സ്കിറ്റ് അവതരിപ്പിച്ചു. കുട്ടികൾ
ധീര ജവാന്മാരെ സ്നേഹാദരങ്ങളോടെ സ്മരിച്ചു.



സ്വാതന്ത്ര്യത്തിൻറെ മധുര വിതരണം നടത്തി ചടങ്ങ് അവസാനിച്ചു.

ശേഷം കുട്ടികൾക്കായി കായിക മത്സരങ്ങൾ ഉണ്ടായിരുന്നു.

വൈകീട്ട് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.




Monday, June 24, 2013

ഞാൻ വായിച്ച പുസ്തകം

ജൂണ്‍ 19 വായനദിനം  !
കേരളത്തിലെ ഗ്രന്ഥശാല പ്രവര്ത്തനത്തിന്റെ പിതാവായ
ശ്രീ P.N.പണിക്കരുടെ ചരമദിനമാണ്‌ മലയാളികൾ വായനദിനമായി ആചരിക്കുന്നത്.



ഞങ്ങളുടെ ഗ്രാമത്തിലെ നേതാജി വായനശാലയിൽ വായനാദിനം
ആചരിക്കാൻ തീരുമാനിച്ചു. പലയിടങ്ങളിലും ഫ്ലക്സ് വലിച്ചുകെട്ടി
വായന ദിനത്തിന്റെ പോസ്റ്റർ ഒട്ടിച്ചാൽ വായനദിനാചരണം പൂർത്തിയാവുന്നു.
പക്ഷേ അതിൽ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന ചിന്തയിൽ
നിന്നാണ് "ഞാൻ വായിച്ച പുസ്തകം" എന്ന ആശയം ഉണ്ടായത്.

 

വായനയെ വളർത്തുന്ന തരത്തിൽ ഒരു പദ്ധതി ആവിഷ്ക്കരിച്ചു.
അത് എല്ലാ മാസവും വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തുവാനും...
 


ഇതാണ് "ഞാൻ ഞാൻ വായിച്ച പുസ്തകം" പരിപാടി;
വായനക്കാരൻ അവർ വായിച്ച പുസ്തകം സുഹൃത്തുക്കൾക്കായി
പരിചയപ്പെടുത്തുന്നു. പുസ്തകത്തിലെ ആശയവും കഥാസന്ദര്ബവും 
നിരൂപണവും ഇതിൽ ഉൾക്കൊള്ളിക്കാം. വായനക്കാരന്റെ വായനാനുഭവം 
സഹൃദയ സദസ്സിനു മുൻപിൽ അവതരിപ്പിക്കുന്നതോടൊപ്പം
എഴുത്തുകാരനെക്കുറിച്ചും വിവരിക്കണം. അദ്ധേഹത്തിന്റെ ഇതര കൃതികളെയും
പരിചയപ്പെടുത്താം. സദസ്യർക്ക് സംശയങ്ങൾ അവതാരകനോട്
ചോദിക്കാം. തികച്ചും സൌഹൃദപരമായൊരു സംവാദ സദസ്സ് !



വായനക്കാർക്ക് കൂടുതൽ ആഴത്തിലുള്ള വായനക്കും,
കേട്ടിരിക്കുന്നവർക്ക്  വായിച്ചിട്ടില്ലാത്ത പസ്തകങ്ങളെ പറ്റി ഒരു
ധാരണയും വായിക്കാനുള്ള ജിജ്ഞാസയും ഉണ്ടായേക്കും ഈ
അവതരണത്തിലൂടെ.



മേൽപ്പറഞ്ഞ ചിന്തകളുടെ ബലത്തിൽ "ഞാൻ വായിച്ച പുസ്തകം"
പരിപാടിയുടെ ഒന്നാം ഭാഗം ഞങ്ങൾ വായനശായിൽ സംഘടിപ്പിച്ചു.
അവതരണത്തിനായി 5 പുസ്തകങ്ങൾ തിരഞ്ഞെടുത്തു.
ഗ്രാമത്തിലെ യുവ വായനക്കാരുടെ സാന്നിധ്യം പ്രതീക്ഷയുടെ
തിരിനാളം കൊളുത്തിയപ്പോൾ "ഞാൻ വായിച്ച പുസ്തകം"
പരിപാടിയുടെ നാന്ദി കുറിച്ചു.




മലയാളത്തിലെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന
"ഖസാക്കിന്റെ  ഇതിഹാസം" ആയിരുന്നു ആദ്യം കഥ പറയാനെത്തിയത് .
O V വിജയന്റെ ഖസാക്ക് എന്ന പാലക്കാടൻ ഗ്രാമവും ഭാഷയും
ഏക അധ്യാപക വിദ്യാലയത്തിലേക്കുള്ള രവിയുടെ വരവും എല്ലാം
ഭംഗിയായി  അവതരിപ്പിക്കപ്പെട്ടു. ശേഷം നടന്ന സംവാദത്തിലും
സദസ്യർ നല്ലപോലെ പങ്കെടുത്തപ്പോൾ ചർച്ച സജീവമായി.




 
രണ്ടാമൂഴം MT യുടെ "രണ്ടാമൂഴം" ആയിരുന്നു. ഭാഷയുടെ ഒഴുക്കും
മഹാഭാരതത്തിന്റെ ഗാംബീര്യവും ചേർന്ന മികവാർന്ന നോവൽ.
പുരാണ കഥാ പാത്രങ്ങൾക്ക് MT നല്കി വന്ന പുതിയൊരു വീക്ഷണത്തെ
അനുകൂലിച്ചും പ്രതികൂലിച്ചും ചര്ച്ചകൽ  വന്നു. എന്തു തന്നെയായാലും
ജീവിതം മുഴുവൻ രണ്ടാമൂഴക്കാരനായി  നിലകൊണ്ട ഭീമസേനൻ വായനക്കാർക്ക്
പ്രിയപ്പെട്ടവൻ തന്നെ.





 
 
മൂന്നാമൂഴം ഒരു സഞ്ചാര സാഹിത്യം ആയിരുന്നു. ശ്രീ. MK രാമചന്ദ്രന്റെ 
"തപോഭൂമി ഉത്തരാഖണ്ട് ". ഈ മഴക്കാലത്ത് പ്രളയ വാർത്തകളിൽ
ഇടം നേടിയ ഉത്തരാഖണ്ടിന്റെ  വിശേഷങ്ങളും യാത്രാ വിവരണവും
കേൾക്കാൻ കേൾവിക്കാർക്ക് ആകാംക്ഷയുണ്ടായിരുന്നു.
അധികമാളുകൾ ഈ പുസ്തകം വായിച്ചിട്ടില്ലായിരുന്നു, അതിനാൽ
ഗംഗയുടെയും കാവേരിയുടെയും ഉത്ഭവ സ്ഥാനത്ത് അക്ഷരങ്ങളിലൂടെ 
ഒരു തീർത്ഥ  യാത്ര ചെയ്തു വന്ന പ്രതീതിയുണ്ടാക്കാൻ അവതാരകന്
സാധിച്ചു.




അടുത്ത പുസ്തകം പുതിയ യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ
ശ്രീ ബന്ന്യാമിൻ രചിച്ച "ആടുജീവിതം" എന്ന നോവലായിരുന്നു.
പ്രവാസ ജീവിതത്തിന്റെ നരക യാതനകൾ സത്യസന്ധമായ 
വാക്കുകളിലൂടെ പച്ചയായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന
ഈ നോവലിന്റെ വായനാനുഭവം സദസ്യരിലും നൊമ്പരമുണർത്തി.



 


അഞ്ചാം പുസ്തകാവതരണത്തിനായി തിരഞ്ഞെടുത്തത് ഒരു
മറുഭാഷാ നോവലായിരുന്നു. International BestSeller ആയ
ബ്രസീലിയൻ എഴുത്തുകാരൻ ശ്രീ പൌലോ കൊയിലോയുടെ
THE ALCHEMIST. സ്വപ്നത്തിന്റെ പിറകെ പോകുന്ന
സാന്റിയാഗോ എന്ന  ഇടയ ബാലന്റെ കഥ പറയുന്ന ഈ നോവൽ
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരം.
ഒരാൾ തീക്ഷണമായി ഒരുകാര്യം ആഗ്രഹിച്ചാൽ പ്രപഞ്ചം മുഴുവൻ
അയാളുടെ സഹായത്തിനെത്തും എന്ന് പറയുന്ന ഈ നോവൽ
ഏവരും വായിച്ചിരിക്കേണ്ട ഒന്നാണെന്ന് വിലയിരുത്തി.

 

ആദ്യമായി  പരീക്ഷിച്ച ഈ "ഞാൻ വായിച്ച പുസ്തകം" എന്ന പരിപാടി
അങ്ങനെ പൂർണ്ണമായി. പുസ്തകങ്ങൾ അവതരിപ്പിച്ചവര്ക്ക്
നന്ദി സൂചകമായി  പുസ്തകങ്ങൾ ഉപഹാരമായി നല്കി.
വലിയ ഒരു സദസ്സ് ഇല്ലായിരുന്നു എങ്കിലും പങ്കെടുത്തവരെല്ലാം 
സജീവമായി അഭിപ്രായങ്ങൾ പറഞ്ഞു.

മഞ്ഞ വെയിൽ മരണങ്ങൾ, ഒരു സങ്കീർത്തനം പോലെ , ഇനി ഞാൻ ഉറങ്ങട്ടെ,
ടോടോ ചാൻ തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചും  പ്രതിപാദിപ്പിക്കപ്പെട്ടു.
ഒരാൾക്കെങ്കിലും വായനയുടെ തിരിനാളം മനസ്സിൽ കൊളുത്താൻ
കഴിഞ്ഞെങ്കിൽ അതാണ്‌ ഈ  പരിപാടിയുടെ വിജയം.
ഒന്നുറപ്പാണ് പങ്കെടുത്തവരെല്ലാം ഇനിയും
ഇത്തരം  പരിപാടികളിൽ തൽപ്പരരാണ്. നിനച്ചിരിക്കാതെ ഒത്തിരി അകലെ
നിന്നും അതിഥികളായി വന്നെത്തിയ എന്റെ പ്രിയ സുഹൃത്തിനും അവളുടെ
അച്ഛനും പുതിയോരനുഭവം നല്കാനായത്തിൽ സന്തോഷമുണ്ട്.
വായനാനുഭവം പങ്കു വയ്ക്കുവാനും, കേൾക്കുവാനും നിങ്ങൾക്കും
എന്റെ ഗ്രാമത്തിലേക്ക് വരാം.

വരും നാളുകളിലെ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
ഫോണിൽ ബന്ധപ്പെടുക (09847956600) 
"ഞാൻവായിച്ച പുസ്തകം" പരിപാടിയിലേക്ക് സുസ്വാഗതം...

അക്ഷരങ്ങളിലൂടെ വായിച്ചറിഞ്ഞ വഴിയിലൂടെ, 
മനസ്സിന്റെ സ്വപ്നങ്ങളിലേക്ക് 
നമുക്കൊന്നിച്ചൊരു യാത്ര പോകാം,
സാന്റിയാഗോയെ പോലെ;
പുസ്തകങ്ങൾ നമുക്കവിടെ വഴികാട്ടിയാകട്ടെ...

"വായിക്കുക ! വളരുക !"




Thursday, April 11, 2013

വാർഷികാഘോഷം

അറുപതാം വാർഷികാഘോഷം
(നോട്ടീസ് വായിക്കുവാൻ ചിത്രത്തിൽ ക്ലിക്കുക)



കോനിക്കരയുടെ അക്ഷരത്തറവാടിനു 60 വയസ്സ് ...
2013 ഏപ്രിൽ 27,28 തിയ്യതികളിൽആണ് വാർഷികാഘോഷ പരിപാടികൾ.

ഏവർക്കും സ്വാഗതം !!!