Monday, September 21, 2020

ഗ്രന്ഥശാല വാരാചരണം 2020



തിരുവനന്തപുരത്ത് 1829ല്‍ സ്ഥാപിക്കപ്പെട്ട പബ്ലിക്ക് ലൈബ്രറിയാണ് കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. 
സ്വാതിതിരുനാളിന്റെ ഭരണകാലത്ത് രാജകുടുബാംഗങ്ങള്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഈ ലൈബ്രറി പിന്നീട് ഒരു പബ്ലിക്ക് ലൈബ്രറിയായി രൂപാന്തരപ്പെട്ടുകയായിരുന്നു. 
പിന്നീട് കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി ഗ്രന്ഥശാലകള്‍ സ്ഥാപിക്കപ്പെട്ടു.
കെ. കേളപ്പന്റെ അദ്ധ്യക്ഷതയില്‍ 1937 ജൂണ്‍ 14 ന് കോഴിക്കോട്ട് ഒന്നാം മലബാര്‍ വായനശാലാ സമ്മേളനം നടന്നു. 
ആ സമ്മേളനത്തില്‍ ‘മലബാര്‍ വായനശാല സംഘം’ രൂപീകരിക്കപ്പെട്ടു. 
ഇതേ കാലത്തു തന്നെ കൊച്ചിയില്‍ ‘സമസ്ത കേരള പുസ്തകാലയ സമിതി’ 
എന്ന പേരില്‍ ഗ്രന്ഥശാലകളുടെ ഒരു സംഘടന രൂപീകരിച്ചു.
തിരുവിതാംകൂറില്‍ 1945 സപ്തംബര്‍ 14 ന് അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ കൂടിയ പുസ്തക പ്രേമികള്‍ ഗ്രന്ഥശാലകളെ 
ഏകോപിപ്പിച്ചു കൊണ്ടു അഖില തിരുവിതാംകൂര്‍ 
ഗ്രന്ഥശാലാ സമ്മേളനം വിളിച്ചു കൂട്ടി. 

അന്ന് രൂപികരിക്കപ്പെട്ട ‘അഖില തിരുവിതംകൂര്‍ ഗ്രന്ഥശാല സംഘം’ ആണ് 
കേരളത്തിലെ ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചു കൊണ്ട് ഇന്നത്തെ
 ലൈബ്രറി കൗണ്‍സിലായി മാറിയത്.
കേരളത്തില്‍ സംഘടിത ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സപ്തംബര്‍ 14 അങ്ങനെ ഗ്രന്ഥശാലാ ദിനമായി ആചരിച്ചു വരുന്നു. 


ഗ്രന്ഥശാല വരാചാരണ പരിപാടികളുടെ ഭാഗമായി, താലൂക്ക് എക്‌സി. അംഗം ശ്രീ ശാസ്ത്ര ശർമ്മൻ, നേതാജി വായനശാലയുടെ online മാധ്യമങ്ങളിലൂടെ പ്രഭാഷണം നടത്തുന്നു.

Wednesday, September 9, 2020

"വയൽ" (ഓണപതിപ്പ്)




നേതാജി ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഒരുക്കിയ 
കയ്യെഴുത്ത് മാസിക " വയൽ- ഗ്രാമത്തിൻ്റെ അക്ഷരവരമ്പിലൂടെ " ഉത്രാടദിനത്തിൽ വായനശാലക്ക് സമർപ്പിച്ചിരിക്കുന്നു. കുട്ടികളെല്ലാം ഓൺലൈൻ ക്ലാസുകളിൽ തിരക്കിലായതിനാൽ തന്നെ വയലിൻ്റെ ആദ്യ പതിപ്പിൽ രചനകൾക്ക് ദൗർലഭ്യമുണ്ട്.... എന്നാൽ ഇനിയും തുടർന്ന് വരുന്ന ലക്കങ്ങളിൽ കോനിക്കരയിലെ ജനങ്ങളുടെ സഹായസഹകരണങ്ങൾ ഉണ്ടെങ്കിൽ വയലിൽ നൂറുമേനി കൊയ്യാം എന്ന ആത്മവിശ്വാസം വയലിൻ്റെ എഡിറ്റർ എന്ന നിലയിൽ എനിക്കുണ്ട്,
വയലിന് നിലമൊരുക്കാൻ എന്നെ സഹായിച്ച എല്ലാ വായനശാലാ കമ്മിറ്റി അംഗങ്ങൾക്കും വയലിൻ്റെ പ്രകാശന വേളയിൽ ഞാൻ നന്ദി അറിയിക്കുന്നു.വയലിൻ്റെ മുഖചിത്രം തയ്യാറാക്കിയ അവിന വിജയ്ക്കും, വയലെഴുതി ഒരുക്കിയ ദിവ്യ മുരളീധരനും ഞാൻ നന്ദി അറിയിക്കുന്നു.
വയലിൻ്റെ കയ്യെഴുത്ത് പ്രതി വായനശാലയിൽ നിന്ന് ലഭിക്കുന്നതായിരിക്കും, മാസികയുടെ സോഫ്റ്റ് കോപ്പി  ഇതിനു താഴെ ചേർക്കുന്നു.
തുടർന്നുള്ള പതിപ്പിലേക്ക് കൃതികൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു. തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുക വരും ലക്കങ്ങളിൽ കുറവുകൾ പരിഹരിച്ച്  വയലിനെ നമ്മുക്ക് മനോഹരമാക്കാം......

SoftCopy: 2020 Sep Edition



എല്ലാവർക്കും ഓണാശംസകൾ

2020 Aug 31 6PM 
നേതാജി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ  കൈയ്യെഴുത്തു മാസിക
*"വയൽ"* (ഓണപതിപ്പ്) ഇന്ന് പ്രകാശനം ചെയ്തു. 
കൈയ്യെഴുത്തു പതിപ്പ് ഇന്ന് വൈകീട്ട് ഗ്രന്ഥശാല പ്രസിഡന്റ്‌ ഷാജ് കുമാർ ഗ്രന്ഥശാല ലൈബ്രേറിയൻ ഹനിത, വനിതാ പുസ്തക വിതരണ ലൈബ്രേറിയൻ ലിനി എനിവർക്ക് നൽകി പ്രകാശനം ചെയ്തു. 
മാസികയുടെ എഡിറ്റർ അരുൺ AS സന്നിഹിതനായിരുന്നു.