Wednesday, December 14, 2022

Thought Factory

 

2023 ജനുവരി മാസം മുതൽ, നേതാജി വായനശാലയിൽ പുതിയൊരു പരിപാടി ആരംഭിക്കുന്നുണ്ട്.

𝕋𝕙𝕠𝕦𝕘𝕙𝕥 𝔽𝕒𝕔𝕥𝕠𝕣𝕪

നമ്മുടെ ജീവിതത്തിനെ കൂടുതൽ ആസ്വദിക്കാൻ സഹായിക്കുന്ന, നല്ല ചിന്താഗതികൾ ഉണ്ടാക്കുന്ന പുതിയ വിഷയങ്ങൾ അവതരിപ്പിച്ചു സംവാദങ്ങൾ സംഘടിപ്പിക്കുന്നു. 

നാം വായിച്ചറിഞ്ഞതും, കേട്ടതും, അനുഭവിച്ചതുമായ കുഞ്ഞു വിഷയങ്ങൾ നമുക്ക് അവതരിപ്പിക്കാം, കേൾക്കാം, പരസ്പരം പങ്കു വയ്ക്കാം.

വിഷയങ്ങൾ അവതരിപ്പിക്കാൻ താല്പര്യമുള്ളവർ വായനശാലയുമായി ബന്ധപ്പെടുക.
Phone : 9847956600

------------------------------------------------------
𝕋𝕙𝕠𝕦𝕘𝕙𝕥 𝔽𝕒𝕔𝕥𝕠𝕣𝕪

🔖IKIGAI
🔖Minimalism
🔖Art of saying NO
🔖Power of Silence
🔖Scientific Temper
🔖Essence of Politics
🔖Mindfulness 
🔖Ubuntu
🔖Human Library
🔖Music Therapy
🔖5AM Club / Fitness
🔖I'm OK. You're OK

കൂടുതൽ നല്ല വിഷയങ്ങൾ / ചിന്തകൾ നിങ്ങൾക്കും വായനശാലയോട് പറയാം.

Stay Tuned...

Tuesday, December 13, 2022

പ്രവചന മത്സരം

2022 Football WorldCup പ്രവചന മത്സരം


ONELINE FORM:
https://forms.gle/6ACKPEPPfSsNdpRQ8


ഫുട്ബോൾ ലോക കപ്പ് മത്സരങ്ങൾ അവസാനിക്കാൻ 
ഇനി *രണ്ടടി* അകലം മാത്രം.
ഇന്നും നാളെയുമായി സെമി ഫൈനൽ മത്സരങ്ങൾ നടക്കും. ശേഷം Dec 18 ന് നടക്കുന്ന ഫൈനലിൽ എത്തുന്ന രണ്ടു ടീമുകളെ പ്രവചിക്കൂ സമ്മാനം നേടൂ.
ഫൈനൽ സ്ക്കോറും പ്രവചിച്ചു ലോകക്കപ്പ് ജേതാക്കളെയും കണ്ടെത്തുന്നവർക്കും സമ്മാനങ്ങളുണ്ട്.

കൂടുതൽ പേർ ശരിയുത്തരം നൽകിയാൽ നറുക്കെടുപ്പിലൂടെ വിജയിയെ കണ്ടെത്തും. കമ്മിറ്റി തീരുമാനം അന്തിമമായിരിക്കും.

Cutoff Time:
ഇന്ന് രാത്രി 9 മണിവരെ പ്രവചിക്കാം.

Thursday, December 1, 2022

ഫുട്ബോളോളം

ഫുട്ബോളോളം
⚽️⚽⚽⚽⚽⚽

കഴിഞ്ഞ ഒരാഴ്ചയിലേറെയായി നേതാജി വായനശാല പരിസരത്ത് യുവാക്കളുടെയും കുട്ടികളുടെയും ഒരു ഓളമാണ്...
Worldcup Footbal ന്റെ ഓളം അവർ നെഞ്ചേറ്റിക്കഴിഞ്ഞു.
രാത്രികൾ പകലുകളാക്കി ഫാൻസ്‌ ടീമിന്റെ വമ്പൻ ഫ്ലക്സുകളും ഇഷ്ട്ട താരത്തിന്റെ കൂറ്റൻ കട്ട് ഔട്ടുകളും ഒരുക്കി, നമ്മുടെ കൊച്ചു ഗ്രാമത്തിൽ ഖത്തറിലെ പന്താരവത്തിന്റെ അലകൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇത് കണ്ട് ആസ്വദിക്കുവാൻ സമീപ പ്രദേശങ്ങളിൽ നിന്നും ഫുട്ബാൾ പ്രേമികൾ എത്തുന്നുണ്ട്...



നീളൻ കവുങ്ങുകൾ വെട്ടിയൊരുക്കി, റോഡരികിൽ കുഴിയെടുത്ത് ഉറപ്പിക്കുന്നതും, മഞ്ഞുറഞ്ഞ പാതിരാത്രികളിൽ ഫ്ളക്സ്സുകളുടെ ഫ്രെയിം അടിക്കുന്നതും, നിലകെട്ടി അവ ഉയരങ്ങളിൽ സ്ഥാപിക്കുന്നതും എല്ലാം നമ്മുടെ കുട്ടികൾ തന്നെ...




ഒരു ടീമിന്റെ പ്രയത്നത്തിൽ മറ്റു ടീമുകളുടെ ഫാൻസും സഹായിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. അവർ നമുക്ക് പകർന്നു തരുന്നത്, ഒരുമയുടെ കാഴ്ചയാണ്.
ലോകത്തിന്റെ ഭൂപടത്തിൽ എവിടെയോ വരച്ചുവച്ചത് മാത്രം കണ്ടിട്ടുള്ള രാജ്യത്തിന്റെ കാൽപന്തുകളിയഴകിന്, ഇങ്ങകലെ ഈ കുഞ്ഞു കോനിക്കരയുടെ യുവതയെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നു എന്നുള്ളത് തന്നെയാണ് ഈ ലോകകായിക മേളയുടെ പ്രസക്തി. മതങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും അതീതമായി സൗഹൃദം കൊണ്ടുവരാൻ ഒരു ഫുട്ബോളിന് കഴിയുന്നു.





അർജന്റീന, ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ... എന്നീ ഫാൻസുകാരാണ് ഇതുവരെ വായനശാല കവലയിൽ കാഴ്ചയുടെ വിരുന്നൊരുക്കിയിട്ടുള്ളത്. ഈ ടീമുകളും മറ്റു ടീമുകളും അടുത്ത റൗണ്ടുകളിൽ ജയിക്കുകയോ തോൽക്കുകയോ ചെയ്യാം, പക്ഷേ ജയിക്കുന്നത് നമ്മുടെ നാട്ടിലെ കുട്ടികളുടെ ഒത്തൊരുമയാണ്, അവരുടെ പ്രയത്നമാണ്, കളിയോടുള്ള ആവേശമാണ്. അതാണതിന്റെ ബ്യൂട്ടി...



ഈ കാഴ്ചകൾ ഒരുക്കിയവരെ നിസ്സാരമായി കാണാതെ, നമുക്കിവരെ ചേർത്തു പിടിക്കാം. നാളെ നാടിനൊരാവശ്യം വരുമ്പോൾ, ഇതുപോലെ ഇവരുമുണ്ടാകും വായനശാലയോടൊപ്പം, ക്ലബ്ബിനൊപ്പം, നമ്മുടെയൊപ്പം...