Sunday, March 11, 2018

പുതിയ പുസ്തകങ്ങൾ

2018-19 വർഷത്തേക്കുള്ള പുതിയ പുസ്തകങ്ങൾ 
ഏപ്രിൽ മാസാദ്യം വാങ്ങുന്നതാണ്.
പുസ്തകങ്ങൾ വാങ്ങിക്കുമ്പോൾ,
വായനക്കാർക്ക് ആവശ്യമുള്ള പുസ്തകങ്ങൾ നിർദേശിക്കാൻ 
അവസരമുണ്ട്. 
നമ്മുടെ വായനശാലയിൽ ഇല്ലാത്ത പുസ്തകങ്ങൾ 
ആണെങ്കിൽ തീർച്ചയായും പർച്ചേസ് ലിസ്റ്റിൽ 
ഉൾപ്പെടുത്തുന്നതാണ്.
പ്രിയ വായനക്കാർ ഈ അവസരം ഉപയോഗിപ്പെടുത്തുമെന്ന് 
വിശ്വസിക്കുന്നു.

വായിക്കുക !! വളരുക !!

സെക്രട്ടറി

വാർഷികാഘോഷം - 2018


കോനിക്കര നേതാജി വായാനശാലയുടെ
65 ആം വാർഷികം വിപുലമായ കലാപരിപാടികളോടെ
2018 മെയ് 27 (ഞായറാഴ്ച) 3 PM മുതൽ 10 PM വരെ
ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം
സസന്തോഷം അറിയിച്ചു കൊള്ളുന്നു.
വാർഷികാഘോഷ പരിപാടികളിലേക്ക് എല്ലാ നല്ലവരായ
നാട്ടുകാരെയും സ്നേഹപൂർവം ക്ഷണിക്കുന്നതോടൊപ്പം
എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു .


Sunday, January 21, 2018

പൊതുയോഗം

പൊതുയോഗം 

കോനിക്കര നേതാജി വായനശാലയുടെ വാർഷിക പൊതുയോഗം 
ഈ വരുന്ന ജനുവരി 28 നു രാവിലെ 10 : 30 നു വായനശാല ഹാളിൽ വച്ച് കൂടുന്നതാണ്. എല്ലാ ഗ്രന്ഥശാല അംഗങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കുവാൻ താത്പര്യപ്പെടുന്നു.

അജണ്ട:
പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കൽ.
65 ആം വാർഷിക ആഘോഷ ആലോചന യോഗം.

പൊതുയോഗത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

 - സെക്രട്ടറി
(984795660)

ക്രിസ്തുമസ് ആഘോഷം


ഡിസംബർ 24 നു വൈകീട്ട് 6  മണി മുതൽ ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു .Wednesday, December 20, 2017

Blood Donors Directory Campaign


കാരംസ് ടൂർണ്ണമെന്റ്കോനിക്കര നേതാജി യുവത ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ
ആഭിമുഖ്യത്തിൽ, ഗ്രാമത്തിലെ യുവാക്കൾക്കുവേണ്ടി
കാരംസ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.

തിയ്യതി : 2017 ഡിസംബർ 10
സമയം ; ഉച്ചക്ക് 2 മാണി മുതൽ
ടൂർണമെന്റിന്റെ ഉദ്ഘാടനം, ഗ്രന്ഥശാല പ്രസിഡന്റ് ശ്രീ. ഷാജ് കുമാർ
നിർവ്വഹിച്ചു. കോനിക്കര ഗ്രാമത്തിൽ നിന്നും 16 ടീമുകൾ മത്സരത്തിൽ
പങ്കെടുത്തു.വാശിയേറിയ അഞ്ച് റൗണ്ട് മത്സരങ്ങൾക്കൊടുവിൽ
താഴെ പറയുന്ന ടീമുകൾ വിജയിച്ചു.
വിജയികൾക്ക് ക്യാഷ് അവാർഡുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

ഒന്നാം സ്ഥാനം: ബൈജു & ജെറിൻ
രണ്ടാം സ്ഥാനം: സച്ചിൻ & സൈജു
മൂന്നാം സ്ഥാനം: മൈക്കിൾ & സുബിൻ#Support_Vayanasala_BloodDonors_Directory  എന്ന ഹാഷ് ടാഗ് മുൻനിർത്തി
സംഘടിപ്പിച്ച ഈ ടൂർണ്ണമെന്റിൽ പങ്കെടുത്ത എല്ലാവരും തന്നെ
രക്തദാതാക്കളായി വായനശാലയുടെ BLOOD DONORS DIRECTORY യിൽ
പേരുകൾ ചേർത്തു മാതൃകയായി.
ടൂർണ്ണമെന്റിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.

സെക്രട്ടറി
-9847956600 (സുജിത്ത്)

Thursday, August 3, 2017

AUG 15 മെറിറ്റ് അവാർഡ് ദാനം

2017 ആഗസ്ത് 15

രാവിലെ 9AM 
പതാക ഉയർത്തൽ, ദേശഭക്തിഗാനം 

രാവിലെ 11 AM
വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം :
2017 ആഗസ്ത് 15 നു സ്വാതന്ത്ര്യ ദിനാഘോഷവേളയിൽ 
കോനിക്കര ഒന്നാം വാർഡിൽ SSLC, പ്ലസ്-2 പരീക്ഷകളിൽ 
മികച്ച വിജയം കരസ്ഥമാക്കിയവരെ, വായനശാല  
മെറിറ്റ് അവാർഡുകൾ നൽകി ആദരിക്കുന്നു.


ശ്രീ. കല്ലിപ്പിള്ളി അയ്യപ്പൻ മെമ്മോറിയൽ അവാർഡ് (SSLC TOPPERS)
ശ്രീ. തെക്കുംപീടിക പൊറിഞ്ചു മെമ്മോറിയൽ അവാർഡ് (SSLC SECOND)
ശ്രീ. കൊടയ്ക്കാട്ടിൽ ഉഷസ്സ് മെമ്മോറിയൽ അവാർഡ് (PLUS TWO TOPPERS)

ചടങ്ങിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികൾ :


1 . ഡോ . സോണിയ സണ്ണി 
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച അദ്ധ്യാപികയ്ക്കുള്ള 
M.M GHANI അവാർഡ് ജേതാവ് - 2017,
ASSOCIATE PROFESSOR & HOD, DEPARTMENT OF COMPUTER SCIENCE,
VICE PRINCIPAL, PRAJYOTI NIKETAN COLLEGE, PUDUKAD, THRISSUR.

2. ശ്രീ. ബിജു പോൾ
സംസ്ഥാന വൈസ് പ്രസിഡന്റ്,
ALL KERALA WHEEL CHAIR RIGHTS FEDERATION (AKWRF)

3. ശ്രീ. ചെറാട്ട് ബാലകൃഷ്ണൻ 
സാമൂഹിക സാംസ്ക്കാരിക പ്രവർത്തകൻ 

4. ശ്രീ. പോൾസൺ തെക്കുംപീടിക 
തൃക്കൂർ പഞ്ചായത്ത് മെമ്പർ 

നേതാജി ബാലവേദി അംഗങ്ങൾ, ആർട്സ് & സ്പോർട്സ് ക്ലബ് 
അംഗങ്ങൾ എന്നിവർ അവതരിപ്പിക്കുന്ന കലാപരിപാടികളും 
ഉണ്ടായിരിക്കുന്നതാണ്.

സ്വാതന്ത്ര്യദിനം നമുക്കൊന്നായി ആഘോഷിക്കുവാനും 
അവാർഡിനർഹരായ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും
വേണ്ടി ഏവരേയും ഈ ചടങ്ങിലേക്ക് സ്നേഹപൂർവ്വം 
സ്വാഗതം ചെയ്തുകൊള്ളുന്നു.

-സെക്രട്ടറി 
നേതാജി വായനശാല 
(Ph: 9847956600)

Tuesday, June 20, 2017

പഠന ക്ലാസ് : മഴവെള്ള സംഭരണം

മഴക്കാലം 2017 : പഠന ക്ലാസ്

"ഈ മഴക്കാലം, അതി ജീവനത്തിന്റെ കൊയ്ത്തുകാലം "മഴവെള്ള സംഭരണം 
പ്രകൃതി പരിസ്ഥിതി സംരക്ഷണം
മണ്ണ് ,പുഴ, മലകൾ : സംരക്ഷണം 
Friday, May 12, 2017

അവധിക്കാല ക്യാമ്പ് : പ്രകൃതിയും നാട്ടറിവുകളും

വായനശാലയുടെ ആഭിമുഖ്യത്തിൽ
ബാലവേദി അംഗങ്ങൾക്ക് വേണ്ടി അവധിക്കാല ക്യാമ്പ്
സംഘടിപ്പിച്ചിരുന്നു.
പ്രകൃതിയെ തൊട്ടറിയുവാനും നാട്ടറിവുകൾ നേടുവാനും
ഗ്രാമത്തിലെ എല്ലാ കുട്ടികളെയും ഈ ക്യാംപിലേക്കു
സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.-സെക്രട്ടറി

PHOTOS
Sunday, May 7, 2017

നേത്ര പരിശോധന ക്യാമ്പ്

2017 മെയ് 21
രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ.ആരോഗ്യ ബോധവൽക്കരണ സെമിനാർ

2017 മെയ് 21
വൈകീട്ട്  4 മണിക്ക്
വേദി: നേതാജി കലാ സാംസ്കാരിക പഠന കേന്ദ്രംഏവർക്കും സ്വാഗതം
-സെക്രട്ടറി 

വനിതാവേദി


കോനിക്കര  നേതാജി വായനശാലയിൽ വനിതാവേദി രൂപീകരിച്ചു.
ഗ്രാമത്തിലെ വിവിധ തലങ്ങളിൽ പെട്ട വനിതകളെ
വായനശാലായുടെ കീഴിൽ ഒന്നായി അണിനിരത്തുന്ന ഈ
പ്ലാറ്റ്‌ഫോമിലേക്കു ഏവർക്കും സ്വാഗതം.
ഇനിയും വനിതാവേദിയുടെ അംഗത്വം എടുക്കാത്തവർ
എത്രയും വേഗം വനിതാവേദിയുടെ ഭാഗമാവാൻ
താത്പര്യപ്പെടുന്നു .

-സെക്രട്ടറി 

Saturday, April 8, 2017

പുസ്തക പ്രദർശനം


2016 -17  വർഷത്തെ വാർഷിക ഗ്രാൻറ് ഇനത്തൽ
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ നിന്നും ലഭിച്ച
തുകയ്ക്ക്  വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനം
വായനശാല ഹാളിൽ സംഘടിപ്പിച്ചു.
2017  ഏപ്രിൽ 4 ശനിയാഴ്ച നടത്തിയ ലളിതമായ
ചടങ്ങിൽ ഗ്രന്ഥശാല പ്രവർത്തകരും, വായനശാല അംഗങ്ങളും,
ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങളും,
ബാലവേദി അംഗങ്ങളും പങ്കെടുത്തു.റഫറൻസ് പുസ്തകങ്ങൾ, ഇംഗ്ലീഷ് പുസ്തകങ്ങൾ, കഥകൾ,
കവിതകൾ, ലേഖനങ്ങൾ, ആത്മകഥ, യാത്ര വിവരണം എന്നിങ്ങനെ
വിവിധ ശ്രേണിയിൽപെട്ട അഞ്ഞൂറിൽ ഏറെ പുത്തൻ
പുസ്തകങ്ങൾ വായനക്കാർക്കായി ഒരുക്കാനായതിൽ
ഗ്രന്ഥശാല കമ്മിറ്റിക്ക് അഭിമാനമുണ്ട്.
കുട്ടികൾക്കായി പ്രത്യേക പുസ്തക വിഭാഗവും ഇനി മുതൽ
ഗ്രന്ഥാശാലയിൽ ഒരിങ്ങിയിട്ടുണ്ട്.

ഏവർക്കും സ്വാഗതം !!!

സസ്നേഹം,
സെക്രട്ടറി 

Friday, February 10, 2017

MEDITATION CLASSES

കോനിക്കര നേതാജി വായനശാലയുടെ ആഭിമുഖ്യത്തിൽ
2017 ജനുവരി 28 , 29, 30 ദിവസങ്ങളിലായി
സൗജന്യ മെഡിറ്റേഷൻ ക്ളാസ്സുകൾ സംഘടിപ്പിച്ചു.
HEARTFULNESS മെഡിറ്റേഷൻ എന്നപേരിൽ നടത്തിവരുന്ന
ഈ കോഴ്സിൽ കുട്ടികളും, യുവാക്കളും , മുതിർന്നവരും പങ്കെടുത്തു.തൃക്കൂർ ഗ്രാമപഞ്ചായത് ഗ്രന്ഥശാല നേതൃസമിതി കൺവീനർ
ശ്രീ ശിവദാസൻ ഈ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

HEARTFULNESS മെഡിറ്റേഷൻ സംഘടനയുടെ ഭാരവാഹികളായ
ശ്രീ സുബ്രമണ്യൻ, സീമ, മാലതി എന്നിവർ ക്ലാസുകൾക്ക്
നേതൃത്വം നൽകി.
മനസ്സിനും ശരീരത്തിനും പുത്തൻ ഉണർവ്വും ആരോഗ്യവും
സമാധാനവും പ്രദാനം ചെയ്യുന്ന ഈ മെഡിറ്റേഷൻ ക്ലാസ്സുകൾക്കു
ഗ്രാമീണരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.

ഈ മൂന്നു ദിവസത്തെ ക്ലാസ്സുകൾക്ക് ശേഷവും , ഫോളോ അപ്പ്
ചെയ്യാനായി എല്ലാ ആഴ്ചയും വ്യാഴാഴ്ച ദിവസങ്ങളിൽ വൈകീട്ട്
5 മണിക്ക് സൗജന്യ ക്ളാസുകൾ വായനശാല ഹാളിൽ വച്ച്
നടത്തി വരുന്നു.

നാട്ടുവെളിച്ചം

2017 ജനുവരി 28 നു വൈകീട്ട് 4 മണിക്ക്
ഗ്രാമത്തിലെ മുതിർന്ന പൗരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട്
"നാട്ടുവെളിച്ചം" എന്നൊരു പരിപാടി സംഘടിപ്പിച്ചു.ഉദ്ഘാടനം : ശ്രീ.ശാസ്ത്ര ശർമ്മൻ (താലൂക് ലൈബ്രറി എക്സി. അംഗം)


നാട്ടുപരിചയത്തിന്റെയും, ഔദ്യോഗിക കാലത്തെ
വിശേഷങ്ങളുടെയും, അനുഭവങ്ങളുടെയും,
നാട്ടറിവുകളുടേയും സംഗമവേദിയായ ഈ പരിപാടിയിൽ
ഗ്രാമത്തിലെ വിവിധ തലത്തിലുള്ള മുതിർന്നവർ സജീവമായി
പങ്കെടുത്തു. നാട്ടറിവുകളും നാടൻ പാട്ടുകളും വയോജന
വിഭാഗത്തിന്റെ പ്രയാസങ്ങളും പ്രതീക്ഷകളും പങ്കുവച്ചു.
പുതിയ തലമുറയിലെ യുവാക്കളും കുട്ടികളും അത്
കേട്ടിരുന്നു.

തലമുറകളെ ഒരിടത്തിൽ കൊണ്ടുവന്ന് സജീവമായൊരു
ചർച്ചക്ക് വേദിയൊരുക്കാൻ വായനശാലക്കു കഴിഞ്ഞതിൽ
ചാരിതാർഥ്യമുണ്ട്.

-സെക്രട്ടറി 

Thursday, October 6, 2016

TRAINING for INTERVIEW

2016 ഒക്ടോബർ 15, 16 തിയ്യതികളിലായി പഠന ക്ലാസ്സുകൾ
സംഘടിപ്പിച്ചു.
ഗ്രാമത്തിലെ അഭ്യസ്ത വിദ്യരായ യുവതയ്ക്ക് നല്ലൊരു ജോലി നേടുവാനുള്ള
ഇന്റർവ്യൂ നെ എങ്ങിനെ നേരിടാം, വിജയിക്കാം. അതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ, പരിശീലനങ്ങൾ... എന്ന വിഷയത്തിൽ
രണ്ടു ദിവസങ്ങളിലായി സൗജന്യമായി പഠന ക്ലാസ്സുകൾ നടത്തി.

WALK-IN To Prepare For INTERVIEW
PLUS TWO അല്ലെങ്കിൽ അതിനു മുകളിൽ
പഠിക്കുന്നതും പഠിപ്പു കഴിഞ്ഞു ജോലിക്കു ശ്രമിക്കുന്നതുമായ
യുവാക്കൾക്കാണ് ഈ പരിശീലന പരിപാടി നടത്തിയത്.

----------------------------------------------------------------------------------------------------
SESSION 1 : 2016 OCTOBE 15, SATURDAY 10AM to 1PM
എങ്ങിനെ ഒരു RESUME/BIODATA/CV ഉണ്ടാക്കാം?
ഒരു ഇമെയിൽ അഡ്രെസ്സ് എങ്ങിനെ ഉണ്ടാക്കാം?
ജോലിക്കു വേണ്ടി അപേക്ഷിക്കുവാൻ ഏതെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്?
എങ്ങിനെ ഓൺലൈൻ ആയി അപേക്ഷകൾ Job Portal ലുകളിൽ ഇടാം?
ഒരു ഇന്റർവ്യൂ നു പോകുന്നതിനു മുൻപ് എങ്ങിനെ തയ്യാറെടുക്കണം?
ഇന്റർവ്യൂ അഭിമുഖീകരിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
അതിനു വേണ്ട Techincal Skills, Soft Skills എങ്ങിനെ ഉണ്ടാക്കാം?

----------------------------------------------------------------------------------------------------
SESSION 2 : 2016 OCTOBE 16, SUNDAY 10AM to 1PM
Group Discussion നു എങ്ങനെ തായ്യാറെടുക്കാം? ലൈവ് GD
ആദ്യമായി ഇന്റർവ്യൂ നേരിടാൻ താല്പര്യമുള്ളവർക്ക് MOCK INTERVIEW----------------------------------------------------------------------------------------------------
RESOURCE PERSON: ശ്രീ. ബിനു ഫ്രാൻസിസ് 
പത്തു വർഷത്തിലേറെ IT രംഗത്ത് പ്രവർത്തിക്കുന്ന ശ്രീ.ബിനുവാണ് ഈ
പഠന ക്ലാസ്സ് നയിക്കുന്നത്. അനവധി ഇന്റർവ്യൂ പാനലുകളിൽ
സാന്നിധ്യമുള്ള ഇദ്ദേഹം ഫ്രഷേഴ്‌സിനെ മെന്റർ ചെയ്തു ഗ്‌റൂം
ചെയ്തെടുക്കുന്നതിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.
കുറച്ചു വർഷം UK  യിലായിരുന്ന ബിനു ഇപ്പോൾ കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നു.

അറിവിലൂടെയും പരിശീലനത്തിലൂടെയും നല്ലൊരു ജോലി
സ്വപ്നം കാണുന്ന എല്ലാ യുവ സുഹൃത്തുക്കളെയും
ഈ പരിപാടിയിൽ പങ്കെടുക്കുവാൻ വായനശാലയിലേക്കു
ക്ഷണിച്ചുകൊള്ളുന്നു.


NB: ഈ പഠന ക്ലാസ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നിർബന്ധമായും
എത്രയും പെട്ടെന്ന് ഫോം പൂരിപ്പിച്ചു നൽകി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. 20 സീറ്റുകൾ മാത്രം.

Wednesday, October 5, 2016

UP വായനാമത്സരം - 2016

കേരള സ്റ്റേറ്റ് ലൈബ്രറി മത്സരമായ വായനാമത്സരത്തിന്റെ
ലൈബ്രറി തലത്തിലുള്ള മത്സരം 2016 സെപ്റ്റംബർ 25 നു 
ഉച്ചക്ക് 2 മണിക്ക് സംഘടിപ്പിച്ചു.

ലൈബ്രറി കൗൺസിൽ മുൻ നിശ്ചയിച്ച നാല് പുസ്തകങ്ങൾ 
വായിച്ചെത്തിയ വിദ്യാർത്ഥികൾ വായന മത്സരത്തിൽ പങ്കെടുത്തു.
സമ്മാനം ലഭിച്ച കുട്ടികൾക്ക്  താലൂക് തല മത്സരത്തിൽ
പങ്കെടുക്കാൻ യോഗ്യത ലഭിച്ചു.

ഒന്നാം സ്ഥാനം : ആൻ ക്ലയർ
രണ്ടാം സ്ഥാനം : അവിന വിജയ്
മൂന്നാം സ്ഥാനം :  ഹെൽന

പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.

-സെക്രട്ടറി 

ഓണാഘോഷം-2016

ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


സെപ്തംബർ 11 നു രാവിലെ 9 മണിക്ക് ഓണാഘോഷപരിപാടികൾ
ഗ്രന്ഥശാല പ്രസിഡണ്ട് ഷാജ് കുമാർ ഉദ്ഘാടനം ചെയ്തു.
പൂക്കളമത്സരം, ചിത്രരചനാ മത്സരം, ഓണപ്പാട്ട് മത്സരം എന്നിവ
ഉണ്ടായിരുന്നു.
മാവേലിക്കൊരു കത്ത് എന്ന കത്തെഴുത്ത് മത്സരത്തിൽ
കുട്ടികളും മുതിർന്നവരും പോസ്റ്റ് ഓഫിസ് വഴി കത്തുകൾ
അയച്ചു പങ്കെടുത്തിരുന്നു.

ആർട്സ് & സ്പോർട്സ് ക്ളബ് അംഗങ്ങൾ ആറടി ഉയരത്തിലുള്ള
തൃക്കാക്കരയപ്പനെ നിർമ്മിച്ചു.മത്സരത്തിന് ശേഷം നടന്ന "ഓണസ്‌മൃതി" സംവാദ സദസ്സ്
അതീവ ഹൃദ്യമായി.
ഗ്രാമത്തിലെ കുട്ടികളും, യുവാക്കളും, വൃദ്ധരും ഒന്നിച്ചിരുന്ന്
ഓണസ്‌മൃതികളും ഓണചിന്തകളും പങ്കു വയ്ച്ചു.

Monday, September 5, 2016

"മാവേലിക്കൊരു കത്ത്"

ഓണാഘോഷങ്ങളുടെ ഭാഗമായി, കോനിക്കര നേതാജി വായനശാല
വേറിട്ട ഒരു മത്സരം സംഘടിപ്പിക്കുന്നു.
കത്തെഴുത്ത് മത്സരം
വിഷയം : "മാവേലിക്കൊരു കത്ത്"
ഒന്നോർത്തു നോക്കൂ, നിങ്ങൾ എന്നാണു അവസാനമായി ഒരു
കത്തെഴുതിയത്? മലയാളികൾ ആ ശീലം എന്നെ മറന്നിരിക്കുന്നു !
ഓർമ്മകളുടെ നിലാവുദിക്കുന്ന ഈ ഓണക്കാലത്ത്, പഴയ കത്തെഴുത്ത്
ശീലം ഓർത്തെടുക്കാനെങ്കിലും ഈ മത്സരത്തിൽ പങ്കു ചേരുക.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:

"മാവേലിക്കൊരു കത്ത്" എന്ന വിഷയത്തിൽ,
രണ്ടര രൂപയുടെ ഇൻലാന്റിൽ കത്ത് എഴുതി
താഴെ പറയുന്ന മേൽവിലാസത്തിൽ അയച്ചു തരിക.

സെക്രട്ടറി,
നേതാജി വായനശാല,
കോനിക്കര.പി.ഒ
തൃശൂർ - 680 306

നിബന്ധനകൾ :
1) മാവേലിയോട് പറയാനുള്ള സമകാലീന വിഷയങ്ങളോ,
ഓണനാളുകളിലെ ഗൃഹാതുരമായ ഓർമ്മകളോ...
അങ്ങനെ ഓണവുമായി ബന്ധപ്പെട്ട എന്തും
എഴുത്തിൽ വിഷയമാക്കാം.
2) കുട്ടികൾക്കും മുതിർന്നവർക്കും കത്തുകളെഴുതി ഈ മത്സരത്തിൽ പങ്കെടുക്കാം.
3) പ്രവാസികൾക്കും ഈ കത്തെഴുത്ത്‌ മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ, വായനശാലയുടെ ഈമെയിലിലേക്കു കത്ത് അയക്കാവുന്നതാണത്.
വിലാസം : netaji.vayanasala@gmail.com

4) കത്തുകൾ ലഭിക്കേണ്ട അവസാന തിയ്യതി 2016 ഒക്ടോബർ 10 

കത്തുകൾ എഴുതി പഴമയിലേക്കൊരു യാത്ര പോകാം,
സമ്മാനങ്ങൾ നേടാം !!!

ഏവർക്കും ഓണാശംസകൾ...

സസ്നേഹം,
സെക്രട്ടറി

Sunday, September 4, 2016

സൗജന്യ കമ്പ്യുട്ടർ പരിശീലനം

നേതാജി വായനശാല, വർഷങ്ങളായി നടത്തിവരുന്ന 
IT സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി,
വായനശാലയുടെ ആഭിമുഖ്യത്തിൽ ,
പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ 
കമ്പ്യുട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളുടെ സഹകരണത്തോടെ,
കോനിക്കര ഗ്രാമത്തിലെ കുടുംബശ്രീ അംഗങ്ങൾക്കും 
വീട്ടമ്മമാർക്കും സൗജന്യ കമ്പ്യുട്ടർ പരിശീലന പരിപാടി 
ആരംഭിച്ചു.2016 ആഗസ്ത് 15 ന്, രാവിലെ 11 മണിക്ക് 
കമ്പ്യുട്ടർ വകുപ്പ് മേധാവി ഡോ. സോണിയ സണ്ണി ഈ 
പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് 
ഷാജ് കുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ 
സെക്രട്ടറി സുജിത്.ഇ .എസ്, പ്രൊഫസർ ദീപ്തി പിഷാരടി 
എന്നിവർ പരിശീലന വിഷയത്തിൽ നാന്ദി കുറിച്ചു സംസാരിച്ചു.

വിദ്യാർത്ഥികൾ സമാഹരിച്ച അമ്പതിലേറെ പുസ്തകങ്ങൾ
വായനശാലക്ക് സംഭാവന ചെയ്തു, അവ ലൈബ്രേറിയൻ വാസന്തി അരവിന്ദാക്ഷൻ ഏറ്റുവാങ്ങി.ശേഷം പ്രജ്യോതി നികേതൻ കോളേജിലെ വിദ്യാർത്ഥികൾ 
വനിതകൾക്ക് പ്രായോഗിക കമ്പ്യുട്ടർ പരിശീലനം നൽകി.
വരും വാരാന്ത്യങ്ങളിലും ഈ പരിശീലന പരിപാടി തുടർന്നു 
കൊണ്ടുപോകാൻ, വായനശാലയുടെ IT ക്ലബ് 
അംഗങ്ങളും, കോളേജിലെ വിദ്യാർത്ഥികളും കൈകോർക്കും.


Thursday, September 1, 2016

ബാലവേദി


വായനശാലയുടെ ആഭിമുഖ്യത്തിൽ
"ബാലവേദി: കുട്ടികളുടെ ക്ലബ്" രൂപീകരിച്ചു.

2016 ആഗസ്ത് 27 നു വായനശാല ഹാളിൽ കൂടിയ "ബാലവേദി"
പൊതുയോഗത്തിൽ നിന്നും 11  അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളിൽ നിന്നും ഭാരവാഹികളെ
തിരഞ്ഞെടുത്തു.ഇനി മുതൽ വായനശാലയിൽ ബാലവേദി അംഗങ്ങൾക്ക്
പ്രത്യേകം പുസ്തകങ്ങൾ, മാഗസിനുകൾ, ആനുകാലികങ്ങൾ,
ശാസ്ത്ര സാങ്കേതിക പ്രസിദ്ധീകരണങ്ങൾ എന്നിവ ലഭ്യമായിരിക്കും.
ഇനിയും മെമ്പർഷിപ് എടുക്കാത്ത എല്ലാ കുട്ടികളും (+2 വരെ )
എത്രയും പെട്ടെന്ന് ബാലവേദിയിൽ അംഗമാകാൻ
താത്പര്യപ്പെടുന്നു.

എന്ന്
സെക്രട്ടറി 

Sunday, August 14, 2016

സ്വാതന്ത്ര്യ ദിനം - 2016

10 AM : സ്വാതന്ത്ര്യദിന ആഘോഷം 
10:30 AM : മെറിറ്റ് അവാർഡ് വിതരണം 
11 AM : സൗജന്യ കമ്പ്യൂട്ടർ പരിശീലനം