Thursday, February 6, 2020

ഓരോ വീട്ടിലും ഓരോ തുണിസഞ്ചി !

കോനിക്കര ഗ്രാമത്തിലെ എല്ലാ വീടുകളിലേക്കും
സൗജന്യമായി വിതരണം ചെയ്യാൻ
തുണി സഞ്ചികൾ തയ്യാറായി ക്കഴിഞ്ഞു.


ആയതിന്റെ വിതരണ ഉദ്ഘാടനം
2020 ഫെബ്രുവരി 9 ന് വൈകീട്ട് 4 മണിക്ക്
തൃക്കൂർ പഞ്ചായത്ത് പ്രസിഡന്റ്‌
ശ്രീമതി. ശ്രീജ അനിൽ നിർവ്വഹിച്ചു.
മുകുന്ദപുരം താലൂക് ലൈബ്രറി കൗൺസിൽ എക്സി. അംഗം
ശ്രീ. ശാസ്ത്രശർമ്മൻ, വാർഡ് മെമ്പർ പോൾസൺ തെക്കുംപീടിക
എന്നിവർ പരിപാടിയിൽ അതിഥികളായി പങ്കെടുത്തു.

#Change_Makers







വരും ദിവസങ്ങളിൽ കോനിക്കര ഗ്രാമത്തിലെ (വാർഡ് 1)
എല്ലാ വീടുകളിലേക്കും സൗജന്യമായി തുണിസഞ്ചികൾ
ഗ്രന്ഥശാല പ്രവർത്തകർ നേരിട്ട് എത്തിച്ചു കൊടുക്കുന്നതാണ്.