Monday, September 5, 2016

"മാവേലിക്കൊരു കത്ത്"

ഓണാഘോഷങ്ങളുടെ ഭാഗമായി, കോനിക്കര നേതാജി വായനശാല
വേറിട്ട ഒരു മത്സരം സംഘടിപ്പിക്കുന്നു.
കത്തെഴുത്ത് മത്സരം
വിഷയം : "മാവേലിക്കൊരു കത്ത്"




ഒന്നോർത്തു നോക്കൂ, നിങ്ങൾ എന്നാണു അവസാനമായി ഒരു
കത്തെഴുതിയത്? മലയാളികൾ ആ ശീലം എന്നെ മറന്നിരിക്കുന്നു !
ഓർമ്മകളുടെ നിലാവുദിക്കുന്ന ഈ ഓണക്കാലത്ത്, പഴയ കത്തെഴുത്ത്
ശീലം ഓർത്തെടുക്കാനെങ്കിലും ഈ മത്സരത്തിൽ പങ്കു ചേരുക.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:

"മാവേലിക്കൊരു കത്ത്" എന്ന വിഷയത്തിൽ,
രണ്ടര രൂപയുടെ ഇൻലാന്റിൽ കത്ത് എഴുതി
താഴെ പറയുന്ന മേൽവിലാസത്തിൽ അയച്ചു തരിക.

സെക്രട്ടറി,
നേതാജി വായനശാല,
കോനിക്കര.പി.ഒ
തൃശൂർ - 680 306

നിബന്ധനകൾ :
1) മാവേലിയോട് പറയാനുള്ള സമകാലീന വിഷയങ്ങളോ,
ഓണനാളുകളിലെ ഗൃഹാതുരമായ ഓർമ്മകളോ...
അങ്ങനെ ഓണവുമായി ബന്ധപ്പെട്ട എന്തും
എഴുത്തിൽ വിഷയമാക്കാം.
2) കുട്ടികൾക്കും മുതിർന്നവർക്കും കത്തുകളെഴുതി ഈ മത്സരത്തിൽ പങ്കെടുക്കാം.
3) പ്രവാസികൾക്കും ഈ കത്തെഴുത്ത്‌ മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ, വായനശാലയുടെ ഈമെയിലിലേക്കു കത്ത് അയക്കാവുന്നതാണത്.
വിലാസം : netaji.vayanasala@gmail.com

4) കത്തുകൾ ലഭിക്കേണ്ട അവസാന തിയ്യതി 2016 ഒക്ടോബർ 10 

കത്തുകൾ എഴുതി പഴമയിലേക്കൊരു യാത്ര പോകാം,
സമ്മാനങ്ങൾ നേടാം !!!

ഏവർക്കും ഓണാശംസകൾ...

സസ്നേഹം,
സെക്രട്ടറി

Sunday, September 4, 2016

സൗജന്യ കമ്പ്യുട്ടർ പരിശീലനം

നേതാജി വായനശാല, വർഷങ്ങളായി നടത്തിവരുന്ന 
IT സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി,
വായനശാലയുടെ ആഭിമുഖ്യത്തിൽ ,
പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ 
കമ്പ്യുട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളുടെ സഹകരണത്തോടെ,
കോനിക്കര ഗ്രാമത്തിലെ കുടുംബശ്രീ അംഗങ്ങൾക്കും 
വീട്ടമ്മമാർക്കും സൗജന്യ കമ്പ്യുട്ടർ പരിശീലന പരിപാടി 
ആരംഭിച്ചു.



2016 ആഗസ്ത് 15 ന്, രാവിലെ 11 മണിക്ക് 
കമ്പ്യുട്ടർ വകുപ്പ് മേധാവി ഡോ. സോണിയ സണ്ണി ഈ 
പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് 
ഷാജ് കുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ 
സെക്രട്ടറി സുജിത്.ഇ .എസ്, പ്രൊഫസർ ദീപ്തി പിഷാരടി 
എന്നിവർ പരിശീലന വിഷയത്തിൽ നാന്ദി കുറിച്ചു സംസാരിച്ചു.

വിദ്യാർത്ഥികൾ സമാഹരിച്ച അമ്പതിലേറെ പുസ്തകങ്ങൾ
വായനശാലക്ക് സംഭാവന ചെയ്തു, അവ ലൈബ്രേറിയൻ വാസന്തി അരവിന്ദാക്ഷൻ ഏറ്റുവാങ്ങി.



ശേഷം പ്രജ്യോതി നികേതൻ കോളേജിലെ വിദ്യാർത്ഥികൾ 
വനിതകൾക്ക് പ്രായോഗിക കമ്പ്യുട്ടർ പരിശീലനം നൽകി.
വരും വാരാന്ത്യങ്ങളിലും ഈ പരിശീലന പരിപാടി തുടർന്നു 
കൊണ്ടുപോകാൻ, വായനശാലയുടെ IT ക്ലബ് 
അംഗങ്ങളും, കോളേജിലെ വിദ്യാർത്ഥികളും കൈകോർക്കും.


Thursday, September 1, 2016

ബാലവേദി


വായനശാലയുടെ ആഭിമുഖ്യത്തിൽ
"ബാലവേദി: കുട്ടികളുടെ ക്ലബ്" രൂപീകരിച്ചു.

2016 ആഗസ്ത് 27 നു വായനശാല ഹാളിൽ കൂടിയ "ബാലവേദി"
പൊതുയോഗത്തിൽ നിന്നും 11  അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളിൽ നിന്നും ഭാരവാഹികളെ
തിരഞ്ഞെടുത്തു.



ഇനി മുതൽ വായനശാലയിൽ ബാലവേദി അംഗങ്ങൾക്ക്
പ്രത്യേകം പുസ്തകങ്ങൾ, മാഗസിനുകൾ, ആനുകാലികങ്ങൾ,
ശാസ്ത്ര സാങ്കേതിക പ്രസിദ്ധീകരണങ്ങൾ എന്നിവ ലഭ്യമായിരിക്കും.




ഇനിയും മെമ്പർഷിപ് എടുക്കാത്ത എല്ലാ കുട്ടികളും (+2 വരെ )
എത്രയും പെട്ടെന്ന് ബാലവേദിയിൽ അംഗമാകാൻ
താത്പര്യപ്പെടുന്നു.

എന്ന്
സെക്രട്ടറി