Wednesday, June 12, 2019

പ്രകൃതി പഠന - വിനോദയാത്ര

വായനശാലയിലെ കുട്ടികൾക്കായി 2019 ജൂൺ 1 ന്
പ്രകൃതി പഠന - വിനോദയാത്ര സംഘടിപ്പിച്ചു.



കോടനാട് കപ്രിക്കാട്, പാണിയേലി പോര് എന്നിവിടങ്ങളിലാണ് യാത്ര പോയത്.

കഴിഞ്ഞ വായനശാല വാർഷികത്തിന് കുട്ടികൾ
അവതരിപ്പിച്ച മികവാർന്ന നാടകം കണ്ടിട്ട്
പ്രദീപ്‌ ആണ് പറഞ്ഞത് ;
അവർക്ക് നല്ലൊരു സമ്മാനം കൊടുക്കണം എന്ന്.
ഒരു വിനോദയാത്രയേക്കാൾ നല്ലൊരു സമ്മാനം
ഞങ്ങളുടെ മനസ്സിൽ വന്നില്ല.
അങ്ങനെ കഴിഞ്ഞ ദിവസം കുട്ടികളെ പ്രകൃതി പഠന
വിനോദ യാത്രക്ക് കോടനാട് കപ്രിക്കാട്, പാണിയേലി പോര് എന്നിവിടങ്ങളിൽ  കൊണ്ടു പോയി.
ഗ്രാമത്തിലെ പല വീടുകളിൽ നിന്നുള്ളവർ,
പല സാഹചര്യങ്ങളിൽ നിന്നുള്ളവർ...
പക്ഷേ ഒരു ദിവസത്തെ യാത്ര അവരുടെ സൗഹൃദത്തിന്റെ
ഇഴയടുപ്പം പുതിയ തലത്തിലാക്കി.
ജാതി മത സാമ്പത്തിക വിവേചനങ്ങൾ കുട്ടികൾ എത്ര
പെട്ടെന്നാണ് മറക്കുന്നത്. അതിന് ഇത്തരം ഒന്നിച്ചുള്ള യാത്രകൾ നല്ലതായിരിക്കും എന്ന് തോന്നുന്നു.
അമ്പലത്തിലും പള്ളിയിലും കക്ഷി രാഷ്ട്രീയ ഓഫിസിലും മാത്രമല്ല, കുട്ടികളെ വായനശാലയിലും  അയക്കുന്ന കോനിക്കര ഗ്രാമത്തിലെ മാതാപിതാക്കൾക്ക് കൂപ്പുകൈ.




 










കുട്ടികൾ... അവർ ആഘോഷിക്കട്ടെ.
അവർക്ക് നൽകാവുന്ന ഏറ്റവും വലിയ കാര്യം 
നല്ല ബാല്യ കൗമാരങ്ങളാണ്. 
യാത്രകൾ സമ്മാനപ്പൊതികൾ, 
മറ്റൊരിടത്തും പഠിപ്പിക്കാത്തവ പഠിക്കാനുള്ള യാത്രകൾ...