Friday, September 20, 2019

#ChangeMakers പത്രവാർത്ത

2018 സെപ്റ്റംബർ 19
മലയാള മനോരമ തൃശ്ശൂർ എഡിഷൻ
മെട്രോ മനോരമ പേജ് 3





Monday, September 16, 2019

Merit Award Day 2019


2019 SEPTEMBER 15 
11AM


 കോനിക്കര നേതാജി വായനശാലയുടെ Merit Award Day പരിപാടികൾ
രാവിലെ 11AM ന് ആരംഭിച്ചു.
തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ അംഗം E.A.ഓമന ഉദ്ഘാടനം ചെയ്തു.
കോനിക്കര ഒന്നാം വാർഡിൽ SSLC, +2 പരീക്ഷകളിൽ
മികച്ച വിജയം നേടിയവർക്ക് മെറിറ്റ്‌ അവാർഡുകൾ വിതരണം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ ഷാജ് കുമാർ അധ്യക്ഷത വഹിച്ചു.
വാർഡ്‌ മെമ്പർ പോൾസൺ തെക്കുംപീടിക ആശംസകൾ പറഞ്ഞു.
ഗ്രന്ഥശാല സെക്രട്ടറി സുജിത്ത് സ്വാഗതവും
ജോയിന്റ് സെക്രട്ടറി പ്രദീപ്‌ നന്ദിയും പറഞ്ഞു.



ഗ്രന്ഥശാല സെക്രട്ടറി #Change_Makers പരിപാടികൾ കോ-ഓർഡിനേറ്റ്  ചെയ്തു.
ChangeMakers അവർ തിരഞ്ഞെടുത്ത ആശയങ്ങൾ അവതരിപ്പിച്ചു.
കൂടാതെ ഗ്രാമത്തിന്റെ ജലരേഖ പഠന വിഷയമാക്കിയുള്ള പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചു.



#Change_Makers BLOOD DONORS DIRECTORY

പല ആവശ്യങ്ങൾക്കായി പലപ്പോഴും രക്ത ദാതാക്കളുടെ സേവനം
നമുക്കാവശ്യമായി വരാറുണ്ട്. അവശ്യ സമയത്തു ദാതാക്കളുടെ ഒരു ലിസ്റ്റ് ഉണ്ടെങ്കിൽ അതൊരു ഗ്രാമത്തിന് തന്നെ ഒരാശ്വാസമാണ്. ഈ ഒരു ലക്‌ഷ്യം കൈവരിക്കാനായി നേതാജി വായനശാലയുടെ ആഭിമുഖ്യത്തിൽ #Change_Makers നാട്ടിലെ BLOOD DONORS' DIRECTORYവിപുലീകരിക്കാൻ തീരുമാനിച്ചു.


2019 September 13 


ChangeMakers ലെ കുട്ടികൾ പറഞ്ഞിരുന്നു, BloodDonors directory യുടെ data collection തുടങ്ങുന്ന കാര്യം, ഒന്ന് രണ്ടു പേർ വന്ന് തുടങ്ങുമെന്നെ കരുതിയുള്ളൂ. പക്ഷേ ഈ കുട്ടികൾ കിടു ആണ്. 7-8 പേരുള്ളൊരു ഗ്രൂപ്പ് ആയി വന്ന്,
അവർ Volunteer Badge ഒക്കെ ധരിച്, Printed Data Collection Form ഒക്കെയായി
നാട്ടിലെ വീടുകൾ തോറും കയറി Blood Donation Campaign Work ഉം,
Blood Donors Data Collection ഉം  ചെയ്തു.



തിരിച്ചു വന്നപ്പോൾ അവർ പറയാ, ഒത്തൊരുമിച്ചുള്ള ഈ പ്രവർത്തനം
നല്ല രസമായിരുന്നു എന്ന്‌.
ജാതിയുടെയും രാഷ്ട്രീയത്തിന്റെയും ലേബൽ ഒട്ടിക്കാതെ, നന്മയ്ക്കു വേണ്ടി ഈ കുട്ടികൾ നമ്മുടെ ഗ്രാമവഴികളിലൂടെ നടന്നു പോകുന്നത് ഒരു പ്രതീക്ഷയാണ്. നേതാജി വായനശാല അതിനൊരു നിമിത്തമായി. ഇനിയും ഒത്തിരി പ്രവർത്തനങ്ങൾ ഈ മിടുക്കർക്ക് ചെയ്യാൻ കഴിയട്ടെ, വായനശാല എന്നും കൂടെയുണ്ടാകും...

#Change_Makers
#NetajiVayanasala

#Change_Makers PART2 : LAUNCH

2019 Sepetember 15 ന് , നേതാജി വായനശാലയിൽ കുട്ടികൾ
ChangeMakers പ്ലാറ്റുഫോമിലൂടെ അവർ തിരഞ്ഞെടുത്ത വിഷയങ്ങൾ
സദസ്സിനു മുൻപാകെ അവതരിപ്പിച്ചു. കോനിക്കരയുടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നന്മയുടെ പാതയിൽ ഈ കുട്ടികളും ഭാവിയിൽ ഉണ്ടാകുമെന്നൊരു സ്വയം ആടായാളപ്പെടുത്തൽ ആയിരുന്നു ഈ ചടങ്ങ്.


അവർ അവതരിപ്പിച്ച വിഷയങ്ങൾ ഇതാ:-

PLASTIC RECYCLE Volunteer : ALFRED PAULSON
WASTE MANAGEMENT Volunteer : DEVIKA ASHOK
BLOOD DONORS DIRECTORY Volunteer : RENJITH. C
PAPER PEN WITH SEED Volunteer : ANITTA RAJU
BLOOD DONATION Volunteer : ROSE MARY
SAVE ENVIRONMENT Volunteer : REEMA ROY
PLASTIC MANAGEMENT Volunteer : GEONA VARGHESE
ROAD SAFETY Volunteer : ALEENA. T. LIJU
SOCIAL WORK & RESPONSIBILITIES Volunteer : AGNA PAULSON
DRUG ADDICTION Volunteer : ANUKRISHNA
PHYSICAL HEALTH OF YOUTH Volunteer : AJITH. C
RAIN WATER HARVESTING Volunteer : RANJANA. C
LIFE STYLE DISEASES Volunteer : AGNA PAULSON