Thursday, February 29, 2024

വനിതാവേദി - ക്ലസ്റ്റർ കൃഷി

 
നേതാജി വായനശാല കർഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ, വനിതാവേദി അംഗങ്ങൾ ചേർന്ന് ഇന്ന് ആദ്യത്തെ ക്ലസ്റ്റർ കൃഷി ആരംഭിച്ചു.











കൃഷിയോടുള്ള താല്പര്യവുമായി ഒത്തു ചേർന്ന വീട്ടമ്മമാർ
 മണ്ണിലിറങ്ങി വാരമെടുത്തു പച്ചക്കറി തൈകൾ നട്ട് നാന്ദി കുറിച്ചു. ചീര, മുളക്, വെള്ളരി, തക്കാളി, പപ്പായ, കോവയ്ക്ക എന്നിവയാണ് ഇവിടെ കൃഷി ചെയ്യുന്നത്.
തൈ നടന്നതും, വിത്ത് പാകുന്നതും ഒക്കെ പലർക്കും കൃഷിയുടെ നവ്യാനുഭവങ്ങൾ ആയിരുന്നു. കൃഷിയിടങ്ങൾ ഈ വനിതകൾക്ക് പുതിയ സന്തോഷങ്ങൾ നൽകട്ടെ...


(ചീര കുഞ്ഞുങ്ങൾ ഉണർന്നു വരുന്നു)




(കണി വെള്ളരി )




------------------------------------------------------------------------------------------------

March 3 / 9:30AM

🌿നേതാജി വായനശാല വനിതാവേദി കൃഷി ക്ലസ്റ്റർ#1 ലെ പച്ച ചീര വിളവെടുപ്പ്.



വളരെ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി മണ്ണിലിറങ്ങി കൃഷി ചെയ്തു ആദ്യ വിളവെടുപ്പ് നടത്തിയ ഈ വനിതകൾ നമുക്കൊരു മാതൃകയാണ്, മണ്ണിൽ തൈ വച്ചു നനച്ചു വലുതാക്കി ഭക്ഷ്യയോഗ്യമായ വിളകൾ ഉണ്ടാക്കി ഒരു നേരമെങ്കിലും കഴിക്കാനാകും എന്ന്‌ ഇവർ മണ്ണിലെഴുതുന്നു....
അഭിനന്ദനങ്ങൾ 🤝👏🏼

------------------------------------------------------------------------------------------------

March 10 / 3:00 PM : 
🌿നേതാജി വായനശാല വനിതാവേദി കൃഷി ക്ലസ്റ്റർ#1 ലെ ചീര വിളവെടുപ്പ്.






വനിതാവേദി അംഗങ്ങളുടെ കൃഷിയിടത്തിലെ വിളവെടുപ്പ്, കൃഷിഭവൻ (തൃക്കൂർ) ലെ കൃഷി അസിസ്റ്റന്റ് ലിഷ M. V ഉദ്ഘാടനം ചെയ്തു.

വാർഡ്‌ മെമ്പർ ഹനിതാ ഷാജു, വനിതാവേദി അംഗങ്ങൾ, വായനശാല പ്രസിഡന്റ്‌ ജിജു കീറ്റിക്ക, സെക്രട്ടറി സുജിത്ത് E. S, ജോയിന്റ് സെക്രട്ടറി ലിനി ജോമോൻ, കർഷക കൂട്ടായ്മ കൺവീനർ പ്രദീപ്‌ K. P,
 വായനശാല കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.




Monday, February 19, 2024

സിന്ദൂരചീര വിളവെടുപ്പ്



സിന്ദൂരചീര വിളവെടുപ്പ് ബഹു. MLA ശ്രീ. K. K രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ശ്രീ. പോൾസൺ തെക്കുംപീടിക ആദ്യ വിളവെടുപ്പ് ഏറ്റുവാങ്ങി.
വായനശാല പ്രസിഡന്റ്‌ ശ്രീ. ജിജു കീറ്റിക്ക, മുതിർന്ന കർഷകനായ മുരളി ചേട്ടൻ, കോനിക്കരയിലെ മറ്റു കർഷക സുഹൃത്തുക്കൾ, വായനശാല കമ്മിറ്റി അംഗങ്ങൾ,
വനിതാവേദി, ബാലവേദി അംഗങ്ങൾ എന്നിവർ വിളവെടുപ്പിന്റെ ഭാഗമായി. കർഷക കൂട്ടായ്മ കൺവീനർമാർ പ്രദീപ്‌ K. P & പ്രദീപ്‌ P.N, സെക്രട്ടറി സുജിത്ത് E. S എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.
🌿