Sunday, January 28, 2024

മേളം ആസ്വാദനം

2024 ജനുവരി 28 (ഞായർ)
വൈകീട്ട് 4 മണിക്ക് 


നാടെങ്ങും ഉത്സവങ്ങളും പൂരങ്ങളും പെരുന്നാളുകളും ആണ്, അവിടെയെല്ലാം മേളവും ഉണ്ട്. പക്ഷേ ഒരു നിശ്ചിത സമയത്തിനപ്പുറത്തേക്ക് നമുക്ക് യഥാർത്ഥത്തിൽ മേളം ആസ്വദിക്കാൻ അറിയാമോ?

അറിയാത്തവർ നമ്മളിൽ പലരുമുണ്ട്, മേളത്തിനെ കുറിച്ച് ശാസ്ത്രീയമായി അറിയാൻ ശ്രമിച്ചാൽ നമുക്കും മുഴുനീളേ മേളം ആസ്വദിക്കാനാവും.
അതിനൊരു അവസരം ഒരുക്കുകയാണ് നേതാജി വായനശാല.

പുതിയ കാര്യങ്ങൾ അറിയാനും ആസ്വദിക്കുവാനും 
താല്പര്യമുള്ളവരെ വായനശാലയിലേക്ക് സ്വാഗതം ചെയ്യുന്നു.

ഇനി അടുത്തൊരു മേളം കൊട്ടി കലാശിക്കുമ്പോൾ അതിന്റെ ഘടനയും കാലവും മനസ്സിൽ കണ്ട് ആസ്വദിക്കാം...
ഇതൊരു തുടക്കമാവട്ടെ.

Organized By:
നേതാജി കലാ സാംസ്കാരിക പഠന കേന്ദ്രം_

Program Report:







പഞ്ചാരി മേളത്തിന്റെ അക്ഷര കാലങ്ങളും, മേളം നിരത്തലും, ഒന്നു മുതൽ അഞ്ചു വരെയുള്ള കാലങ്ങളും ഉദാഹരണ സഹിതം ശ്രീ മൂർക്കനാട് ദിനേശൻ വാര്യർ മനസ്സിലാക്കി തന്നു.

മറ്റു മേളങ്ങളായ പാണ്ടി, ചമ്പ, ധ്രുവം, അടന്ത, അഞ്ചടന്ത, ചെമ്പട എന്നീ മേളങ്ങളും പരിചയപ്പെടുത്തി.

മറ്റു ദേശങ്ങളിൽ നിന്നു പോലും 
പരിപാടിയിൽ പങ്കെടുത്തവർക്കും, കോനിക്കരക്കാർക്കും മേളത്തിനെ കൂടുതലറിയുന്നൊരു നവ്യാനുഭവമായി.

Thursday, January 25, 2024

കർഷക കൂട്ടായ്മ - തൈ നടീൽ



കഴിഞ്ഞ വർഷങ്ങളിൽ നമ്മുടെ നാട്ടിലെ തരിശായി കിടന്നിരുന്ന അഞ്ച് ഇടങ്ങളിൽ കൃഷിയിറക്കിരുന്നു.
നേതാജി വായനശാല പ്രവർത്തകരുടെ നേതൃത്വത്തിൽ ഇപ്പോൾ പുതിയൊരു കൃഷിയിടം കൂടി ഒരുക്കിയിരിക്കുകയാണ്.
(Location: തലവണിക്കര,  കാരാമ. MLA യുടെ വീടിന് സമീപം)







(അതിഥിക്ക് കർഷക കൂട്ടായ്മയുടെ സ്നേഹോപഹാരം)


പച്ചക്കറികൾ ആണിവിടെ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത്.
2024 ന്റെ കൃഷിയാരംഭമാണ്‌; 
പച്ചക്കറി കൃഷി ഓരോരുത്തരുടെയും വീട്ടു മുറ്റങ്ങളിൽ കൂടി എത്തിക്കുക എന്നതാണ്  വായനശാലയുടെ ലക്ഷ്യം.
ഈ പരിപാടിക്ക് എത്തി ചേരുന്നവർക്ക്, പച്ചക്കറി തൈകൾ സൗജന്യമായി വാങ്ങി എത്തിച്ചു നൽകുന്നതാണ്.

ഈ വെള്ളിയാഴ്ച 2024 ജനുവരി 26
വൈകീട്ട് 5 മണിക്ക് പുതിയ കൃഷിയിടത്തിൽ കൃഷി ആരംഭം

MLA ശ്രീ K.K രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

എല്ലാവരേയും ഈ പരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Saturday, January 13, 2024

Blood Donors Directory - Volunteers

 

നേതാജി വായനശാല
*Blood Donors Directory*

കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിലെ ഒരാളുടെ surgery ആവശ്യത്തിനായി Blood Donors നെ തേടി വായനശാലയിൽ enquiry ഉണ്ടായിരുന്നു. ഹാളിൽ വച്ചിരുന്ന directory നോക്കിയപ്പോൾ അതിലെ മിക്കവാറും പേജുകൾ ആരൊക്കെയോ കൊണ്ടുപോയി തിരികെ എത്തിച്ചിട്ടില്ല, അവ നഷ്ടപ്പെട്ടിരിക്കുന്നു. കുറച്ചു വർഷം മുൻപാണ് volunteers വീടുകളിൽ കയറി Blood Donors Directory ഉണ്ടാക്കിയത്. അത് പുതുക്കേണ്ടൊരു സമയവും ആയിട്ടുണ്ട്‌.
നമുക്കെല്ലാം ചേർന്ന് പുതിയൊരു Digitalized Blood Donors Directory ഉണ്ടാക്കിയാലോ?

നമ്മുടെ നാടിന്റെ ഈ ആവശ്യത്തിന് Donors Directory ഉണ്ടാക്കുവാൻ 10th Class മുതലുള്ള volunteers നെ വായനശാലയിലേക്ക് ക്ഷണിക്കുന്നു.
*നാളെ* (2024 ജനുവരി 14)
*വൈകീട്ട് 5 മണിക്ക്* എത്തിച്ചേരുക.

ആരൊക്കെയാണ് volunteers? ഈ msg വായിക്കുന്ന നമ്മൾ ഓരോരുത്തരും / നമ്മുടെ വീട്ടിലെ യുവതി യുവാക്കൾ / അല്ലെങ്കിൽ അയൽ പക്കത്തുള്ളവർ...
Directory ഉണ്ടാക്കാൻ സന്നദ്ധർ ആയിട്ടുള്ളവർ നാളെ 5 മണിക്ക് വായനശാലയിലേക്ക് വരുമല്ലോ?
Volunteers Group നമുക്കവിടെ വച്ച് ഉണ്ടാക്കാം, നിർദേശങ്ങളും നൽകാം.
_നമ്മളില്ലെങ്കിൽ പിന്നെ നമ്മുടെ നാടിനൊരാവശ്യത്തിന് ആര് വരാനാണ്?_
എല്ലാവരും എത്തിച്ചേരുക,
നാളെ 5 മണിക്ക്.
-


Saturday, January 6, 2024

കൃഷി ക്ലസ്റ്ററുകൾ



കൃഷി ക്ലസ്റ്ററുകൾ
🌿🌿🌿🌿🌿🌿🌿

കൂടുതൽ ഇടങ്ങളിൽ കൃഷി വ്യാപിക്കുക എന്നതും കൂടിയാണ് 
നേതാജി വായനശാല കർഷക കൂട്ടായ്മ* യുടെ ലക്ഷ്യം.

ഗ്രൂപ്പ് ആയി കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് അരികത്തൊരു കൃഷിയിടവും കണ്ടുപിടിക്കാനായാൽ കോനിക്കരയിലെ യുവജന സംഘടനകൾക്കും, കുടുംബശ്രീകൾക്കും, വനിതാവേദികൾക്കും, അയൽ കൂട്ടങ്ങൾക്കും വീട്ടമ്മമാർക്കും... അങ്ങനെ കൂട്ടം ചേരാൻ സാധിക്കുന്ന ആർക്കും കൃഷി ക്ലസ്റ്ററുകൾ ആരംഭിക്കാനാവും. ഗ്രൂപ്പ് ആയി കൃഷി ചെയ്യാൻ താല്പര്യവുമായി വരുന്നവർക്ക് കർഷക കൂട്ടായ്മ പ്രവർത്തകർ മാർഗനിർദേശങ്ങളും സഹായ സഹകരണവും നൽകുന്നതാണ്.
കൃഷിക്കാവശ്യമായ വെള്ളവും കൃഷിയിടവും കൊടുക്കാൻ സാധിക്കുന്നവരും മുന്നോട്ടു വന്നാൽ കൃഷി ക്ലസ്റ്ററുകൾക്ക് ഉപകാരപ്പെടും.










താല്പര്യമുള്ളവർ (5+ പേർ അടങ്ങുന്ന ഗ്രൂപ്പുകൾ) *നാളെ 4:30 PM ന്* വായനശാലയിൽ എത്തിച്ചേരുക.

നമുക്കൊന്നായ് തുടങ്ങാം
ഒരു പുതിയ കാർഷിക സംസ്ക്കാരം 🌿🌿🌿

Monday, January 1, 2024

Hall Renovation - Inauguration

 

ആമുഖം : Thought Factory

അടുത്ത വർഷം നേതാജി വായനശാല നടപ്പിലാക്കുന്ന ആദ്യ പരിപാടിയുടെ ആരംഭവും ആമുഖം.Presentation Skill ഉള്ളവർക്ക് ഈ പരിപാടിയുടെ അവതരണത്തിന് അവസരം ഉണ്ടായിരിക്കുന്നതാണ്.
Don't miss this opportunity...

നിതാ വയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയൻ ലിനി ജോമോന് സ്നേഹോപഹാരം.

കഴിഞ്ഞ ദിവസം നടന്ന, താലൂക്ക് തല കലോത്സവത്തിൽ Mono Act ൽ ഒന്നാം സ്ഥാനം നേടിയ അനന്യ O. A

മറുമൊഴി : ലിനി ജോമോൻ

INDOOR GAMES