Wednesday, August 11, 2021

ONLINE ഓണ വിപണി !

 നാട്ടുചന്ത 2021:
പ്രതീക്ഷകളുടെ ഈ ഓണക്കാലത്ത് കോനിക്കര ഒന്നാം വാർഡിലെ സംരംഭകർ ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ വിൽക്കുവാൻ നേതാജി വായനശാല അവസരമൊരുക്കുന്നു.
🌼

കോവിഡിന്റെ ഈ ദുരിതകാലത്ത് കുഞ്ഞു വരുമാനങ്ങൾ പോലും കുടുംബങ്ങളിൽ ഓണനിലാവ് പരത്തും.
നിങ്ങളുടെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുന്ന വസ്തുക്കൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, കാർഷിക വിളകൾ, ഓണ പലഹാരങ്ങൾ, വസ്ത്രങ്ങൾ.... അങ്ങനെ എന്തും ഈ വിപണിയിൽ കൊണ്ടുവന്നു വിൽക്കാം.
നമ്മുടെ നാട്ടിലെ ചെറുതും വലുതുമായ സംരംഭകർക്കൊരു അവസരമാണ് നേതാജി വായനശാല ഒരുക്കുന്നത്, ഒരു പ്രൊമോഷനും പബ്ലിസിറ്റിയും ഇതുവഴി അവർക്ക് ലഭിക്കുകയും ചെയ്യും.
വ്യക്തികൾക്കും, കുടുംബശ്രീ പോലുള്ള യൂണിറ്റുകൾക്കും ഈ അവസരത്തിലേക്ക് സ്വാഗതം.

വിപണനത്തിനുള്ള സൗകര്യങ്ങൾ വായനശാല സൗജന്യമായി ഒരുക്കിത്തരുന്നതായിരിക്കും.



ഓണവിപണിയുടെ ഭാഗമായി കോനിക്കരയിലെ ചെറു സംരംഭകർ വായനശാലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വില്പനക്ക് തയ്യാറായിട്ടുള്ള ഉത്പന്നങ്ങളും വില്പനക്കാരുടെ വിവരങ്ങളും ഇതാ ഇന്നു മുതൽ ഇവിടെ അറിയിച്ചു തുടങ്ങുകയാണ്.
നമ്മുടെ നാട്ടിലെ സംരംഭകരെ നമുക്കാവും വിധം സാധനങ്ങൾ വാങ്ങി പ്രോത്സാഹിപ്പിക്കാം. ഇവിടെ കൊടുത്തിട്ടുള്ള ഫോൺ നമ്പറിൽ വിളിച്ചും, WhatsApp ചെയ്തും വില്പനക്കാരുമായി ബന്ധപ്പെടാവുന്നതാണ്. Online ഓർഡർ ഫോം submit ചെയ്തും ഓർഡറുകൾ അറിയിക്കാം, സംരംഭകർ നിങ്ങളെ തിരികെ വിളിച്ചു കച്ചവടം ഉറപ്പിക്കും.


ഈ online വിപണി തികച്ചും സൗജന്യമായി ആണ് സംരമ്പകർക്കു വായനശാല ഒരുക്കുന്നത്. കമ്മീഷനോ മറ്റോ ഇല്ല.

ഇതൊരു എളിയ ശ്രമം മാത്രമാണ്. കോവിഡിന്റെ കാലത്ത് ഇടനിലക്കാർ ഇല്ലാതെ ഉത്പന്നങ്ങൾ ഉപഭോക്താവിന്റെ കൈകളിൽ എത്തിക്കാൻ ഒരു ശ്രമം. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ നേതാജി വായനശാല ഒരു നിമിത്തം ആകുന്നുവെങ്കിൽ അതൊരു സന്തോഷം...


അപ്പൊ കച്ചവടം തുടങ്ങട്ടെ.!
കടന്നു വരൂ
കടന്നു വരൂ
കടന്നു വരൂ