Sunday, August 23, 2020

മുന്നൊരുക്കം

കോനിക്കര ഗ്രാമപ്രദേശങ്ങളിലെ ചാലുകൾ വായനശാല പ്രവർത്തകർ സന്ദർശിച്ചു, 
തടസ്സം ഉള്ള സ്ഥലങ്ങൾ വൃത്തിയാക്കി നീരൊഴുക്ക് സാധാരണ ഗതിയിൽ ആക്കി.
 









Wednesday, August 19, 2020

വനിതാരത്നങ്ങൾ

http://netaji-vayanasala.blogspot.com/2020/05/covid19.html

മാർച്ച്‌ മാസത്തിൽ,  കോനിക്കരയിലെ എല്ലാ വീടുകളിലേക്കും തുണി സഞ്ചികൾ വിതരണം ചെയ്യാൻ തയ്യാറായ സമയത്താണ് കോവിഡ് മഹാമാരി എത്തിയത്. വ്യാപനം തടയുവാൻ നമ്മളാൽ ആവുന്നത്‌ ചെയ്യുകയെന്ന ചിന്തയുടെ ഭാഗമായി REUSABLE കോട്ടൺ മാസ്ക് നാട്ടുകാർക്ക് നിർമ്മിച്ചു നൽകുവാൻ നേതാജി വായനശാല തീരുമാനിച്ചു. അന്ന് ഇതുപോലെ എല്ലാ കടകളിലും മാസ്ക് സുലഭമല്ല എന്നതിനാൽ materials വാങ്ങി മാസ്ക് നിർമ്മാണം വായനശാല ആരംഭിച്ചപ്പോൾ നമ്മുടെ നാട്ടിലെ തയ്യൽ അറിയുന്ന ചേച്ചിമാരെ സമീപിച്ചു. കാര്യം പറഞ്ഞപ്പോൾ എല്ലാവരും സൗജന്യമായി നമ്മുടെ നാടിനു വേണ്ടി മാസ്ക് തയ്യാറാക്കി തരുവാൻ കൂടെ നിന്നു. 


ഒത്തൊരുമിച്ചു ഒരു മഹാമാരിയെ നേരിടാൻ ഒരു ഗ്രാമം കൈകോർക്കുന്നതിന്റെ ആദ്യ ചുവടുവയ്പുകൾ ആയിരുന്നു അത്. പലരും ജോലി ഇല്ലാതെ, കൂലി ഇല്ലാതെ ഇരിക്കുന്ന സമയത്തും നാട്ടുകാർക്കു വേണ്ടി കാലോചിതമായ പ്രവർത്തിയിൽ ഭാഗമാകാൻ ഈ വനിതകൾ മുന്നോട്ട് വന്നു  എന്നത് പ്രശംസയർഹിക്കുന്ന കാര്യമാണ്. വീട്ടിലിരുന്നു തയ്യൽ മെഷീൻ ചവിട്ടുന്ന സാധാരണ വീട്ടമ്മമാർ,  ഗ്രാമത്തിന്റെ നന്മയുള്ളൊരു മുന്നേറ്റത്തിന്റെ അമരത്തു സ്വയമിറങ്ങി വന്നു എന്നത് അഭിനന്ദനം അർഹിക്കുന്നു. ഒരു നിമിഷം ഈ വനിതകളെ നമുക്ക് എണീറ്റു നിന്ന് ആദരിക്കാം. 

ഇതൊരു അടയാളപ്പെടുത്തലാണ്, നമ്മുടെ നാടിന്റെ നന്മയ്ക്കു ഇതുപോലെ ഒരുപാട് പേർ അണിനിരക്കും എന്ന അടയാളപ്പെടുത്തൽ.

തുണി സഞ്ചിയുടെ നിർമ്മാണത്തിലും, മാസ്കിന്റെ നിർമ്മാണത്തിലും നിസ്വാർത്ഥമായ സേവനം വായനശാലയ്ക്കും, അതുവഴി ഒരു ഗ്രാമത്തിനും നൽകിയ എല്ലാവരെയും സ്നേഹാദരങ്ങളോടെ ഇവിടെ ഓർക്കുകയാണ്. ഈ ചിത്രത്തിൽ കാണുന്നവർ മാത്രമല്ല ട്ടോ, ഫോട്ടോ അയക്കാൻ മടിച്ചവരും മറന്നവരും ഇനിയുമുണ്ട്. വീടു വീടാന്തരം കയറി ഇവ വിതരണം ചെയ്ത ലൈബ്രേറിയൻമാരെയും ഈ വനിതാരത്നങ്ങളുടെ കൂട്ടത്തിൽ ചേർത്തു വയ്‌ക്കേണ്ടതുണ്ട്. 

എല്ലാ പ്രവർത്തനത്തിനും പിന്തുണ നൽകിയ നേതാജി വായനശാല കമ്മിറ്റിയും എന്നും നമ്മുടെ നാടിനൊപ്പമുണ്ട്... 

ഒരഭ്യർത്ഥനയോടെ നിർത്തട്ടെ, പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക, തുണിസഞ്ചി കൈയ്യിൽ കരുതുക. 

Read also: http://netaji-vayanasala.blogspot.com/2020/05/covid19.html

ചില വീടുകളിൽ ഞങ്ങൾ എത്തിയപ്പോൾ അടഞ്ഞു കിടക്കുകയായിരുന്നു. ഇനിയും മാസ്ക്, തുണിസഞ്ചി എന്നിവ ലഭിക്കാത്തവർക്കു വായനശാലയിൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്. (സ്റ്റോക്ക് തീരുന്നത് വരെ മാത്രം)

Saturday, August 15, 2020

#Change_Makers 2020

10, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ നൽകി ആദരിക്കുകയാണ്. A+ ന്റെയും B+ ന്റെയും എണ്ണം പിടിച്ചു കണക്കെടുക്കാതെ എല്ലാരേയും വായനശാല അഭിനന്ദിക്കുന്നു. ഈ മികവ് ഭാവിയിൽ ജീവിതത്തിലും അനുവർത്തിക്കാൻ ആശംസകൾ നേരുന്നു. അവാർഡുകൾ സ്പോൺസർ ചെയ്തവർക്കും വായനശാലയുടെ നന്ദി അറിയിക്കുന്നു. 


മുൻപ് പറഞ്ഞിരുന്ന പോലെ, ഈ കുട്ടികളെ #ChangeMakers എന്ന ക്ലബ്ബിലേക്കും വായനശാല സ്വാഗതം ചെയ്യുകയാണ്... 


പഠനത്തിലെ A+ മികവ് സാമൂഹിക നന്മയിലും തുടരട്ടെ. ആശംസകൾ...


10th & Plus2 Merit Awards

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേതാജി വായനശാലയിൽ ഇക്കുറി പൊതു പരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ്. ശാരീരിക അകലം, സാമൂഹിക ഒരുമ !!!


10, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ നൽകി ആദരിക്കുകയാണ്. A+ ന്റെയും B+ ന്റെയും എണ്ണം പിടിച്ചു കണക്കെടുക്കാതെ എല്ലാരേയും വായനശാല അഭിനന്ദിക്കുന്നു. ഈ മികവ് ഭാവിയിൽ ജീവിതത്തിലും അനുവർത്തിക്കാൻ ആശംസകൾ നേരുന്നു. അവാർഡുകൾ സ്പോൺസർ ചെയ്തവർക്കും വായനശാലയുടെ നന്ദി അറിയിക്കുന്നു. 

മുൻപ് പറഞ്ഞിരുന്ന പോലെ, ഈ കുട്ടികളെ #ChangeMakers എന്ന ക്ലബ്ബിലേക്കും വായനശാല സ്വാഗതം ചെയ്യുകയാണ്...









Aug 15

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നേതാജി വായനശാലയിൽ ഇക്കുറി പൊതു പരിപാടികൾ ഒഴിവാക്കിയിരിക്കുകയാണ്. ശാരീരിക അകലം, സാമൂഹിക ഒരുമ !!!

വായനശാല അങ്കണത്തിൽ രാവിലെ 9:30ന് ദേശീയ പതാക ഉയർത്തും. 

കൂട്ടം കൂടുന്നത് ഒഴിവാക്കണം എന്നതിനാൽ പൊതുജനങ്ങളെ ക്ഷണിക്കുന്നില്ല, എല്ലാവരും സഹകരിക്കുമല്ലോ. 

എല്ലാ വർഷവും നടത്തി വരാറുള്ള 10th & +2 മെറിറ്റ്‌ അവാർഡ് ദാന ചടങ്ങും പൊതുവേദിയിൽ ഉണ്ടായിരിക്കില്ല.