Monday, December 30, 2019

പഠനം : ഗ്രാമത്തിന്റെ ജലവിതാനം

പഠനം : ഗ്രാമത്തിന്റെ ജലവിതാനം
പഠിക്കാം ഒരു ഗ്രാമത്തിന്റെ ജലരേഖ...
Related to my old post...
https://sujithes.blogspot.com/2019/09/blog-post_6.html


കോനിക്കര നേതാജി വായനശാലയുടെ ആഭിമുഖ്യത്തിൽ, ഗ്രാമത്തിന്റെ ജലരേഖ ഒരു പഠന പദ്ധതിയായി ആവിഷ്കരിച്ചു നടപ്പിലാക്കുന്നു.
നമ്മുടെ ഗ്രാമത്തിന്റെ ജലസ്രോതസ്സുകൾ, ജലവിതാനം, ഒഴുക്ക്, ജല സംഭരണികൾ എന്നിവ ശാസ്ത്രീയമായി പഠിച്ചു വാട്ടർ മാപ്പിംഗ് സ്കെച്ചുകൾ തയ്യാറാക്കുകയാണ് ആദ്യ ലക്ഷ്യം.
നമ്മുടെ നാട്ടിലെ യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ പഠന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പ്രളയ സാധ്യത പ്രദേശമായ കോനിക്കര ഗ്രാമത്തിൽ, ഈ പഠനം പ്രളയ സമയത്തു ഗുണകരമായി ഉപയോഗിക്കാം എന്നതും ചർച്ച ചെയ്യുന്നു.
പഠനത്തെ സാങ്കേതിക അറിവുകളുടെ സംയോജിപ്പിച് Flood Alert System ഡെവലപ്പ് ചെയ്യാനും ഉദ്ദേശിക്കുന്നു.
ഇതിനായി വിവിധ കലാലയങ്ങളിലെ കംപ്യുട്ടർ സയൻസ് വിഭാഗങ്ങളും സംയുക്തമായി ഈ പടിപാടിയുടെ ഭാഗമാകും.
മാധവ് ഗാഡ്ഗിലിന്റെ പശ്ചിമ ഘട്ട റിപ്പോർട്ടും പഠന വിധേയമാക്കുന്നു.

ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വായനശാല യുമായി ബന്ധെപ്പെടുക. ഏവർക്കും സ്വാഗതം.

Technology Connect with Campus Students (Vimala College, Thrissur)
FLOOD ALERT SYSTEM (IoT, Android)



Dec 26, 2019
10AM
Flood Alert System

ഈ പരിപാടിയുടെ ഉദ്ഘാടനം, തൃശ്ശൂർ വിമല കോളേജിലെ അസോസിയേറ്റ് പ്രഫസറായ ശ്രീകല ബാലഗോപാൽ നിർവ്വഹിച്ചു. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
സുജിത്ത് ഇ എസ്, ബിനു ഫ്രാൻസിസ് എന്നിവർ ടെക്നോളജി ക്ളാസുകൾ എടുത്തു. യുവത അംഗങ്ങളായ മിഥുൻ , ജിബീഷ് , അർജുൻ എന്നിവർ ചേർന്ന് ഗ്രാമത്തിന്റെ flood map വരച്ചു.

നേതാജി വായനശാല, ഗ്രാമത്തിന്റെ ജലരേഖകൾ പഠന വിഷയമാകുന്ന ഒരു project മാസങ്ങൾക്കു മുൻപേ തുടങ്ങിയിരുന്നു. അതിന്റെ blog വായിച്ച്, തൃശൂരിലെ Vimala College ലെ Computer Science department ആ ആശയം ഒരു innovative technology project ആയി kerala state level competition ന് അയച്ചു, and they have shortlisted from തൃശ്ശൂർ district. Young Innovative Projects ന്റെ finale യിൽ ഈ പ്രൊജക്റ്റ്‌ അവതരിപ്പിക്കുന്നതിനു മുൻപായി ഇന്ന് നേതാജി വായനശാലയിൽ ഈ പ്രോജക്ടിന്റെ discussion നടന്നു. ഒരുപക്ഷേ ഏതെങ്കിലും ഒരു വായനശാലയിൽ ഇത്തരത്തിലൊരു പ്രോഗ്രാം ആദ്യമായിരിക്കാം. സാങ്കേതിക മുന്നേറ്റങ്ങൾ ഗ്രന്ഥശാല പ്രസ്ഥാനത്തിന് കരുത്തു പകരട്ടെ...







XMas 2019

2019 December 24
7PM