Tuesday, August 7, 2018

ദശപുഷ്പങ്ങളും നാട്ടുമരുന്നുകളും

2018 ഓഗസ്റ്റ് 4 @ 4:00 PM

പഠന ക്ലാസ് : ദശപുഷ്പങ്ങളും നാട്ടു മരുന്നുകളും



ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കേണ്ടുന്ന കർക്കിടകമാസത്തിൽ, 
കോനിക്കര നേതാജി വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ  
വ്യത്യസ്തമായൊരു പരിപാടി "നാട്ടറിവ്" സംഘടിപ്പിച്ചു. 


ദശപുഷ്പങ്ങളും അവയുടെ പ്രാധാന്യവും ഔഷധ ഗുണങ്ങളും 
Retd. അധ്യാപിക ശ്രീമതി. ഗൗരി ടീച്ചർ വിവരിച്ചു. 
വീട്ടുവളപ്പിൽ കാണുന്ന നാട്ടു മരുന്നുകളെ പറ്റിയുള്ള അറിവുകൾ  
ദിവ്യ ഷിബു പങ്കുവച്ചു. നാട്ടു മരുന്നുകളുടെ ഒരു വൻ ശേഖരം തന്നെ 
പത്മാക്ഷി ചേച്ചി ലൈവ് ആയി പരിചയപ്പെടുത്തി. 


അമ്മൂമ്മമാരും, അമ്മമാരും, കൊച്ചു മക്കളും പരിപാടിയിൽ പങ്കെടുത്തു. 
കോനിക്കര ഗ്രാമത്തിൽ നിന്നും പറിച്ചെടുത്തു കൊണ്ടു വന്ന 
ദശ പുഷ്പങ്ങളെയും, പത്തിലകളെയും, വിവിധ തരം തുളസികളെയും, 
നാട്ടു ചെടികളെയും കുട്ടികളും അമ്മമാരും
കൈയ്യിലെടുത്തു  തൊട്ടറിഞ്ഞു, മണത്തറിഞ്ഞു... 
പലരും ആദ്യമായാണ് ഈ വിശിഷ്ടമായ നാട്ടു ചെടികളെ അടുത്തറിയുന്നത്. 


മൂന്നു തലമുറകൾ ഒന്നിച്ചു പങ്കെടുത്ത ഈ പരിപാടി, 
നമ്മുടെ നാട്ടറിവിന്റെ  പാരമ്പര്യത്തെയും പൈതൃകത്തെയും 
വരും തലമുറയ്ക്ക് പകർന്നു നൽകുന്ന ഒന്നായി മാറി. 

വനിതാവേദി ചെയർപേഴ്സൺ ഉദയ ടീച്ചർ, ബാലവേദി  അംഗങ്ങൾ, 
ഗ്രന്ഥശാല പ്രവർത്തകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഗ്രന്ഥശാല സെക്രട്ടറി പരിപാടി കോർഡിനേറ്റ് ചെയ്തു .