Saturday, June 20, 2020

യോഗ ദിനാചരണം 2020

ജൂൺ 21 ന് നേതാജി വായനശാലയിൽ അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ചു.
രാവിലെ 6 മണിക്ക് യോഗാചാര്യൻ ശ്രീ ചന്ദ്രൻ തൃക്കൂർ യോഗാദിനം ഓൺലൈൻ മാധ്യമത്തിലൂടെ ഉദ്ഘാടനം ചെയ്തു.



യോഗ യുടെ പ്രസക്തിയെപ്പയറ്റിയും ആരോഗ്യ
പരിപാലനത്തിനെക്കുറിച്ചും അദ്ദേഹം പ്രഭാഷണം നടത്തി.
ഓൺലൈൻ യോഗ ക്ലാസ്സും ഉണ്ടായിരുന്നു.
കുട്ടികൾക്കും മുതിർന്നവർക്കും വയോജനങ്ങൾക്കും വീട്ടിൽ ഇരുന്നുകൊണ്ട് ചെയ്യാവുന്ന യോഗാസന മുറകൾ
അദ്ധേഹം പരിചയപ്പെടുത്തി.
ചന്ദ്രേട്ടന് വായനശാലയുടെ കൃതജ്ഞത അറിയിക്കുന്നു.
ഈ സംരംഭത്തിന് വേണ്ടി യോഗ ക്ലാസ്സ് വായനശാലക്കു വേണ്ടി
വീഡിയോയിൽ പകർത്തി അയച്ച അദ്ദേഹത്തിന്റെ മകൻ
ശരത്തിനും നന്ദി അറിയിക്കുന്നു.

നേതാജി കലാ സാംസ്കാരിക പഠന കേന്ദ്രത്തിൽ നടത്തിയിരുന്ന യോഗ ക്ലാസ്സുകൾ ചന്ദ്രേട്ടൻ ആണ് എടുത്തിരുന്നത്.

വെറുമൊരു ദിനാചരണം എന്നതിന് അപ്പുറത്തേക്ക് യോഗ, ജീവിതത്തിന്റെ ഒരു ഭാഗമാക്കുവാനും,  ശാരീരിക മാനസിക ആരോഗ്യ പരിപാലനത്തിനും നമുക്ക് ഇന്നുമുതൽ വിനിയോഗിക്കാം...

ഓൺലൈൻ ആയി യോഗ ദിനത്തിൽ പങ്കെടുത്ത
പ്രിയപ്പെട്ട നാട്ടുകാർക്കും നന്ദി.

-സെക്രട്ടറി
നേതാജി വായനശാല

വായന പക്ഷാചരണം


കോനിക്കര നേതാജി വായനശാലയുടെ വായനാദിനാഘോഷ പരിപാടികൾ 2020 ജൂൺ 19 മുതൽ online നവമാധ്യമങ്ങളിലൂടെ ആരംഭിച്ചു.



🔘 കവി S.കലേഷ് ഉദ്ഘാടനം ചെയ്തു.
🔘 എഴുത്തുകാരിയും അദ്ധ്യാപികയുമായ Dr. E സന്ധ്യ വായനാദിന സന്ദേശം നൽകി.
🔘 സംവിധായകൻ പ്രിയനന്ദനൻ അതിഥിയായി എത്തി അംഗങ്ങളോട് സംവദിച്ചു.
🔘 കൂടാതെ ബാലവേദി - യുവത - വനിതാവേദി അംഗങ്ങൾ കലാസാഹിത്യ  പരിപാടികൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ  അവതരിപ്പിച്ചു.
📚

വായനപക്ഷാചരണം രണ്ടാം ദിവസം 2020 ജൂൺ 20 രാവിലെ 10 മണി മുതൽ ആരംഭിച്ചു.
ഇന്നത്തെ അതിഥി: ചിത്രകാരനും കവിയുമായ കൃഷ്ണൻ സൗപർണിക.

വായനാ പക്ഷാചരണ പരിപാടിയുടെ ഭാഗമായി, നേതാജി വായനശാല അംഗങ്ങളുമായി സംവദിക്കുവാൻ സ്വന്തം കവിത ആലപിച്ചു കൊണ്ട് കൃഷ്ണേട്ടൻ എത്തിയപ്പോൾ.




ജൂൺ 21 രാവിലെ 10 മണിക്ക്  വായനശാല ഹാളിൽ
പി എൻ പണിക്കർ അനുസ്മരണം ശ്രീ. ശാസ്ത്ര ശർമ്മൻ ഉദ്ഘാടനം ചെയ്തു.
തുടർന്ന് പുസ്തക പരിചയവും സംവാദവും ഉണ്ടായിരുന്നു.



പുസ്തകം:
ശ്രീ. ടി ഡി രാമകൃഷ്ണന്റെ
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.

അവതരണം : സുജിത്ത് ഇ എസ്
Google Meet വഴി ഓൺലൈൻ ആയും അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.



Thursday, June 18, 2020

വായനശാല @ ONLINE


പ്രിയപ്പെട്ടവരേ,
കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി
ഏറെ നാളുകളായി വായനശാലയിൽ പൊതു പരിപാടികൾ
നടത്തി വരുന്നില്ല. പക്ഷേ നമ്മുടെ  ഗ്രാമത്തിന്റെ
ഊർജ്ജമായി വായനശാല തനത് പ്രവർത്തന പരിപാടികളുമായി
മുന്നോട്ട് പോവേണ്ടത് അനിവാര്യമാണ്.
ആയതിനാൽ കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചു
കൊണ്ട് നവമാധ്യമങ്ങളിലൂടെ നമ്മുടെ പരിപാടികൾ
ഇനിമുതൽ ജനങ്ങളിൽ എത്തുകയാണ്.
WhatsApp ഗ്രൂപ്പിലൂടെ പരിപാടികൾ ആസ്വദിക്കാം.
Admin മാത്രമേ പോസ്റ്റുകൾ ഇടുകയുള്ളൂ, രാഷ്ട്രീയവും മതപരവും
ആയ പോസ്റ്റുകൾ ഒന്നും ഇല്ലാതെ വായനശാല വിഷയങ്ങൾ
മാത്രമേ ഇതിൽ നിങ്ങളെ തേടിയെത്തൂ.


നമ്മുടെ നാട്ടിലെ കുട്ടികളുടെയും, യുവാക്കളുടെയും
മുതിർന്നവരുടെയും കലാ സാഹിത്യ അഭിരുചികൾ
യഥേഷ്ടം ആസ്വദിക്കാൻ ഈ ഗ്രൂപ്പിന്റെ ഭാഗമാകുവാൻ
ഏവരെയും ക്ഷണിക്കുന്നു.
പ്രവാസികൾക്കും ഇതൊരു അവസരമാണ്. 

താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ
നേതാജി  വായനശാലയുടെ ഗ്രൂപ്പിൽ അംഗമാകാം.

https://chat.whatsapp.com/BRxDDpXplZF9a741xjkbLp

കൂടാതെ GoogleMeet, Zoom, BLOG, FB, YouTube എന്നീ ചാനലുകളും
നേതാജി വായനശാലയുടെ ലൈവ് പരിപാടികൾ അടയാളപ്പെടുത്തുന്നുണ്ട്.

വരൂ, നമുക്കൊന്നായ് കാലത്തിനൊത്തു സഞ്ചരിക്കാം...

സെക്രട്ടറി,
ഫോൺ : 9847956600

Monday, June 8, 2020

ഓൺലൈൻ ക്ലാസ്സുകൾ

കോനിക്കര നേതാജി വായനശാലയിൽ,
വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസ്സുകൾ.


2020 June 8 തിങ്കളാഴ്ച മുതൽ,  ഒന്ന് മുതൽ +2 വരെയുള്ള കുട്ടികൾക്ക്‌ വായനശാല ഹാളിൽ വന്ന് Victers ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാം.
സ്വസ്ഥമായി ഇരുന്ന് കേട്ടും കണ്ടും പഠിക്കുവാനും, ഒരേ ക്ളാസുകാരോടൊപ്പം ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുവാനും ആഗ്രഹമുള്ളവർ
Channel TimeTable പ്രകാരം വായനശാലയിലേക്ക്  വരൂ.

പുതിയ ലോകത്ത് പുതിയ സാധ്യതകൾ നിങ്ങളുടെ വിജയത്തിന് നിദാന്തമാവട്ടെ.

ഓൺലൈൻ ക്ലാസുകളിലേക്ക് കുട്ടികൾക്ക് സ്വാഗതം.

നിർദേശങ്ങൾ :
1. കുട്ടികൾ മാസ്ക് നിർബന്ധമായും ധരിക്കണം.
2. ക്ലാസ്സിൽ വരുന്നവർ രജിസ്റ്റർ ൽ പേര് എഴുതണം.
3. കൃത്യ സമയത്ത് വന്ന് ക്ലാസ് കഴിയുമ്പോൾ തന്നെ തിരികെ പോകേണ്ടതാണ്.
4. വിദ്യാർത്ഥികൾക്ക് സഹായങ്ങൾ നൽകുന്നതിനായി ലൈബ്രേറിയൻ വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായിരിക്കും.

വിദ്യാർത്ഥികൾക്ക് എല്ലാ ആശംസകളും നേരുന്നു.

- സെക്രട്ടറി
9847956600(Sujith)