Friday, February 10, 2017

MEDITATION CLASSES

കോനിക്കര നേതാജി വായനശാലയുടെ ആഭിമുഖ്യത്തിൽ
2017 ജനുവരി 28 , 29, 30 ദിവസങ്ങളിലായി
സൗജന്യ മെഡിറ്റേഷൻ ക്ളാസ്സുകൾ സംഘടിപ്പിച്ചു.
HEARTFULNESS മെഡിറ്റേഷൻ എന്നപേരിൽ നടത്തിവരുന്ന
ഈ കോഴ്സിൽ കുട്ടികളും, യുവാക്കളും , മുതിർന്നവരും പങ്കെടുത്തു.



തൃക്കൂർ ഗ്രാമപഞ്ചായത് ഗ്രന്ഥശാല നേതൃസമിതി കൺവീനർ
ശ്രീ ശിവദാസൻ ഈ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

HEARTFULNESS മെഡിറ്റേഷൻ സംഘടനയുടെ ഭാരവാഹികളായ
ശ്രീ സുബ്രമണ്യൻ, സീമ, മാലതി എന്നിവർ ക്ലാസുകൾക്ക്
നേതൃത്വം നൽകി.
മനസ്സിനും ശരീരത്തിനും പുത്തൻ ഉണർവ്വും ആരോഗ്യവും
സമാധാനവും പ്രദാനം ചെയ്യുന്ന ഈ മെഡിറ്റേഷൻ ക്ലാസ്സുകൾക്കു
ഗ്രാമീണരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.

ഈ മൂന്നു ദിവസത്തെ ക്ലാസ്സുകൾക്ക് ശേഷവും , ഫോളോ അപ്പ്
ചെയ്യാനായി എല്ലാ ആഴ്ചയും വ്യാഴാഴ്ച ദിവസങ്ങളിൽ വൈകീട്ട്
5 മണിക്ക് സൗജന്യ ക്ളാസുകൾ വായനശാല ഹാളിൽ വച്ച്
നടത്തി വരുന്നു.

നാട്ടുവെളിച്ചം

2017 ജനുവരി 28 നു വൈകീട്ട് 4 മണിക്ക്
ഗ്രാമത്തിലെ മുതിർന്ന പൗരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട്
"നാട്ടുവെളിച്ചം" എന്നൊരു പരിപാടി സംഘടിപ്പിച്ചു.



ഉദ്ഘാടനം : ശ്രീ.ശാസ്ത്ര ശർമ്മൻ (താലൂക് ലൈബ്രറി എക്സി. അംഗം)


നാട്ടുപരിചയത്തിന്റെയും, ഔദ്യോഗിക കാലത്തെ
വിശേഷങ്ങളുടെയും, അനുഭവങ്ങളുടെയും,
നാട്ടറിവുകളുടേയും സംഗമവേദിയായ ഈ പരിപാടിയിൽ
ഗ്രാമത്തിലെ വിവിധ തലത്തിലുള്ള മുതിർന്നവർ സജീവമായി
പങ്കെടുത്തു. നാട്ടറിവുകളും നാടൻ പാട്ടുകളും വയോജന
വിഭാഗത്തിന്റെ പ്രയാസങ്ങളും പ്രതീക്ഷകളും പങ്കുവച്ചു.
പുതിയ തലമുറയിലെ യുവാക്കളും കുട്ടികളും അത്
കേട്ടിരുന്നു.

തലമുറകളെ ഒരിടത്തിൽ കൊണ്ടുവന്ന് സജീവമായൊരു
ചർച്ചക്ക് വേദിയൊരുക്കാൻ വായനശാലക്കു കഴിഞ്ഞതിൽ
ചാരിതാർഥ്യമുണ്ട്.

-സെക്രട്ടറി