Thursday, October 30, 2014

പഠന ക്ലാസ്സുകൾ

നേതാജി കലാ സാംസ്ക്കാരിക പഠന കേന്ദ്രത്തിൽ
കേരളപ്പിറവി ദിനത്തിൽ (2014 നവംബർ 1)
പുതിയ ക്ലാസ്സുകൾ ആരംഭിക്കുന്നു.
പ്രാഥമികമായി യോഗ ക്ലാസ്സ്, ചിത്രരചന ക്ലാസ്സ്, സംഗീത ക്ലാസ്സ്
എന്നിവയാണ് ആരംഭിക്കുന്നത്.

ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ
ഫീസ്‌ അടച്ച് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.


സംഗീത ക്ലാസ്സ് : എല്ലാ ശനിയാഴ്ചയും വൈകീട്ട് 4 മുതൽ 6 മണി വരെ.
ഫീസ്‌ : മാസം 250 രൂപ 



യോഗ ക്ലാസ്സ് :
എല്ലാ ആഴ്ചകളിലും മൂന്നു ദിവസം(ചൊവ്വ, വ്യാഴം, ശനി)
വൈകീട്ട് 8 മണി മുതൽ 9 വരെ.
ഫീസ്‌: മാസം 200 രൂപ



ചിത്രരചന ക്ലാസ്സ് : എല്ലാ ശനിയാഴ്ചയും വൈകീട്ട് 4 മുതൽ 6 മണി വരെ.
ഫീസ്‌ : മാസം 250 രൂപ    

Wednesday, October 29, 2014

കലാ സാംസ്ക്കാരിക പഠന കേന്ദ്രം


വായനശാലയുടെ ആഭിമുഖ്യത്തിൽ പുതിയതായി
കലാ സാംസ്ക്കാരിക പഠന കേന്ദ്രം പ്രവർത്തിച്ചു വരുന്നു.

വായനശാല കെട്ടിടത്തിൽ പുതിയതായി പണി പൂർത്തീകരിച്ച
നിലയിൽ ആണ്  ഈ കേന്ദ്രം.

കോനിക്കര ഗ്രാമത്തിന്റെ ഒരു വിജ്ഞാന കേന്ദ്രമായി
വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ,
വിവര സാങ്കേതിക വിദ്യയും കലയും സംസ്ക്കാരവും
മറ്റെല്ലാ തരത്തിലുള്ള അറിവുകളും പ്രദാനം ചെയ്യുന്ന
ക്ലാസുകൾ ഇവിടെ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു.

ഏവരുടെയും സഹകരണവും സാന്നിധ്യവും
പ്രതീക്ഷിച്ചു കൊണ്ട്.

സ്നേഹാദരങ്ങളോടെ
സെക്രട്ടറി


Ground Floor : വായന ഹാൾ 
First Floor :  ലൈബ്രറി 
Second Floor : കലാ സാംസ്ക്കാരിക പഠന കേന്ദ്രം 

സംവാദ സദസ്സ്

നേതാജി വായനശാലയുടെ പ്രതിമാസ പരിപാടിയായ
"ഞാൻ വായിച്ച പുസ്തകം"
ഒക്ടോബർ 12, 2014 ഞായറാഴ്ച രാവിലെ 10 മണിക്ക്  നടത്തി.



വായനക്കാർ അവരുടെ വായനാനുഭവങ്ങൾ പങ്കുവയ്ക്കുന്ന
സംവാദ സദസ്സ് ചർച്ചകളാൽ സമ്പുഷ്ട്ടമായിരുന്നു.

അവതരിപ്പിച്ച പുസ്തകങ്ങൾ:
1. സുന്ദരികളും സുന്ദരന്മാരും (ഉറൂബ്)
                     അവതരണം : ശ്രീ. കൃഷ്ണൻകുട്ടി
2. നൂറു സിംഹാസനങ്ങൾ (ജയമോഹൻ )
                     അവതരണം : സുജിത്ത്