Sunday, February 28, 2021

പത്രമാസികകൾ



ലോക്ക്ഡൗണിനു ശേഷം വായനശാല 
തുറന്നു പ്രവർത്തനം ആരംഭിച്ചപ്പോൾ 
പത്രമാസികകളും ആനുകാലികങ്ങളും 
കൂട്ടുന്നതിനു വേണ്ടി ഒരു ശ്രമം ഉള്ള കാര്യം 
അറിയിച്ചിരുന്നുവല്ലോ. 
കമ്മിറ്റി അംഗങ്ങളും വായനശാലയുടെ 
അഭ്യുദയകാംക്ഷികളും ഒത്തു ചേർന്നപ്പോൾ, 
വായനമുറിയിൽ അക്ഷരങ്ങളുടെയും 
അറിവിന്റെയും ഒരു വസന്തകാലമാണ് ഈ വേനലിൽ ഒരുങ്ങിയത്.
📗📕📘📙📕📗📘📙

1. മാതൃഭൂമി ദിനപത്രം
2. THE HINDU ദിനപത്രം
3. മലയാള മനോരമ ദിനപത്രം
4. ദേശാഭിമാനി ദിനപത്രം
5. ദീപിക ദിനപത്രം...
6. തൊഴിൽ വാർത്ത 
...
7. യാത്ര മാസിക
8. ആരോഗ്യ മാസിക
9. കർഷകശ്രീ മാസിക 
10. ഫാസ്ട്രാക് മാസിക
11. സ്പോർട്സ് മാസിക 
12. പാചകം മാസിക 
13. വീട് മാസിക 
14. Star & Style മാസിക 
15. മാതൃഭൂമി ആഴ്ച്ചപതിപ്പ്
16. വനിത ദ്വൈവാരിക 
17. ഗ്രന്ഥലോകം മാസിക
18. General Knowledge(GK)
19.  സമ്പാദ്യം മാസിക 
20. ലേബർ ഇന്ത്യ (All Classes)
21. മനോരമ ആഴ്ചപതിപ്പ്
22. മംഗളം ആഴ്ച്ചപതിപ്പ് 
23. കേസരി ആഴ്ചപതിപ്പ്
24. ദേശാഭിമാനി ആഴ്ചപതിപ്പ്
25. ശാലോം 
26. പ്രബുദ്ധകേരളം
27. ഭഗവത് ദർശനം
28. Human Rights
29. Kerala Calling
30. പൂർണ്ണശ്രീ മാസിക
31. ജനപഥം 
...
മാർച് മാസം മുതൽ ഇവയെല്ലാം വായനക്കാർക്ക് ആസ്വദിക്കാം, ഏവരെയും ഈ അക്ഷരമധു നുകരുവാൻ വായനമുറിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ പത്രങ്ങളും പുസ്തകങ്ങളും കാത്തിരിക്കുന്നത് നിങ്ങളെയാണ്...

ഇതൊരുക്കുവാൻ വായനശാലയുടെ കൂടെ നിന്ന എല്ലാവർക്കുമുള്ള സ്നേഹം അറിയിക്കുന്നു, ഒരു നന്ദി വാക്കിൽ മാത്രമായി ഒതുക്കുന്നില്ല.

വായിക്കുക! വളരുക!
സ്വതന്ത്രമായി ചിന്തിക്കുക!

- സെക്രട്ടറി

Friday, February 19, 2021

പ്രവർത്തന പരിപാടികൾ 2020-21


വായനശാലകളെ സംബന്ധിച്ചിടത്തോളം 
ഒരു പ്രവർത്തന വർഷം കൂടി കഴിയുന്നു. 
കോവിഡിന്റെ കാലത്ത് അടച്ചിട്ടും തുറന്നും 
ഓൺലൈൻ മാധ്യമത്തിലൂടെ പുനരവതരിച്ചും 
ഒടുവിൽ ഓഫ് ലൈനായും സജീവമായ നേതാജി വായനശാല...

കോനിക്കര നേതാജി വായനശാല 
2020 ജനുവരി വരെ 16 പരിപാടികളാണ് കഴിഞ്ഞ വർഷം സംഘടിപ്പിച്ചത്.

ഈ പരിപാടികൾ സംഘടിപ്പിക്കാൻ 
സഹകരിച്ച കമ്മിറ്റി അംഗങ്ങൾക്കും 
നാട്ടുകാർക്കും നന്ദി അറിയിക്കുന്നു.
-
സെക്രട്ടറി  

Thursday, February 11, 2021