Thursday, May 20, 2021

#HelpFarmers

#HelpFarmers 


വിളവെടുക്കാൻ പാകമായ കാർഷിക വിളകൾ 
വിൽക്കാൻ സാധിക്കാതെ കർഷകർ.
പച്ചക്കറികൾ ഭക്ഷണമാകാതെ കുഴിച്ചു മൂടേണ്ടി വരുന്ന വാർത്ത നാം 
പത്രങ്ങളിൽ കാണുന്നുണ്ട്.
ലോക്ക്ഡൗൺ കാരണം പലരും ദുരിതത്തിലുമാണ്.

ഒരു കർഷകനെയെങ്കിലും സഹായിക്കാൻ നമുക്ക് ശ്രമിച്ചാലോ?
നേതാജി വായനശാല അതിനൊരു അവസരമൊരുക്കുകയാണ്.
കപ്പ കൃഷി ചെയ്യുന്ന കർഷകനിൽ നിന്നും വായനശാല കപ്പ വാങ്ങി 
കോനിക്കരയിൽ എത്തിച്ചു ആവശ്യക്കാർക്ക് നൽകും.
കർഷകനുള്ള പണം + വണ്ടി വാടക എല്ലാം വായനശാല പ്രവർത്തകർ എടുക്കും.
കപ്പ ആവശ്യപ്പെടുന്നവർക്കു സൗജന്യമായി വിതരണം ചെയ്യും.
നമ്മുടെ നാട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന വീട്ടുകാർക്കും 
പണിക്കു പോകാൻ കഴിയാത്ത വീട്ടുകാർക്കും ഏറെ ഉപകാരപ്പെടും.
ഇവർക്ക് മാത്രമല്ല, കർഷകർക്ക് സഹായകമാകുന്ന ഈ പ്രവൃത്തിയിൽ 
പങ്കു ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും കപ്പ എത്തിക്കുന്നതാണ്.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, എത്ര കിലോ കപ്പ ആവശ്യമുണ്ടെന്നു വായനശാലയെ അറിയിക്കുക.
മെയ് 21 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് മുൻപായി വായനശാലക്കു ഓർഡറുകൾ അറിയിക്കുക. 

അതിനായി ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

സ്മാർട്ട് ഫോൺ ഇല്ലാത്തവർ ഈ നമ്പറിൽ വിളിച്ചു ഓർഡറുകൾ അറിയിക്കുക:
9526540103 (Lini, Librarian)

പണം തരേണ്ടതില്ല. 
കപ്പ കൊണ്ടു തരുമ്പോൾ, ഒരു കർഷകന്റെ വിയർപ്പിന് നിങ്ങൾ കാണുന്ന മൂല്യം മാത്രം അത് വായനശാലയെ ഏൽപ്പിക്കുക. 
ഒരുപക്ഷേ അത് മറ്റൊരു കർഷകനെ ഇതുപോലെ സഹായിക്കാനുള്ള മൂലധനമാകാം.

മെയ് 22 ശനിയാഴ്ച, നമ്മുടെ വളണ്ടിയർമാർ പോയി 
കപ്പ പറിച്ചു കൊണ്ടു വരാനാണ് തീരുമാനിച്ചിരിക്കുന്നത്. 

ലാഭത്തിനു വേണ്ടിയല്ല, അനേകർക്ക്‌ വിശപ്പടക്കാവുന്ന ഭക്ഷണം 
നശിക്കാതിരിക്കാനും കൂടിയാണ്. കഴിയാവുന്നവർ വാങ്ങി തൊട്ടടുത്തു ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവരിലേക്ക്‌ എത്തിക്കുവാൻ 
നമുക്കൊന്നായി കൈ കോർത്തു കൂടേ ?

-
Secretary

No comments:

Post a Comment