Monday, May 31, 2021

Food Challenge




നമ്മുടെ നാട്ടിലെ 236 വീടുകളിലേക്കുള്ള 
ഭക്ഷണ കിറ്റുകൾ ഇന്ന് വിതരണം ചെയ്തു.




ടോക്കൺ നമ്പർ അനുസരിച്ചു,
Time Slot സെറ്റ് ചെയ്തുകൊണ്ട്, സാമൂഹിക അകലത്തോടെയാണ് വിതരണം.
ക്വാറന്റൈനിൽ ഉള്ളവർക്ക് വീടുകളിൽ കിറ്റ് എത്തിച്ചു നൽകി.

📌
1:30ന് വിതരണം കഴിഞ്ഞു.
എല്ലാവരും കൃത്യ സമയക്രമം പാലിച്ചാണ് എത്തിയത്. 
ഒരിക്കൽ പോലും ക്യു ചെയ്യേണ്ടി വന്നില്ല. 
നമ്മുടെ ഗ്രാമത്തിലെ ജനങ്ങൾ സാമൂഹ്യ ബോധം ഉള്ളവരാണെന്നതിന്റെ 
ഉത്തമ ഉദാഹരണമായിരുന്നു ഈ അച്ചടക്കത്തോടെയുള്ള സമീപനം.
 ഇങ്ങനെയും സാധിക്കുമെന്നു നമുക്കൊന്നായി അടയാളപ്പെടുത്താൻ കഴിഞ്ഞു. 
ജനങ്ങൾക്കും ഇത് കോർഡിനേറ്റ് ചെയ്ത കമ്മിറ്റി അംഗങ്ങൾക്കും നന്ദി, അഭിനന്ദനങ്ങൾ.



സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.

അർഹരായവരുടെ ലിസ്റ്റ് തയ്യാറാക്കിയതിൽ കമ്മിറ്റി പരമാവധി 
നീതി പുലർത്തിയിട്ടുണ്ട്. എങ്കിലും മനുഷ്യ സഹജമായ തെറ്റുകളോ 
കുറവുകളോ വന്നു പോയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.


ഈ ശ്രമം സാധ്യമായത് കോനിക്കരയിലെ നല്ല മനുഷ്യരുടെ സഹകരണം 
കൊണ്ടു മാത്രമാണ്, പ്രത്യേകിച്ചും പ്രവാസികളായ കോനിക്കരക്കാരുടെ 
നിസ്സീമമായ പിന്തുണ. ശരീരം കൊണ്ട് ഇവിടെയില്ലെങ്കിലും 
പ്രവാസികൾ നാടിന്റെ നന്മയിൽ എന്നുമുണ്ടാകുമെന്ന് വീണ്ടും അടയാളപ്പെടുത്തി. 


നാട്ടിലുള്ളവരും അവരുടെ ഇല്ലായ്മയിൽ നിന്നുകൊണ്ടും
 ഈ ഉദ്യമത്തിന് ആകും വിധം സഹായിച്ചു. അങ്ങനെ നോക്കുമ്പോൾ 
ഇത് വായനശാലയുടെ കിറ്റ് അല്ല, കോനിക്കരക്കാർ നാട്ടുകാർക്കായി സമർപ്പിച്ച സമ്മാനം.
നേതാജി വായനശാല ഒരു നിമിത്തമായി നിന്നുവെന്ന് മാത്രം.
എന്നത്തേയും പോലെ...

-
Secretary

പച്ചക്കറിത്തട്ട്

 
പ്രിയപ്പെട്ട നാട്ടുകാരെ,
🥥🥑🍈🍌🍊🍐🍎
കഴിഞ്ഞയാഴ്ച കപ്പ വിതരണം ചെയ്തപ്പോൾ നമ്മുടെ നാട്ടിലെ പലരും ചോദിച്ചു, 
ഞങ്ങടെ വീട്ടിൽ ആവശ്യത്തിലധികം ചക്കയുണ്ട് ; അത് തന്നാൽ ആവശ്യക്കാർക്ക് എത്തിക്കാമോ എന്ന്.








നേതാജി വായനശാല പ്രവർത്തകർ ഈ ആവശ്യം ഏറ്റെടുക്കുകയാണ്.

നാളെ മെയ്‌ 30 ന് രാവിലെ 9 മണി മുതൽ ആർക്കു വേണമെങ്കിലും 
നിങ്ങളുടെ വീട്ടിലെ അധികമുള്ള പച്ചക്കറികൾ മറ്റുള്ളവർക്കായ് 
നൽകുവാനായ് വായനശാലയുടെ മുൻപിൽ ഒരു പ്ലാറ്റ് ഫോം ഒരുക്കുന്നു.

ചക്ക, കായ, മാങ്ങ, പപ്പായ കുമ്പളങ്ങ, മുരിങ്ങയില...  
പച്ചക്കറികൾ എന്തുമായിക്കൊള്ളട്ടെ, 
ഈ ദുരിതകാലത്ത് അവ മറ്റുള്ളവർക്കായ് നിങ്ങൾ പങ്കു വയ്ക്കാൻ 
തയ്യാറാണെങ്കിൽ വായനശാല പ്രവർത്തകരെ ഏൽപ്പിക്കൂ.
ആവശ്യക്കാർക്ക് നമ്മളത് എത്തിച്ചു നൽകാം...



നമ്മുടെ അയൽപക്കത്തുള്ളവരും വിശക്കാതെ ഇരിക്കുമ്പോഴല്ലേ നമ്മുടെയും വിശപ്പ്‌ മാറുന്നത്.
ഉള്ളത് നൽകാം മറ്റുള്ളവർക്കായ്...



മെയ്‌ 31:
ഇന്നലത്തെ അറിയിപ്പ് കണ്ടു മികച്ച പ്രതികരണമാണ് 
നമ്മുടെ നാട്ടുകാരിൽ നിന്നും ലഭിച്ചത്. 
രാവിലെ മുതൽ നേതാജി വായനശാല പ്രവർത്തകർ 
അവരുടെ വീടുകളിൽ പോയി ചക്കയും, 
പപ്പായയും ഇട്ടു കൊണ്ടു വന്നിട്ടുണ്ട്.
ഒന്നു രണ്ടു പേർ വേയനശാലയുടെ പ്ലാറ്റ്ഫോമിൽ 
പച്ചക്കറികൾ കൊണ്ടു വന്നു വച്ചിട്ടുണ്ട്.
ഇനിയും പങ്കുവയ്ക്കാൻ ആഗ്രഹമുള്ളവർക്ക് ഇവിടെ കൊണ്ടുവയ്ക്കാം.
ആവശ്യക്കാർക്ക് വന്നെടുക്കുകയുമാവാം...

ഇന്നത്തെ വായനശാലയുടെ ഉദ്യമം നാട്ടുകാരുടെ 
സഹകരണത്തോടെ വളരെ ഭംഗിയായി നടന്നു. 
ഏകദേശം 115+ ചക്കകൾ ആണ് സമാഹരിച്ചത്. 
കൂടാതെ മാങ്ങ, വഴുതനങ്ങ, കുമ്പളങ്ങ, 
മുരിങ്ങയില, ചെറുകായ, വേപ്പില... എല്ലാം പലരും കൊണ്ടു വച്ചു. 
അവ നമ്മുടെ നാട്ടുകാരും മറ്റിടങ്ങളിൽ നിന്നും വന്ന 
വഴിയാത്രക്കാരും എടുത്തു.


ഉച്ചയോടെ കിട്ടിയതെല്ലാം വീടുകളിലേക്ക്  
എത്തിച്ചു കൊടുത്തപ്പോൾ എല്ലാം തീർന്നു.
സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു...
🙏🏼

-
സെക്രട്ടറി 

Monday, May 24, 2021

Kappa Challenge


2021 May 22
വായനശാലയുടെ ഇന്നത്തെ ഉദ്യമത്തിൽ പങ്കാളികളായ എല്ലാ നാട്ടുകാർക്കും സ്നേഹം അറിയിക്കുന്നു.


ഓരോ കിലോയും വാങ്ങി സഹകരിച്ച നമ്മൾ ഓരോരുത്തരും അറിയാതെ ഒരു മനുഷ്യത്വത്തിന്റെ ഭാഗമാവുകയായിരുന്നു. Forward ചെയ്തു വന്ന ഒരു WhatsApp സന്ദേശമാണ് നേതാജി വായനശാല പ്രവർത്തകരെ ഇങ്ങനെയൊരു ചിന്തയിലേക്ക് നയിച്ചത്. കൊടകരക്കപ്പുറത്തെ പാറേക്കാട്ടുകരയിലെ ഒരു കർഷകന്റെ വിയർപ്പിന്റെ ഫലമായ വിളകൾ ആരും വാങ്ങാൻ ആളില്ലാത്ത ഒരവസ്ഥ. 250 കിലോ വാങ്ങി സഹായിച്ചാലോ എന്നോർത്ത് ഈ ഗ്രൂപ്പിൽ അറിയിച്ചപ്പോൾ നമ്മുടെ നാട്ടുകാർ 480kg ഓർഡർ നൽകി വായനശാലയോട് challenge ചെയ്തു 😊
അപ്പൊ നമ്മൾ 700 കിലോ വാങ്ങി കോനിക്കര കൊണ്ടു വന്നു വീടുകളിൽ എത്തിച്ചപ്പോൾ അത് മുഴുവനും നമ്മുടെ നാട്ടുകാർ സ്നേഹപൂർവ്വം ഏറ്റു വാങ്ങി. സൗജന്യമായി വിതരണം ചെയ്തുവെങ്കിലും, മിക്കവാറും പേർ അവർക്കിഷ്ട്ടമുള്ള തുകകൾ വളണ്ടിയർമാർക്ക് കൈമാറി, അഭ്യുദയകാക്ഷികൾ അവർ എടുത്തതിന്റെ എത്രയോ ഇരട്ടി തുക നൽകിയെന്നോ!
ചിലർ 
അത്യാവശ്യത്തിലധികം വാങ്ങിയത് അടുത്തുള്ളവർക്ക് കൊടുക്കാനും ഒരു കർഷകന് ഐക്യദാർഢ്യം അടയാളപ്പെടുത്തുവാനുമാണ്.
നമ്മൾ കോനിക്കരക്കാർ അങ്ങനെയാണ്, ജാതിക്കും കക്ഷി രാഷ്ട്രീയത്തിനും അതീതരായി ഒന്നിച്ചു നിൽക്കും...

ഇന്ന് ഈ സംരംഭത്തിൻ ഭാഗമായ ഓരോ ഗ്രാമവാസികളും ചെയ്തത് ഒരു അടയാളപ്പെടുത്തലാണ്, നന്മയുള്ളൊരു കാര്യം ചെയ്യാൻ അവസരം കിട്ടിയാൽ നമ്മളത് പാഴാക്കില്ല എന്ന്.




ഇന്നത്തെ ഈ വിതരണം സമ്പൂർണ്ണമാണെന്നൊന്നും വായനശാല അവകാശപ്പെടുന്നില്ല. വിതരണ കാര്യം അറിയാത്ത വീടുകളും ചിലതുണ്ട്. എങ്കിലും ഈ pandemic കാലത്ത് ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞതിൽ കമ്മിറ്റിക്ക് അഭിമാനമുണ്ട്.


കൂടുതൽ എഴുതുന്നില്ല.
ആ കർഷകന്റെ മുഖത്തെ ചിരി നമ്മളോട് സംസാരിക്കും.



മറ്റൊരാളുടെ മുഖത്തെ ചിരിയുടെ കാരണം നമ്മളും കൂടിയാണെന്ന് അറിയുമ്പോഴുള്ളൊരു സുഖമുണ്ടല്ലോ... അത് ഇന്ന് കിട്ടിയവർക്ക് ശുഭരാത്രി നേരുന്നു.
Secretary
9847956600

Thursday, May 20, 2021

#HelpFarmers

#HelpFarmers 


വിളവെടുക്കാൻ പാകമായ കാർഷിക വിളകൾ 
വിൽക്കാൻ സാധിക്കാതെ കർഷകർ.
പച്ചക്കറികൾ ഭക്ഷണമാകാതെ കുഴിച്ചു മൂടേണ്ടി വരുന്ന വാർത്ത നാം 
പത്രങ്ങളിൽ കാണുന്നുണ്ട്.
ലോക്ക്ഡൗൺ കാരണം പലരും ദുരിതത്തിലുമാണ്.

ഒരു കർഷകനെയെങ്കിലും സഹായിക്കാൻ നമുക്ക് ശ്രമിച്ചാലോ?
നേതാജി വായനശാല അതിനൊരു അവസരമൊരുക്കുകയാണ്.
കപ്പ കൃഷി ചെയ്യുന്ന കർഷകനിൽ നിന്നും വായനശാല കപ്പ വാങ്ങി 
കോനിക്കരയിൽ എത്തിച്ചു ആവശ്യക്കാർക്ക് നൽകും.
കർഷകനുള്ള പണം + വണ്ടി വാടക എല്ലാം വായനശാല പ്രവർത്തകർ എടുക്കും.
കപ്പ ആവശ്യപ്പെടുന്നവർക്കു സൗജന്യമായി വിതരണം ചെയ്യും.
നമ്മുടെ നാട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന വീട്ടുകാർക്കും 
പണിക്കു പോകാൻ കഴിയാത്ത വീട്ടുകാർക്കും ഏറെ ഉപകാരപ്പെടും.
ഇവർക്ക് മാത്രമല്ല, കർഷകർക്ക് സഹായകമാകുന്ന ഈ പ്രവൃത്തിയിൽ 
പങ്കു ചേരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും കപ്പ എത്തിക്കുന്നതാണ്.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, എത്ര കിലോ കപ്പ ആവശ്യമുണ്ടെന്നു വായനശാലയെ അറിയിക്കുക.
മെയ് 21 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് മുൻപായി വായനശാലക്കു ഓർഡറുകൾ അറിയിക്കുക. 

അതിനായി ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

സ്മാർട്ട് ഫോൺ ഇല്ലാത്തവർ ഈ നമ്പറിൽ വിളിച്ചു ഓർഡറുകൾ അറിയിക്കുക:
9526540103 (Lini, Librarian)

പണം തരേണ്ടതില്ല. 
കപ്പ കൊണ്ടു തരുമ്പോൾ, ഒരു കർഷകന്റെ വിയർപ്പിന് നിങ്ങൾ കാണുന്ന മൂല്യം മാത്രം അത് വായനശാലയെ ഏൽപ്പിക്കുക. 
ഒരുപക്ഷേ അത് മറ്റൊരു കർഷകനെ ഇതുപോലെ സഹായിക്കാനുള്ള മൂലധനമാകാം.

മെയ് 22 ശനിയാഴ്ച, നമ്മുടെ വളണ്ടിയർമാർ പോയി 
കപ്പ പറിച്ചു കൊണ്ടു വരാനാണ് തീരുമാനിച്ചിരിക്കുന്നത്. 

ലാഭത്തിനു വേണ്ടിയല്ല, അനേകർക്ക്‌ വിശപ്പടക്കാവുന്ന ഭക്ഷണം 
നശിക്കാതിരിക്കാനും കൂടിയാണ്. കഴിയാവുന്നവർ വാങ്ങി തൊട്ടടുത്തു ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവരിലേക്ക്‌ എത്തിക്കുവാൻ 
നമുക്കൊന്നായി കൈ കോർത്തു കൂടേ ?

-
Secretary

Sunday, May 9, 2021

Covid19: സൗജന്യ ടാക്സി സേവനം

സൗജന്യ ടാക്സി സേവനം @ കോനിക്കര.


കോവിഡ് സംബന്ധമായ യാത്രകൾക്ക് 
ടാക്സി ചാർജ് കൊടുക്കുവാൻ സാമ്പത്തിക 
ബുദ്ധിമുട്ടുള്ളവർക്കൊരു സൗജന്യ സേവനം:

കോവിഡ് ടെസ്റ്റുകളും മരുന്നുകളും അനുബന്ധ 
ആശുപത്രിയാത്രകളും ഈ ലോക്ക് ഡൌൺ സമയത്ത് 
പലരെയും സാമ്പത്തിക ബുദ്ധിമുട്ടിലേക്കു നയിക്കുന്നുണ്ടാകാം. 
ഇതിനെ തരണം ചെയ്യാൻ, എങ്ങനെ ഒരു നാടിനെ 
സഹായിക്കാം എന്നാണ് കോനിക്കരയിലെ 
ഒരു കൂട്ടം ചെറുപ്പക്കാർ ഇന്ന് ചിന്തിച്ചത്. 
ഇവരുടെ ശ്രമഫലമായി മൂന്ന് പേര് അവരുടെ കാറുകൾ 
ഈ സേവനത്തിനായി വിട്ടു നൽകി. 
കാറിൽ സുരക്ഷാ ക്രമീകരണങ്ങളും മുൻ കരുതലുകളും 
ഒരുക്കാൻ ഇന്ന് തന്നെ ആരംഭിച്ചു. 
ഒരെണ്ണം ഇന്ന് വൈകീട്ടോടെ പൂർണ സജ്ജമായി. 
രണ്ടെണ്ണം കൂടി നാളെ ഇത്തരത്തിൽ ഒരുക്കിയെടുക്കുന്നതോടെ 
മൂന്നു കാറുകളും ഡ്രൈവർമാരും കോവിഡ് ആവശ്യത്തിന് സാധാരണക്കാർക്ക് സൗജന്യമായി ഓടുവാൻ സജ്ജമാവുകയാണ്. 

നാം ഒത്തൊരുമയോടെ നിന്നാൽ 
ഏതു കാലവും മഹാമാരിയും നമ്മൾ 
അതിജീവിക്കുക തന്നെ ചെയ്യും. 
ആശുപത്രിയിൽ പോകാൻ ഒരാൾ പോലും 
നമ്മുടെ നാട്ടിൽ കഷ്ട്ടപെടരുത്.
നമ്മളെല്ലാം കൂടെയുണ്ടാകും, ഒരു നാടിനൊപ്പം.

ഈ ടാക്‌സികൾ വിളിക്കാൻ താഴെയുള്ള നമ്പറിൽ ബന്ധപെടുക :
പ്രവീൺ : 9916208472 (കോ-ഓർഡിനേറ്റർ)
ശരത് : 8111904403
സുഭാഷ് : 9656153434


നേതാജി വായനശാലയുടെ അക്ഷരസേന വളണ്ടിയർമാരുമായി ബന്ധപ്പെട്ടാലും ഈ സൗജന്യ സേവനം ലഭ്യമാണ്.

ഒരു കാര്യമോർക്കുക, സാമ്പത്തിക ബുദ്ധിമുട്ടുള്ളവർ 
മാത്രം ഈ സൗജന്യ സേവനം ആവശ്യപ്പെടുക. 
ഈ ദുരിത കാലത്തും ഒത്തിരി ബുദ്ധിമുട്ടിയും 
പണം ചിലവാക്കിയുമാണ് കാറുകൾ ആൾട്ടറേഷൻ 
നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി 
പെട്രോൾ അടിച്ചു ടാക്‌സികൾ സൗജന്യമായി 
ഓടാൻ തയ്യാറായിരിക്കുന്നത്. 
ഉത്തരവാദിത്വപൂർവ്വം  നമുക്കീ കാലം കടന്നു പോകാം.

നാം അതിജീവിക്കും.

ഇത്തരം സേവനങ്ങൾ നാടിനു നൽകാൻ 
തയ്യാറായിട്ടുള്ളവർ നേതാജി വായനശാലയെ 
അറിയിച്ചാൽ അത് നാട്ടുകാരിൽ എത്തിക്കുവാൻ 
അക്ഷരസേന തയ്യാറാണ്.

-
അക്ഷരസേന
നേതാജി വായനശാല 

Covid19: Pulse Oximeter

 



Pulse Oximeter ആവശ്യമെങ്കിൽ നേതാജി വായനശാലയിൽ ലഭ്യമാണ്.

വീട്ടിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ഏറ്റവും ആവശ്യമായ ഒരു ഉപകരണമാണ് പൾസ് ഓക്സിമീറ്റർ.

ഇടയ്ക്കിടെ രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കുവാനും, പൾസ് നിരക്ക് അറിയാവാനും ഓക്സി മീറ്ററുകൾ ഉപയോഗിക്കുന്നു.

ആരോഗ്യ പ്രവർത്തകർ ഹെൽത്ത് സെന്ററിൽ നിന്നും ഇവ എത്തിച്ചു നൽകുന്നുണ്ട്.

വരും ദിവസങ്ങളിൽ എന്തെങ്കിലും കാരണവശാൽ ഓക്സി മീറ്ററിന്റെ ലഭ്യത കുറവുണ്ടായാൽ ഭയപ്പെടേണ്ട, നേതാജി വായനശാലയിൽ നമ്മുടെ നാട്ടിലെ ജനങ്ങളുടെ പൊതു ഉപയോഗത്തിനായി 2-3 ഓക്സി മീറ്ററുകൾ വാങ്ങി കരുതി വച്ചിട്ടുണ്ട്.

Contact : 9847956600 (Sujith)

-

അക്ഷരസേന

നേതാജി വായനശാല

Covid19: Volunteers' Protection Equipments

 



Volunteers Update:

കോനിക്കരയിലെ കോവിഡ് സന്നദ്ധ പ്രവർത്തകരുടെ 
സുരക്ഷയെ കരുതി Protection Equipment ആവശ്യമുള്ളവർക്ക് 
നേതാജി വായനശാല സൗജന്യമായി നൽകുന്നുണ്ട്.

✅ Face Protection Shield
✅ Sanitizers
✅ PPE കിറ്റുകൾ
✅ മാസ്ക്കുകൾ

സന്നദ്ധ 
പ്രവർത്തകർക്കും, അവശ്യ സേവനങ്ങൾ നൽകുന്ന കടക്കാർക്കും, ടാക്സി / ഓട്ടോ ഡ്രൈവർമാർക്കും, പോസ്റ്റ്‌ ഓഫീസ്, റേഷൻ കട ജീവനക്കാർക്കും ഇന്ന് ഇവ വിതരണം ചെയ്യാൻ സാധിച്ചു.
പഞ്ചായത്തിന്റെ RRT വോളന്റിയർമാർക്കും കൊടുത്തു തുടങ്ങി. 
ബാക്കിയുള്ള  ഓട്ടോ ഡ്രൈവർമാർക്കും; ആശാവർക്കർ, വാർഡ് മെമ്പർ, CDS, അംഗൻവാടി ടീച്ചർമാർ,  ലൈബ്രേറിയൻമാർ തുടങ്ങി പൊതുരംഗത്ത്  പ്രവർത്തിക്കുന്നവർക്കും; പാൽ പത്രം മുതലായവ വിതരണം  ചെയ്യുന്നവർക്കും നാളെ എത്തിച്ചു നൽകുന്നതാണ്.

🏥🛺🚐
കോവിഡ് ടെസ്റ്റിനു യാത്രക്കാരെ കൊണ്ടു പോയ ഓട്ടോ/ടാക്സികൾ സൗജന്യമായി Fumigation ചെയ്യാൻ ഇന്ന് വായനശാല സൗകര്യമൊരുക്കി. ഇനിയും ആവശ്യമുള്ളവർക്ക് വായനശാലയെ സമീപിക്കാവുന്നതാണ്.



#Keep Safe
#StopTheSpread

നേതാജി വായനശാല