Tuesday, October 10, 2023

തപാൽ ദിനം

Oct 9 : ലോക തപാൽദിനം
Oct 10 : ദേശീയ തപാൽദിനം


പ്രിയപ്പെട്ടവരുടെ വിശേഷങ്ങളുമായി വീടിന്റെ പടിവാതിൽ കടന്നെത്തുന്ന
കാക്കിക്കുപ്പായക്കാരൻ ഒളിമങ്ങാത്ത ഓർമ്മയാണ്. സന്ദേശങ്ങൾ ഫോണിനും, e-mail നും , SMS നും, WhatsApp നും വഴി മാറിയപ്പോൾ തപാൽ നമ്മളിൽ നിന്ന് അകന്നു. എങ്കിലും കത്തെഴുത്ത്
ഇഷ്ടപ്പെടുന്നവർ ഇന്നും ധാരാളം പേരുണ്ട്. ഒരു കത്തു കിട്ടുമ്പോൾ അതെഴുതിയ
വ്യക്തിയുടെ സാന്നിദ്ധ്യമാണ് നാമറിയുന്നത്.
✉️


ആ പഴയ കത്തെഴുത്തു ശീലം ഓർത്തെടുക്കാൻ 
നേതാജി വായനശാല ഒരവസരം ഒരുക്കുകയാണ്.
തപാൽദിനത്തിന്റെ ഭാഗമായി പ്രിയപ്പെട്ടവർക്ക് കത്തുകളെഴുതാം, *ഇന്ന് വൈകീട്ട് 5 മണിക്ക്* വായനശാലയിൽ വരൂ.
എഴുതുവാനുള്ള പേന മാത്രം കൈയ്യിൽ കരുതുക, ബാക്കിയെല്ലാം ഇവിടെ കിട്ടും.
എഴുതിയ കത്തുകൾ, പോസ്റ്റ്‌ കാർഡുകൾ, ഇൻലാന്റുകൾ എന്നിവ കോനിക്കര പോസ്റ്റ്‌ ഓഫീസിൽ ഇടാം, അവ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കൈയ്യിലെത്തിചേരട്ടെ...


ഇന്ന് വരാൻ സാധിക്കാത്തവർ നാളെ വായനശാലയുമായി ബന്ധപ്പെടുക.
കത്തെഴുത്താശംസകൾ 😊

വാർഡ്‌ മെമ്പറും ലൈബ്രേറിയനുമായ ഹനിത ചേച്ചി ഉദ്ഘാടനം ചെയ്തു.
കുട്ടികളും ശരണ്യ ടീച്ചറും ഒന്നിച്ചിരുന്നു പ്രിയപ്പെട്ടവർക്ക്‌ കത്തുകളെഴുത്തി...

💌
_സ്നേഹത്തിന്റെ അക്ഷരങ്ങൾ കത്തുകളിലേക്കു പകർത്തിയെഴുതട്ടെ...