Monday, May 31, 2021

പച്ചക്കറിത്തട്ട്

 
പ്രിയപ്പെട്ട നാട്ടുകാരെ,
🥥🥑🍈🍌🍊🍐🍎
കഴിഞ്ഞയാഴ്ച കപ്പ വിതരണം ചെയ്തപ്പോൾ നമ്മുടെ നാട്ടിലെ പലരും ചോദിച്ചു, 
ഞങ്ങടെ വീട്ടിൽ ആവശ്യത്തിലധികം ചക്കയുണ്ട് ; അത് തന്നാൽ ആവശ്യക്കാർക്ക് എത്തിക്കാമോ എന്ന്.








നേതാജി വായനശാല പ്രവർത്തകർ ഈ ആവശ്യം ഏറ്റെടുക്കുകയാണ്.

നാളെ മെയ്‌ 30 ന് രാവിലെ 9 മണി മുതൽ ആർക്കു വേണമെങ്കിലും 
നിങ്ങളുടെ വീട്ടിലെ അധികമുള്ള പച്ചക്കറികൾ മറ്റുള്ളവർക്കായ് 
നൽകുവാനായ് വായനശാലയുടെ മുൻപിൽ ഒരു പ്ലാറ്റ് ഫോം ഒരുക്കുന്നു.

ചക്ക, കായ, മാങ്ങ, പപ്പായ കുമ്പളങ്ങ, മുരിങ്ങയില...  
പച്ചക്കറികൾ എന്തുമായിക്കൊള്ളട്ടെ, 
ഈ ദുരിതകാലത്ത് അവ മറ്റുള്ളവർക്കായ് നിങ്ങൾ പങ്കു വയ്ക്കാൻ 
തയ്യാറാണെങ്കിൽ വായനശാല പ്രവർത്തകരെ ഏൽപ്പിക്കൂ.
ആവശ്യക്കാർക്ക് നമ്മളത് എത്തിച്ചു നൽകാം...



നമ്മുടെ അയൽപക്കത്തുള്ളവരും വിശക്കാതെ ഇരിക്കുമ്പോഴല്ലേ നമ്മുടെയും വിശപ്പ്‌ മാറുന്നത്.
ഉള്ളത് നൽകാം മറ്റുള്ളവർക്കായ്...



മെയ്‌ 31:
ഇന്നലത്തെ അറിയിപ്പ് കണ്ടു മികച്ച പ്രതികരണമാണ് 
നമ്മുടെ നാട്ടുകാരിൽ നിന്നും ലഭിച്ചത്. 
രാവിലെ മുതൽ നേതാജി വായനശാല പ്രവർത്തകർ 
അവരുടെ വീടുകളിൽ പോയി ചക്കയും, 
പപ്പായയും ഇട്ടു കൊണ്ടു വന്നിട്ടുണ്ട്.
ഒന്നു രണ്ടു പേർ വേയനശാലയുടെ പ്ലാറ്റ്ഫോമിൽ 
പച്ചക്കറികൾ കൊണ്ടു വന്നു വച്ചിട്ടുണ്ട്.
ഇനിയും പങ്കുവയ്ക്കാൻ ആഗ്രഹമുള്ളവർക്ക് ഇവിടെ കൊണ്ടുവയ്ക്കാം.
ആവശ്യക്കാർക്ക് വന്നെടുക്കുകയുമാവാം...

ഇന്നത്തെ വായനശാലയുടെ ഉദ്യമം നാട്ടുകാരുടെ 
സഹകരണത്തോടെ വളരെ ഭംഗിയായി നടന്നു. 
ഏകദേശം 115+ ചക്കകൾ ആണ് സമാഹരിച്ചത്. 
കൂടാതെ മാങ്ങ, വഴുതനങ്ങ, കുമ്പളങ്ങ, 
മുരിങ്ങയില, ചെറുകായ, വേപ്പില... എല്ലാം പലരും കൊണ്ടു വച്ചു. 
അവ നമ്മുടെ നാട്ടുകാരും മറ്റിടങ്ങളിൽ നിന്നും വന്ന 
വഴിയാത്രക്കാരും എടുത്തു.


ഉച്ചയോടെ കിട്ടിയതെല്ലാം വീടുകളിലേക്ക്  
എത്തിച്ചു കൊടുത്തപ്പോൾ എല്ലാം തീർന്നു.
സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു...
🙏🏼

-
സെക്രട്ടറി 

No comments:

Post a Comment