Saturday, April 8, 2017

പുസ്തക പ്രദർശനം


2016 -17  വർഷത്തെ വാർഷിക ഗ്രാൻറ് ഇനത്തൽ
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ നിന്നും ലഭിച്ച
തുകയ്ക്ക്  വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനം
വായനശാല ഹാളിൽ സംഘടിപ്പിച്ചു.
2017  ഏപ്രിൽ 4 ശനിയാഴ്ച നടത്തിയ ലളിതമായ
ചടങ്ങിൽ ഗ്രന്ഥശാല പ്രവർത്തകരും, വായനശാല അംഗങ്ങളും,
ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങളും,
ബാലവേദി അംഗങ്ങളും പങ്കെടുത്തു.



റഫറൻസ് പുസ്തകങ്ങൾ, ഇംഗ്ലീഷ് പുസ്തകങ്ങൾ, കഥകൾ,
കവിതകൾ, ലേഖനങ്ങൾ, ആത്മകഥ, യാത്ര വിവരണം എന്നിങ്ങനെ
വിവിധ ശ്രേണിയിൽപെട്ട അഞ്ഞൂറിൽ ഏറെ പുത്തൻ
പുസ്തകങ്ങൾ വായനക്കാർക്കായി ഒരുക്കാനായതിൽ
ഗ്രന്ഥശാല കമ്മിറ്റിക്ക് അഭിമാനമുണ്ട്.
കുട്ടികൾക്കായി പ്രത്യേക പുസ്തക വിഭാഗവും ഇനി മുതൽ
ഗ്രന്ഥാശാലയിൽ ഒരിങ്ങിയിട്ടുണ്ട്.

ഏവർക്കും സ്വാഗതം !!!

സസ്നേഹം,
സെക്രട്ടറി