Tuesday, August 27, 2019

പുനർജനി 2019 @ നിലമ്പൂർ

2018 ലെ പ്രളയശേഷം നേതാജി വായനശാലയുടെ ആഭിമുഖ്യത്തിൽ 
പുനർജനി എന്ന പേരിൽ FLOOD RELIEF ACTIVITIES നടത്തിയിരുന്നു. 
ഈ വർഷയും 2019 ലെ പ്രയാനന്തരം നിലമ്പൂർ ഭാഗത്ത് വായനശാല 
കൈത്താങ്ങായി പ്രവർത്തിച്ചു. 

2019 ആഗസ്ത് 17 ന് ഗ്രന്ഥശാല പ്രവർത്തകർ പ്രളയ ബാധിത പ്രദേശങ്ങൾ അവിടെ പോയി സന്ദർശിക്കുകയും, 
data collection നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ 
മലപ്പുറം മമ്പാട് പഞ്ചായത്തിലെ ഗവ. LP  സ്‌കൂളിലെ കുട്ടികൾക്ക് 
ബാഗ്, കുട, പുസ്തകങ്ങൾ, വെള്ളക്കുപ്പി, പെന, പെൻസിൽ, ക്രയോൺ, 
കട്ടർ, റബ്ബർ എന്നിവയടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

2019 ആഗസ്ത് 23 

ഗ്രന്ഥശാല പ്രവർത്തകർ ആവശ്യമായ സാധനങ്ങൾ വാങ്ങി.
#Change_Makers 66 കുട്ടികൾക്കുള്ള സ്‌കൂൾ കിറ്റുകൾ തയ്യാറാക്കി.


2019 ആഗസ്ത് 24 രാവിലെ 6 മണിക്ക് നിലമ്പൂരിലേക്ക് പുറപ്പെട്ടു.
1. മേപ്പാടം LP സ്‌കൂൾ (21)
2. വടപുറം LP സ്‌കൂൾ (35)
3. നടുവക്കാട് LP സ്‌കൂൾ (10)
4. വീട്ടിക്കുത്ത് LP സ്‌കൂൾ (Bags Only)

ഒരു പത്തു പത്തരയോടെ  എല്ലാ സ്കൂളുകളിലുമെത്തി അവിടെ നമ്മൾ മുന്നേ വിളിച്ച് എല്ലാം സെറ്റ് ആക്കി വച്ചിരുന്ന അവിടുത്തെ പ്രധാന അദ്ധ്യാപകരുടെ കൈകളിൽ ആവശ്യമുള്ള സ്കൂൾ കിറ്റുകൾ ഏല്പിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ അവിടെ നിന്നുമിറങ്ങി... സ്കൂളുകളിലേയ്ക്ക് പോകുന്നതിന് സഹായത്തിനായി അവർ ഒരാളെ ഏർപ്പാടു ചെയ്തിരുന്നു... അതുകൊണ്ടു തന്നെ സ്കൂളുകളിലേയ്ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് ഒഴിവായിക്കിട്ടി...

വടപുറം LP സ്‌കൂൾ







ശരിക്കും ഒരു വ്യത്യസ്തമായ ഒരനുഭവം തന്നെയായിരുന്നു എല്ലാവർക്കും... നമ്മൾ ആ കിറ്റുകൾ കൊണ്ടു ചെല്ലുമ്പോൾ അവിടുത്തെ അദ്ധ്യാപകരുടെ സ്വീകരണവും പെരുമാറ്റവും  ആ കുട്ടികളുടെ മുഖത്തുണ്ടാകുന്ന സന്തോഷവും പുഞ്ചിരിയും അവരുടെ സ്നേഹവും പറഞ്ഞറിയിക്കാൻ പറ്റില്ല... 

(നടുവക്കാട് LP സ്‌കൂൾ)

 "പ്രളയാക്ഷരങ്ങൾ" എന്ന പുസ്തകം അവിടുത്തെ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. നമ്മുടെ വായനശാലയുടെ സന്ദർശനത്തിന്റെ ഒരു അടയാളം ആ പുസ്തക റാക്കുകളിൽ മായാതെ കിടക്കട്ടെ...


മേപ്പാടം LP സ്‌കൂൾ




മുനീർ മാഷും മുരളി മാഷും ടോമി സാറും ജൗഷിറ ടീച്ചറും 
ഷേർളി ടീച്ചറും അസ്‌കർ സാറും പിന്നെ അന്നാട്ടിലെ കുറേ 
ആളുകളും സ്നേഹം അറിയിച്ചിട്ടുണ്ട്. 
കൂടെ ഉണ്ടായിരുന്നില്ല ഇല്ലെങ്കിലും, ദൂരെയുള്ള ഈ യാത്രയിൽ  മനസ്സുകൊണ്ട് അനുഗമിച്ച ഏവർക്കും ആ സ്നേഹത്തിന്റെ 
ഒരു പങ്ക് ഇവിടെ വയ്ക്കുന്നു, എടുത്തു കൊള്ളുക...


തിങ്കളാഴ്ച നമ്മൾ നൽകിയ പുസ്തകവും ബാഗും കുടയും ഒക്കെയായി 
ഈ കുരുന്നുകൾ സ്കൂളിൽ വരുമ്പോൾ അവരുടെ മുഖത്തെ 
പുതു പ്രതീക്ഷയിൽ നമുക്കോരോരുത്തർക്കും ഒരു കുഞ്ഞു പങ്കുണ്ട് എന്നറിയുക, സന്തോഷിക്കുക... 

മനസ്സു നിറഞ്ഞു കൊണ്ട് മടങ്ങിയെത്തുമ്പോൾ എല്ലാവരോടും നന്ദി മാത്രം... കൈ നീട്ടിയപ്പോൾ സഹായിച്ചവർക്ക് കൈ നീട്ടാതെ തന്നെ മുന്നോട്ട് വന്നവർക്ക് കണ്ടിട്ടും കാണാതെ പോയവർക്ക് ആഗ്രഹമുണ്ടായിട്ടും സഹായിക്കാൻ പറ്റാതെ പോയവർക്ക് ഇതിനോടകം തന്നെ അവരെ സഹായിച്ചവർക്ക് എല്ലാവരോടും നന്ദി മാത്രം...

ഈ അദ്ധ്യാപകരും, തഹസിൽദാറും, താലൂക് കോർഡിനേറ്റർ മാരുമാണ് ഈ സ്കൂൾ കിറ്റ് വിതരണം കോർഡിനേറ്റ് ചെയുന്നത്. ഇതുവരെ മമ്പാട് അടക്കം 6 പഞ്ചായത്തുകളിൽ 3000+ കിറ്റുകൾ നമ്മളെ പോലെയുള്ള സംഘടനകൾ വഴി എത്തിക്കാൻ ആയി. 
സുരാജു ചിപ്പനും ഷഹീറും കണ്ണൻ ചേട്ടനും കൂടെ യാത്രയിൽ ഉണ്ടായിരുന്നു.

Saturday, August 3, 2019

സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനം 2019


രാവിലെ 9:30 ന് ഗ്രന്ഥശാല പ്രസിഡന്റ് ഷാജ് കുമാർ ദേശീയ പതാക ഉയർത്തി.
കേരളം അഭിമുഖീകരിക്കുന്ന പ്രളയ ദുരന്തത്തെ കണക്കിലെടുത്ത്
മറ്റ് ആഘോഷ പരിപാടികൾ പിന്നീടേക്കു മാറ്റി വച്ചു.
നിലമ്പൂരിലെ പ്രളയ ബാധിതർക്ക് സഹായങ്ങൾ എത്തിക്കുവാനും
അതിനു വേണ്ടി വായനശാല ഒരു Collection Point ആയി
പ്രവർത്തിക്കുവാനും തീരുമാനിച്ചു. മലപ്പുറത്തെ മമ്പാട് പഞ്ചായത്തിലെ Govt. LP സ്‌കൂളിലെ കുട്ടികൾക്ക് സ്‌കൂൾ കിറ്റുകൾ നൽകുവാൻ തീരുമാനിച്ചു.