Tuesday, July 2, 2019

#Change_Makers PART1 : GROOMING

പഠനത്തിലെ A+ മികവ്
സമൂഹ നന്മയിലും തെളിയട്ടെ...




#Change_Makers

SSLC, CBSE, Plus 2 പരീക്ഷകളിൽ നല്ല മാർക്ക് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും നേതാജി വായനശാലയുടെ അഭിനന്ദനങ്ങൾ.
പാഠ്യ വിഷയങ്ങളിൽ മികവ് തെളിയിച്ച നിങ്ങൾക്ക്,
സമൂഹത്തിന് ഉപകാരപ്പെടും വിധം നന്മകൾ ചെയ്യുവാനുള്ളൊരു
അവസരം ഒരുക്കുകയാണ് നമ്മുടെ വായനശാല.
#Change_Makers എന്നൊരു പ്ലാറ്റ് ഫോം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
അതുവഴി കാലവും സമൂഹവും ആവശ്യപ്പെടുന്ന അല്ലെങ്കിൽ നേരിടുന്ന
പല പ്രധാന വിഷയങ്ങൾ നമ്മുടെ നാട്ടിലും നാട്ടാരിലും
ബോധവൽക്കരണം നടത്തുവാനും അതിനു വേണ്ടി പ്രവർത്തിക്കുവാനും നേതാജി വായനശാലയോടൊപ്പം ചേരാം...
(ഉദാ :- ജല സുരക്ഷ, രക്ത ദാനം, പ്രകൃതി സംരക്ഷണം, യുവാക്കളിലെ ലഹരി ഉപയോഗം, പ്ലാസ്റ്റിക് ഭീഷണി, മാലിന്യ സംസ്കരണം, സ്ത്രീ സുരക്ഷ, ഗ്രാമ ശുചിത്വം, പാലിയേറ്റിവ് കെയർ, അവയവ ദാനം...)



കൂടാതെ #Change_Makers ന്റെ ഭാഗമാവുന്ന വിദ്യാർത്ഥികൾക്ക്
അക്കാദമിക് തലത്തിൽ ഉപകാരമാകും വിധം
ORIENTATION CLASSES, PERSONALITY DEVELOPMENT CLASSES,
CAREER GUIDANCE, GROOMING SESSIONS, GROUP DISCUSSIONS,
INTERVIEW TRAINING, PUBLIC SPEAKING
എന്നിവയിൽ പങ്കെടുക്കാനും അവസരം ഒരുക്കുന്നതാണ്.

ഈ ഉദ്യമത്തിന്റെ ഒരു തുടക്കമാവട്ടെ ഈ വരുന്ന സ്വാതന്ത്ര്യദിനം;
അന്നാണല്ലോ കോനിക്കര ഒന്നാം വാർഡിലെ മെറിറ്റ് അവാർഡുകൾ
അർഹരായവർക്ക്‌ നൽകി,നേതാജി വായനശാല ആദരിക്കുന്നത്.
ഇത്തവണ ആ ചടങ്ങ് നമുക്ക് വ്യത്യസ്തമാക്കാം. വെറുതെ സമ്മാനം
വാങ്ങിപ്പോകുന്ന പതിവ് രീതികൾ പൊളിച്ചെഴുതി, സാമൂഹിക
പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളായി നന്മകളുടെ വാതായനങ്ങൾ തുറക്കാം.

ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി
എല്ലാ മിടുക്കന്മാരെയും മിടുക്കികളെയും
നേതാജി വായനശാല ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
2019 ജൂലായ് 14 ന്  വൈകീട്ട് 4 മണി

കൂടുതൽ വിവരങ്ങൾക്ക്, വിളിക്കുക 9847956600 (സെക്രട്ടറി)

എല്ലാവരും എത്തിച്ചേരും എന്ന ശുഭപ്രതീക്ഷയോടെ...
----------------------------------------------------------------------------------------

  • 2014 AUGUST 4 @ 4PM : GROOMING SESSION II



ഇന്ന് കൂടിയ മീറ്റിങ്ങിൽ കുട്ടികൾ അവർ തിരഞ്ഞെടുത്ത വിഷയങ്ങളുമായി വായനശാലയിലെത്തി, ചർച്ച ചെയ്തു.

നേതാജി വായനശാല
കോനിക്കര

WE CAN'T DO WHAT WE DO WITHOUT YOU.

വായന വാരാചരണം

വായന വാരാചരണം
പി എൻ പണിക്കർ അനുസ്മരണം
2019 ജൂൺ 23 രാവിലെ 10 മണിക്ക്



ഉദ്ഘാടനം : ശ്രീ. എ കെ ശിവദാസൻ
തൃക്കൂർ പഞ്ചായത് നേതൃസമിതി കൺവീനർ