Friday, July 23, 2021

വിത്തും കൈക്കോട്ടും

നേതാജി വായനശാല പ്രവർത്തകരുടെ കൃഷിയിടം, കുട്ടികൾക്കും കൃഷി രീതികൾ കണ്ടു മനസ്സിലാക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.




നേന്ത്രവാഴ കൃഷിക്ക് പുറമേ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. 

പയർ , വെണ്ട, വഴുതന, മുളക്, തക്കാളി, വെള്ളരി
കുമ്പളം, മത്ത, ചുരക്ക, മഞ്ഞൾ, കാവത്ത്, കൊള്ളി,...
🌱
ഇവയുടെ വിത്തും തൈകളും പാവി മുളച്ചു വലുതായി തുടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും കൃഷി രീതികൾ വന്നു കാണാനും മനസ്സിലാക്കാനും അവസരമുണ്ട്. 




പരിസരത്തുള്ള വീടുകളിൽ നിന്നും കുട്ടികൾ മാതാപിതാക്കളോടൊപ്പം
സാമൂഹിക അകലം പാലിച്ചുകൊണ്ട് കൃഷിയിടത്തിൽ വരുന്നുണ്ട്.

താല്പര്യമുള്ളവർക്ക് മുൻകൂട്ടി അറിയിച്ചു ഇവിടെ വരാവുന്നതാണ്.
വിത്തുകൾ പാവി മുളക്കുന്നത് മുതലുള്ള കാര്യങ്ങൾ കണ്ടു പഠിക്കാം, തൈകൾ കണ്ടു മനസ്സിലാക്കാം, മണ്ണിൽ ഇറങ്ങാം, ഇലകളും പൂക്കളും കായ്കളും തൊട്ടറിയാം,...

എല്ലാ പച്ചക്കറി ചെടികളും കണ്ടു അവ ഏതാണെന്നു കൃത്യമായി പറയുന്നവർക്ക് സമ്മാനവും നൽകും.

ശനി ഞായർ ദിവസങ്ങളിൽ ഇവിടെ വരാൻ താല്പര്യമുള്ളവർ ലൈബ്രെറിയനെ അറിയിച്ചാൽ, വരാവുന്നതാണ്.



നേതാജി വായനശാല കമ്മിറ്റിയംഗം പ്രദീപും, സെക്രട്ടറി സുജിത്തും ചേർന്നാണ് കൃഷി ആരംഭിച്ചത്.
ഡെയ്‌സി ചേച്ചിയാണ് സൗജന്യമായി കൃഷി ചെയ്യാൻ താത്കാലികമായി ഈ ഭൂമി നൽകിയത്.
വായനശാല പ്രസിഡന്റ് ജിജുവും മറ്റ് കമ്മിറ്റി അംഗങ്ങളും പിന്തുണയുമായി കൂടെയുണ്ട്.

കോനിക്കരയിലെ എല്ലാ വീടുകളിലും കൃഷി എന്ന ആശയവുമായാണ് നേതാജി വായനശാല ഇത്തരം സംരംഭങ്ങളുമായി മുന്നോട്ടു വന്നിരിക്കുന്നത്.

സ്ഥലം ഉള്ളവർ ഇതുപോലെ കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് നൽകിയാൽ കൂടുതൽ കൃഷിയിടങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായേക്കും. കൂടുതൽ യുവകർഷകരും കോനിക്കരയ്ക്ക് സ്വന്തമാകും.

നാമെല്ലാം പ്രയത്നിച്ചാൽ പച്ചക്കറികൾ സ്വയം ഉത്പാദിപ്പിക്കുന്ന ഒരു ഗ്രാമമായി കോനിക്കരയ്ക്ക് മാറാനായേക്കും.

🌿

സായാഹ്ന സെമിനാർ

പെൺ ജീവിതത്തിന്റെ കരുതലുകൾ




നേതാജി വായനശാലയുടെ ആഭിമുഖ്യത്തിൽ,
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട്  സായാഹ്ന സെമിനാർ.

ജൂലായ് 17 ശനിയാഴ്ച
വൈകീട്ട് 7:30 ന്
@Google Meet

ഓൺലൈൻ ആയി നടത്തുന്ന ഈ സെമിനാറിൽ,
സ്ത്രീ പുരുഷഭേദമന്യേ ഏവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.






വനിതാവേദി, നേതാജി വായനശാല 

Saturday, July 10, 2021

ഫുട്‍ബോൾ പ്രവചന മത്സരം

 

നേതാജി വായനശാല, യുവത ആർട്സ് & സ്പോർട്സ്  ക്ലബ്ബ് 

ഫുട്‍ബോൾ പ്രവചന മത്സരം 

വായനശാലയുടെ ഗ്രൂപ്പിൽ ഇടുന്ന ഗൂഗിൾ ഫോമിൽ 

നിങ്ങളുടെ പ്രവചനങ്ങൾ 2021 July 10 രാത്രി 10 മണിക്ക് 

മുൻപായി അയച്ചു തരിക, കൃത്യമായി പ്രവചിക്കുന്നവരിൽ 

നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിക്ക് 

സമ്മാനം നൽകുന്നതാണ്.

പങ്കെടുക്കൂ സമ്മാനം നേടൂ ...


ആകെ 78 പേർ പങ്കെടുത്തു.


കോപ്പയിൽ അർജന്റീനയും യൂറോയിൽ ഇഗ്ലണ്ടും 
കപ്പുയർത്തുമെന്നാണ് കോനിക്കരക്കാരുടെ ഭൂരിപക്ഷം പറയുന്നത്.

പക്ഷേ ചതുരത്തിൽ കുമ്മായം വരച്ചു തീർത്ത കളത്തിലെ യഥാർത്ഥ പോരാട്ടത്തിനായി നമുക്ക് കാത്തിരിക്കാം...
ആര് ജയിച്ചാലും അത് കായിക ലോകത്തിന്റെ വിജയമായിരിക്കും.

പ്രവചന മത്സര വിജയിയെ യുറോ ഫൈനലിനു ശേഷം പ്രഖ്യാപിക്കുന്നതാണ്...
----------------------------------------------------
2021 July 12 : 8PM
WINNER : Amal Carmel Job
Congratulations...

🏆
സമ്മാനം:
Trophy +
അമലിനും കുടുംബത്തിനും ഒരു Grand Sunday Lunch വീട്ടിൽ എത്തിച്ചു നൽകുന്നതാണ്...

വായനശാലയുടെ പ്രവചന മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി, അഭിനന്ദനങ്ങൾ...

Thursday, July 1, 2021

Career Guidance : ദിശ 2021

ഇനിയെന്തു പഠിക്കണം? എന്താകണം?


ഉപരി പഠനത്തെക്കുറിച്ച് നമ്മുടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും
ഒരുപാട് സംശയങ്ങൾ ഉണ്ടാകും. അവ ദൂരീകരിക്കുവാനും 
മികച്ച പഠന വഴികൾ തെരെഞ്ഞെടുക്കുവാനും  
നേതാജി വായനശാല സൗജന്യമായി ഒരു ക്ലാസ് ഒരുക്കിയിട്ടുണ്ട്.

ദിശ 2021
മാർഗ്ഗ നിർദ്ദേശക സെമിനാർ 

2021 ജൂലൈ 4  
9:30 AM TO 11 AM

കരിയർ ഗൈഡൻസ് രംഗത്ത് പ്രൊഫഷണൽ ആയ 
വ്യക്തിയാണ് ഈ ക്ലാസ്സ് നയിക്കുന്നത്, ശ്രീ. ജോമി P. L.  
നമ്മുടെ ചോദ്യങ്ങളും സംശയങ്ങളും അദ്ദേഹത്തോട് ചോദിക്കാം.

നിങ്ങളുടെ അഭിരുചിക്ക് ചേർന്ന ഏതെല്ലാം കോഴ്‌സുകൾ ഉണ്ട്, 
എപ്പോൾ അപേക്ഷിക്കണം, ജോലി സാധ്യതകൾ എന്തെല്ലാം... 
എല്ലാം ചർച്ച ചെയ്യാം...

10, 11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും 
മക്കളുടെ ഭാവിയിൽ പ്രതീക്ഷയർപ്പിക്കുന്ന മാതാപിതാക്കൾക്കും
ഈ പരിപാടിയിലേക്ക് സ്വാഗതം. 
----------------------------------------------------------
ഇന്നത്തെ ക്ലാസ്സിൽ എഴുപതോളം പേർ Join ചെയ്തു.
പങ്കെടുത്ത എല്ലാവർക്കും നന്ദി.