Friday, November 25, 2022

Lets Sportz


തൃശ്ശൂരിൽ സജീവമായി പ്രവർത്തിക്കുന്ന 
ക്ലബ്ബുകൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ 
നൽകുന്ന ഫുട്ബാൾ സമ്മാനം, 
നേതാജി ക്ലബ്ബിന് ഇന്ന് രാവിലെ സ്പോർട്സ് കൗൺസിൽ 
അംഗം ശ്രീ. Godwin Varghese വിതരണം ചെയ്തു.
നേതാജി ആർട്സ് & സ്പോർട്സ് ക്ലബ് അംഗങ്ങൾ ഫുട്ബോളുകൾ ഏറ്റുവാങ്ങി.
ഗോൾ ചലഞ്ചിന്റെ ഭാഗമായി നടത്തിയ ഗോൾ കിക്കുകളിൽ വായനശാല പ്രവർത്തകരും, 
സ്പോർട്സ് ക്ലബ്ബ് അംഗങ്ങളും, ബാലവേദി അംഗങ്ങളും പങ്കെടുത്തു.

ഏറെ നാളുകളായി നേതാജി വായനശാലയും 
ക്‌ളബ്ബും കോനിക്കരയിലൊരു കളി സ്ഥലം(ഗ്രൗണ്ട്) അന്വേഷിക്കുന്നു. 
പാടത്തൊരുക്കുന്ന കളിയിടങ്ങൾ ഒറ്റമഴയിൽ തന്നെ കുളമാകുന്നവയാണ്. 
കോനിക്കര ഒന്നാം വാർഡിൽ നമ്മുടെ കുട്ടികൾക്ക് 
കളിക്കാൻ കൊള്ളാവുന്ന ഒരിടം ഇല്ല എന്നത് ഏറെ വിഷമകരമാണ്. 
കുട്ടികൾ കൂടുന്ന ഇടങ്ങളിലാണ് സൗഹൃദങ്ങൾ ഉണ്ടാകുന്നത്, ആരോഗ്യമുള്ള യുവത ഉണ്ടാകുന്നത്. 
നിർഭാഗ്യവശാൽ നാളിതുവരെ വികസനം കൊണ്ടു വരുന്നവർ ഇക്കാര്യം മറന്നുപോയി എന്ന്‌ തോന്നുന്നു.

ഏതെങ്കിലും വ്യക്തികൾ അവരുടെ വെറുതെ കിടക്കുന്ന, അനുയോജ്യമായ പറമ്പുകൾ 
കുട്ടികൾക്ക് കളിക്കാനായി അനുവദിക്കുമെങ്കിൽ നേതാജി വായനശാല കളിസ്ഥലം 
ഒരുക്കുന്നതിന് എല്ലാ സൗകര്യങ്ങളും ചെയ്യാൻ തയ്യാറാണ്. സന്നദ്ധർ ആയിട്ടുള്ളവർ 
വായനശാല കമ്മിറ്റിയെ അറിയിക്കുമല്ലോ.

കളി ഉപകരണങ്ങൾ മാത്രം കിട്ടിയിട്ട് കാര്യമില്ലല്ലോ, 
കളിക്കാൻ ഒരിത്തിരി സ്ഥലവും നമ്മുടെ ആവശ്യമല്ലേ!

_Lets Sportz..._

No comments:

Post a Comment