Friday, February 25, 2022

കർഷക കൂട്ടായ്മ




നേതാജി വായനശാല തുടങ്ങിവച്ച "വിത്തും കൈക്കോട്ടും" എന്ന കാർഷിക പരിപാടിയിൽ നമ്മുടെ നാട്ടിലെ കുറേ പേർ പങ്കെടുക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വീടുകളിൽ കുഞ്ഞു കൃഷി ചെയ്യുവാൻ താല്പര്യമുള്ളവർ പല തൈകളും, വിത്തുകളും ആവശ്യപ്പെട്ട് സമീപിക്കുകയുണ്ടായി.

കൃഷിയിൽ താല്പര്യമുള്ളവരെ ചേർത്തൊരു കർഷക കൂട്ടായ്മ രൂപീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
🌿🌿🌿🌿🌿🌿🌿🌿
2022 ഫെബ്രുവരി 27
4 മണിക്ക്
വായനശാല ഹാളിൽ
🌱🌱🌱🌱🌱🌱🌱🌱

ആവശ്യം അറിയിച്ചവർക്കുള്ള 
തൈകളും വിത്തുകളും ഈയവസരത്തിൽ വിതരണം ചെയ്യും.

ഈ കർഷക കൂട്ടായ്മയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

പച്ചക്കറി കൃഷി മാത്രമല്ല കോഴി, പക്ഷികൾ, മീൻ, നാടൻ മുട്ട... അങ്ങനെ കാർഷിക / മൂല്യ വർദ്ധിത വസ്തുക്കൾ വീടുകളിൽ ഉത്പാടിപ്പിക്കുന്ന അനവധി പേർ നമ്മുടെ നാട്ടിലുണ്ട്. അവരെയെല്ലാം ഈ കാർഷിക കൂട്ടായ്മയിൽ ഒന്നിച്ചുകൊണ്ട് വന്ന്, പരസ്പരം സഹായിക്കുവാനും ഉത്പന്നങ്ങൾക്ക് നാട്ടു വിപണി കണ്ടെത്തുവാനും ഈ കൂട്ടായ്മയിൽ ലക്ഷ്യമിടുന്നുണ്ട്. ഒന്നിച്ചു കൂടുവാൻ താല്പര്യമുള്ളവർ നാളെ വന്നു രജിസ്റ്റർ ചെയ്യുമല്ലോ.









വായനശാല പ്രവർത്തകരുടെ കൃഷിയിടത്തിൽ പാകി മുളപ്പിച്ചെടുത്ത അപൂർവ്വയിനം ചീര തൈകൾ (വ്ലാത്താങ്കര ചീര) പറിച്ചു നടുവാൻ പാകത്തിൽ ആയിട്ടുണ്ട്‌. നാളെ ഈ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് 10-20 തൈകൾ പറിച്ചു പങ്കിട്ടു തരുന്നതിൽ സന്തോഷമേയുള്ളൂ.

എല്ലാവരും ചെറിയതോതിൽ ചീര നട്ടുവളർത്തി  അടുത്ത വർഷം മുതൽ  വിഷരഹിത ചീര നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുക  എന്നതാണ് ലക്ഷ്യം വെക്കുന്നത്.

കോനിക്കരയിലൊരു കാർഷിക സംസ്ക്കാരം വളർത്തിയെടുക്കാൻ നമുക്കൊരു ശ്രമം തുടങ്ങാം...

No comments:

Post a Comment