Friday, February 25, 2022

വിത്തും കൈക്കോട്ടും 2022

കൃഷി ചലഞ്ച്
തരിശു രഹിത കോനിക്കര.





നേതാജി വായനശാല
ഫെബ്രുവരി 6, 2022

 നമ്മൾ കഴിഞ്ഞ വർഷം തുടങ്ങിവച്ച
വിത്തും കൈക്കോട്ടും എന്ന നാടൻ കൃഷി സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്ന പരിപാടി ഈ വർഷവും കൂടുതൽ സജീവമായി തുടരുകയാണ്. ആയതിന്റെ തുടക്കം ഇന്ന്
ഗ്രന്ഥശാല പ്രവർത്തകരുടെ നേതൃത്വത്തിൽ; കൃഷിയിടത്തിൽ മണ്ണൊരുക്കിയും, വളമിട്ടും, തൈകൾ നട്ടും  ആഘോഷമാക്കി.
പ്രസിഡന്റ്‌ ജിജു. K. A, ജോയിന്റ് സെക്രട്ടറി പ്രദീപ്. P. N എന്നിവർ ചേർന്നു വെള്ളരി തൈകൾ നട്ടു ഉദ്ഘാടനം ചെയ്തു. പ്രദീപ്‌. K. P കർഷക കൂട്ടായ്മക്ക് നേതൃത്വം നൽകി. സെക്രട്ടറി സുജിത്ത് E. S പരിപാടി കോർഡിനേറ്റ് ചെയ്തു.
ബാലവേദി, വനിതാവേദി, യുവത ക്ലബ് അംഗങ്ങൾ 
എന്നിവർ പങ്കെടുത്തു.
ഇന്ന് ഇതൊരു തുടക്കം മാത്രമാണ്, വരും ദിനങ്ങളിൽ കൃഷിയെ സജീവമാക്കാൻ ഒരു കുഞ്ഞു കാൽവയ്പ്പ്.




ഏറെ പ്രസിദ്ധമായ നാടൻ ചീര (വാതാക്കര ചീര), 
മേടമാസത്തിലേക്കു വിളവെടുക്കാൻ പാകത്തിന് വെള്ളരി, പയർ  എന്നിവയാണ് ഇപ്പോൾ കൃഷിയിറക്കിയിട്ടുള്ളത്.


തരിശു കിടക്കുന്ന മണ്ണിലെല്ലാം കൃഷിയൊരുക്കുക എന്ന ലക്ഷ്യം നേടാൻ നേതാജി വായനശാല ഒരു ശ്രമം ആരംഭിച്ചിരിക്കുകയാണ്.
ഈ ഉദ്യമം കോനിക്കരയിലെ എല്ലാ കുടുംബങ്ങളും, രാഷ്ട്രീയ-സാംസ്കാരിക സംഘടനകളും, കൂട്ടായ്മകളും ഏറ്റെടുക്കും എന്ന വിശ്വാസത്തോടെ.

ഇതൊരു ആഹ്വാനം ആയോ, അപേക്ഷയായോ, ചലഞ്ച് ആയോ ഒക്കെ ഏറ്റെടുത്താൽ കോനിക്കരയിലെ ഓരോ വീടുകളിലും പച്ചക്കറി കൃഷി സമൃദ്ധമാകും. അല്പം  വിഷരഹിത പച്ചക്കറികൾ വർഷത്തിൽ ചിലപ്പോഴെങ്കിലും കഴിക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ?
എത്രയോ പതിറ്റാണ്ടുകളായി നമ്മൾ പച്ചക്കറികൾക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു.
ഭക്ഷ്യ സുരക്ഷയിൽ 
സ്വയം പര്യാപ്തമായയൊരു ഗ്രാമം നമ്മുടെയൊക്കെ സ്വപ്നമാണ്, നമ്മൾ ഓരോരുത്തരും നേതാജി വായനശാലയുടെ ഈ ഉദ്യമത്തിൽ പങ്കു ചേർന്നാൽ അതൊരു തുടക്കമാകും, വിപ്ലവകരമായ ഒരു മാറ്റത്തിന് അത് നിദാനമായേക്കാം...


നേതാജി വായനശാല കമ്മിറ്റി അംഗങ്ങളിൽ പലരും കൃഷിയിടങ്ങളിലും അവരവരുടെ വീട്ടു പരിസരങ്ങളിലും കുഞ്ഞു കൃഷികൾ ആരംഭിച്ചിട്ടുണ്ട്.
വിത്തുകൾക്കും തൈകൾ ലഭിക്കുവാനും വായനശാലയെ സമീപിക്കാം. കൃഷി രീതികൾ കണ്ടു മനസ്സിലാക്കുവാനും ഗ്രന്ഥശാല പ്രവർത്തകരുടെ കൃഷിയിടത്തിലേക്കു നിങ്ങൾക്ക് വരാം. സുസ്വാഗതം.
ഉള്ളത്
പങ്കുവയ്ക്കുന്നതിൽ സന്തോഷമേയുള്ളൂ.

വിത്തും തൈകളും കൈക്കോട്ടും മണ്ണും നിങ്ങളെ കാത്തിരിക്കുന്നു.
വരൂ മണ്ണിലിറങ്ങാം...
🌿
നേതാജി വായനശാല

 

No comments:

Post a Comment