Tuesday, March 23, 2021

കോവിഡ് വാക്സിനേഷൻ Registration Camp

 


2021 മാർച്ച് 28 ഞായറാഴ്ച

രാവിലെ 10 മണി മുതൽ

കോനിക്കര ഒന്നാം വാർഡിൽ 60 വയസ്സിനു 
മുകളിൽ ഉള്ളവർക്ക് വാക്സിനെഷന് രജിസ്റ്റർ ചെയ്യാൻ 
നേതാജി വായനശാല സൗകര്യം ഒരുക്കിയിട്ടുണ്ട്.
2021 മാർച്ച് 28 ഞായറാഴ്ച രാവിലെ 10 മണി മുതൽ 
നേതാജി വായനശാല ഹാളിൽ രജിസ്ട്രേഷൻ ആരംഭിക്കും. 
ആശ വർക്കറുടെ സേവനവും ഇവിടെ ലഭ്യമാണ്.

രജിസ്റ്റർ ചെയ്യുന്നവരുടെ ക്രമ നമ്പർ അനുസരിച്ച് 
തൃക്കൂർ ഹെൽത്ത്‌ സെന്ററിൽ നിന്നും വാക്സിനേഷൻ 
എടുക്കാനുള്ള വിവരങ്ങൾ ആശ വർക്കർ നിങ്ങളെ അറിയിക്കുന്നതാണ്.

നേതാജി വായനശാലയിൽ രജിസ്റ്റർ ചെയ്യാൻ വരുന്നവർ താഴെ പറയുന്ന കാര്യങ്ങൾ മറക്കാതെ കൊണ്ടു വരേണ്ടതാണ്.

1. വാക്സിനേഷൻ എടുക്കേണ്ട വ്യക്തിയുടെ ആധാർ കാർഡ്.

2. OTP ലഭിക്കുന്നതിനായി ഒരു ഫോൺ.

വയോജനങ്ങൾ നേരിട്ട് വരണമെന്നില്ല, വീട്ടിലെ ആരെങ്കിലും മേൽ പറഞ്ഞ കാര്യങ്ങളുമായി വന്നാലും മതിയാകും. ആരും സഹായിക്കാൻ ഇല്ലെങ്കിൽ വായനശാലയെ അറിയിക്കുക, ChangeMakers നിങ്ങളുടെ വീട്ടിലെത്തി രജിസ്റ്റർ ചെയ്തു തരുന്നതാണ്.

- സെക്രട്ടറി
നേതാജി വായനശാല





2021 Mar 28 : 1PM
ക്യാമ്പ് അവസാനിച്ചിരിക്കുന്നു.

കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ക്യാമ്പ് അൻപതോളം പേർക്ക് പ്രയോജനപ്പെട്ടു. ഇവിടെ ഇന്ന് രജിസ്റ്റർ ചെയ്തവർക്ക് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തൃക്കൂർ ഹെൽത്ത് സെന്ററിൽ നിന്നും വാക്സിനേഷൻ എടുക്കാം. 8:30AM മുതൽ ടോക്കൻ കൊടുത്തു തുടങ്ങും.
കൂടുതൽ വിവരങ്ങൾക്കു വായനശാല വൈസ് പ്രസിഡന്റും ആശാ വർക്കറുമായ വിജിലയെ വിളിക്കുക.
9539484832

ക്യാമ്പ് വിജയകരമായി നടത്താൻ സഹകരിച്ച വായനശാല കമ്മിറ്റി അംഗങ്ങൾക്കും പ്രിയപ്പെട്ട നാട്ടുകാർക്കും നന്ദി അറിയിക്കുന്നു.

ഏറ്റവും അഭിനന്ദനങ്ങൾ അർഹിക്കുന്നത് ഇന്നത്തെ ക്യാമ്പിൽ Volunteers ആയ ഈ യുവാക്കളാണ്, നമ്മുടെ #ChangeMakers.
ഇവർ നമ്മുടെ നാടിന്റെ പ്രതീക്ഷയാണ്...



No comments:

Post a Comment