Wednesday, March 3, 2021

വനിതാദിനം 2021

 


2021 മാർച്ച്‌ 7 (ഞായറാഴ്ച)
4:30 PM

നേതാജി വായനശാലയിൽ ഈ വരുന്ന ഞായറാഴ്ച 
വനിതാദിനാചരണവും വനിതാവേദി രൂപീകരണവും സംഘടിപ്പിച്ചിട്ടുണ്ട്.

വായനശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാവേദി, കോനിക്കരയിലെ വനിതകളുടെ ക്ഷേമപരിപാടികൾ ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്.
ബോധവത്കരണ സെമിനാറുകൾ, പഠന ക്ലാസ്സുകൾ,
സ്വയം സംരംഭകരാവാൻ പ്രാപ്തമാക്കുന്ന തരത്തിലുള്ള പദ്ധതികൾ എന്നിവ വനിതാവേദി അംഗങ്ങൾക്കായിരിക്കും മുൻഗണന കൊടുക്കുക. വായനശാലയിലെ വനിതാവേദിയുടെ അംഗമാകാൻ താല്പര്യമുള്ളവർ വായനശാലയുമായി ബന്ധപ്പെടുക.


എല്ലാ വനിതകൾക്കും വനിതാവേദിയിലേക്ക് സ്വാഗതം.




കോനിക്കര നേതാജി വായനശാലയിൽ, വനിതാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ Spot Registration അടക്കം 30+ പേർ പങ്കെടുത്തു.

വായനശാല വൈസ് പ്രസിഡന്റ്‌ ശ്രീമതി വിജില സ്വാഗതം പറഞ്ഞു, പ്രസിഡന്റ്‌ ശ്രീ. ജിജു അധ്യക്ഷത വഹിച്ചു. വാർഡ്‌ മെമ്പർ ശ്രീമതി ഹനിത ഷാജു പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല കമ്മിറ്റി അംഗം ശ്രീമതി ലിനെറ്റ്, സ്ത്രീകളിലെ ജീവിത ശൈലി രോഗങ്ങളും കരുതലുകളും എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു.

ശേഷം വനിതാവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഇനിയും വനിതാവേദിയുടെ  അംഗങ്ങൾ ആവാൻ താല്പര്യമുള്ളവർ വായനശാലയുമായി ബന്ധപ്പെടുക.

- സെക്രട്ടറി









No comments:

Post a Comment