Sunday, January 28, 2024

മേളം ആസ്വാദനം

2024 ജനുവരി 28 (ഞായർ)
വൈകീട്ട് 4 മണിക്ക് 


നാടെങ്ങും ഉത്സവങ്ങളും പൂരങ്ങളും പെരുന്നാളുകളും ആണ്, അവിടെയെല്ലാം മേളവും ഉണ്ട്. പക്ഷേ ഒരു നിശ്ചിത സമയത്തിനപ്പുറത്തേക്ക് നമുക്ക് യഥാർത്ഥത്തിൽ മേളം ആസ്വദിക്കാൻ അറിയാമോ?

അറിയാത്തവർ നമ്മളിൽ പലരുമുണ്ട്, മേളത്തിനെ കുറിച്ച് ശാസ്ത്രീയമായി അറിയാൻ ശ്രമിച്ചാൽ നമുക്കും മുഴുനീളേ മേളം ആസ്വദിക്കാനാവും.
അതിനൊരു അവസരം ഒരുക്കുകയാണ് നേതാജി വായനശാല.

പുതിയ കാര്യങ്ങൾ അറിയാനും ആസ്വദിക്കുവാനും 
താല്പര്യമുള്ളവരെ വായനശാലയിലേക്ക് സ്വാഗതം ചെയ്യുന്നു.

ഇനി അടുത്തൊരു മേളം കൊട്ടി കലാശിക്കുമ്പോൾ അതിന്റെ ഘടനയും കാലവും മനസ്സിൽ കണ്ട് ആസ്വദിക്കാം...
ഇതൊരു തുടക്കമാവട്ടെ.

Organized By:
നേതാജി കലാ സാംസ്കാരിക പഠന കേന്ദ്രം_

Program Report:







പഞ്ചാരി മേളത്തിന്റെ അക്ഷര കാലങ്ങളും, മേളം നിരത്തലും, ഒന്നു മുതൽ അഞ്ചു വരെയുള്ള കാലങ്ങളും ഉദാഹരണ സഹിതം ശ്രീ മൂർക്കനാട് ദിനേശൻ വാര്യർ മനസ്സിലാക്കി തന്നു.

മറ്റു മേളങ്ങളായ പാണ്ടി, ചമ്പ, ധ്രുവം, അടന്ത, അഞ്ചടന്ത, ചെമ്പട എന്നീ മേളങ്ങളും പരിചയപ്പെടുത്തി.

മറ്റു ദേശങ്ങളിൽ നിന്നു പോലും 
പരിപാടിയിൽ പങ്കെടുത്തവർക്കും, കോനിക്കരക്കാർക്കും മേളത്തിനെ കൂടുതലറിയുന്നൊരു നവ്യാനുഭവമായി.

No comments:

Post a Comment