Friday, October 1, 2021

ഗ്രാമീണ പുസ്തക വിതരണ പദ്ധതി

 ഇന്ന് അന്താരാഷ്ട്ര വയോജന ദിനം.


വയോജനങ്ങളുടെ ഏകാന്തതയിൽ ഏറ്റവും നല്ലൊരു 
കൂട്ടാണ് പുസ്തകങ്ങൾ. ഈ വയോജന ദിനത്തിൽ 
നേതാജി വായനശാല ഒരു പദ്ധതി പരിചയപ്പെടുത്തുന്നു;
ഗ്രാമീണ വനിതാ വയോജന പുസ്തക വിതരണ പദ്ധതി.

കോനിക്കര ഗ്രാമത്തിലെ 
വയോജനങ്ങൾക്കും വനിതകൾക്കും പുസ്തകങ്ങൾ 
നേരിട്ട് വീട്ടിൽ എത്തിച്ചു തരുന്നതാണ്. 
അതിനായി പ്രത്യേകം ലൈബ്രെറിയനെയും 
വായനശാല നിയമിച്ചിട്ടുണ്ട്. ഏറെക്കാലമായി 
നേതാജി വായനശാലിയിൽ ലഭ്യമായ ഈ സേവനം ഏവരും പ്രയോജനപ്പെടുത്തുമല്ലോ.

നമ്മുടെ നാട്ടിലും എത്രയോ വയസ്സാവർ ഒറ്റയ്ക്ക് 
വീടുകളിൽ കഴിയുന്നുണ്ട്, വായിക്കാൻ ഏറെ 
സമയം കൈയ്യിലുള്ളവർ.
വീട്ടമ്മമാർക്കാകട്ടെ വായനശാലയിൽ വന്നു 
പുസ്തകമെടുക്കാൻ സമയം കിട്ടാറുമില്ല. 
ഈ രണ്ടു കൂട്ടർക്കും ഏറെ പ്രയോജനപ്പെടുന്ന 
പുസ്തക വിതരണ പദ്ധതിയിൽ ഉടൻ തന്നെ 
അംഗങ്ങൾ ആകാൻ നേതാജി വായനശാല 
സഹർഷം സ്വാഗതം ചെയ്യുന്നു.
മാസ വരിസംഖ്യ 5/- രൂപ മാത്രം.
📚
Contact : 9526540103(ലിനി)


നേതാജി ഗ്രാമീണ വനിതാ പുസ്തക വിതരണ പദ്ധതിയിൽ, സെപ്റ്റംബർ മാസത്തിൽ ഏറ്റവുമധികം പുസ്തകം വായിച്ച ഷേണാ സുനിലിന്  സമ്മാനം വിതരണം ചെയ്തു.



നേതാജി ഗ്രാമീണ വനിതാ പുസ്തക വിതരണ പദ്ധതിയിൽ, ഒക്ടോബർ മാസത്തിൽ ഏറ്റവുമധികം പുസ്തകം വായിച്ച ഷീജ വിജയന് സമ്മാനം വിതരണം ചെയ്തു.

No comments:

Post a Comment