Monday, January 11, 2021

#Change_Makers 2020-21

 # Change_Makers






2021 Jan 3 (ഞായറാഴ്ച) നേതാജി വായനശാല ഹാളിൽ 

കൂടിയ Change_Makers ന്റെ ആദ്യത്തെ മീറ്റിങ്ങിന്റെ റിപ്പോർട്ട്.



2019-20 ലെയും 2020-21 ലെയും Change_Makers ന്റെ ഭാഗമായ കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.

രഞ്ജിത്ത്, അനിറ്റ എന്നിവർ മുൻകാല പ്രവർത്തനങ്ങൾ പുതിയ കൂട്ടുകാർക്കു വിശദീകരിച്ചു. ഈ വർഷം മുതൽ Change_Makers ന്റെ ഭാഗമായവർ അവരുടെ ആശയങ്ങൾ അവതരിപ്പിച്ചു. Dr. അലീഷ ജവഹർ, HR Executive സംവൃത 

എന്നിവർ mentors ആയി. ലൈബ്രെറിയൻ, വാർഡ് മെമ്പർ എന്നിവർ കുട്ടികളെ കേൾക്കാൻ എത്തിയിരുന്നു. വായനശാല സെക്രട്ടറി പരിപാടികൾ കോർഡിനേറ്റു ചെയ്തു.







യുവാക്കൾ നാടിനു ഗുണമുള്ള ആശയങ്ങൾ വായനശാലയോട് പങ്കു വെച്ചതിൽ നിന്നും , തുടങ്ങി വയ്ക്കുന്ന കാര്യങ്ങളുടെ സംക്ഷിപ്ത രൂപം താഴെ ചേർക്കുന്നു.

ഈ ഉദ്യമത്തിന് ഏവരുടെയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.


1. ഗ്രൂപ് ആയി ചേർന്ന് കൃഷി ചെയ്യുക, നാട്ടിലെ കൃഷി യിടങ്ങൾ സന്ദർശിച്ചു പഠിക്കാൻ അവസരം നൽകുക, കൃഷിയിടങ്ങൾ ഉണ്ടാക്കുക, 

അതുവഴി ഭക്ഷ്യ സുരക്ഷാ എന്ന ലക്ഷ്യത്തിലേക്കു മുന്നേറുക.


2. ഗ്രാമത്തിലെ മാലിന്യ സംസ്കരണം ശാസ്ത്രീയമാക്കാൻ പഞ്ചായത്തുമായി സഹകരിക്കുക. മാലിന്യം വേർതിരിച്ചു വയ്ക്കുവാനും, 

പ്ലാസ്റ്റിക്ക് കത്തിക്കാതിരിക്കാനും വീടുകൾ തോറും ബോധവത്കരണം നടത്തുക.


3. എല്ലാ വീട്ടിലും ഒരു കമ്പോസ്റ്റ് എന്ന ലക്ഷ്യത്തിൽ Change_Makers കമ്പോസ്റ്റ് നിർമ്മാണം നാട്ടാരിൽ   പരിചയപ്പെടുത്തുക.


4.  ഗ്രാമീണരിൽ നിത്യേനെയുള്ള  വ്യായാമം ഒരു ശീലമാക്കുന്ന രീതിയിൽ WALKERS CLUB, RUNNERS CLUB, CYCLE RIDERS CLUB 

എന്നിവ രൂപീകരിച്ചു കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കും യുവാക്കൾക്കും ഒന്നിച്ചു നടത്തവും ഓട്ടവും സൈക്ലിങും എല്ലാം പ്രചരിപ്പിക്കുക. 


5. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കു Psycology/COUNSELLING Cell ന്റെ സഹായം എത്തിക്കുക.


6. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന തരത്തിലുള്ള ആക്ടിവിറ്റീസ് നടത്തുക അതിനു പ്രചാരണം കൊടുക്കുക.


7. Innovation/Research ചെയ്യുന്ന യുവതയ്ക്ക്  Technology & Finacial സഹായങ്ങൾ എത്തിച്ചു നൽകുക, 

NGOs ആയി ബന്ധപ്പെട്ടു സഹായങ്ങൾ ഒരുക്കുക.


8. യുവാക്കളിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുക. Scientific Temper 


9. ഗ്രാമത്തിലെയും സമീപ പ്രദേശങ്ങളിലെയും ജല സ്രോതസ്സുകൾ ശുദ്ധീകരിക്കുക, വാട്ടർ മാപ് പൂർത്തീകരിച്ചു പ്രൊജക്റ്റ് തയ്യാറാക്കുക.


10 മയക്കു മരുന്ന്, കഞ്ചാവ്, മദ്യം തുടങ്ങിയ ലഹരിയുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക.


11. നിർധനരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുക.


12. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ആശയത്തിന്റെ പ്രചരണാർത്ഥം, 

വിത്തുകൾ അടങ്ങിയ പേപ്പർ പേനകൾ പരിചയപ്പെടുത്തും. ഇത്തരം പേനകൾ ആവശ്യക്കാർക്ക് സൗജന്യമായി എത്തിക്കും, 

പഞ്ചായത്ത് മെമ്പർമാർക്കും ജീവനക്കാർക്കും ഇവ നൽകി പേപ്പർ പേനയുടെ പ്രചാരണം നൽകും. 

അത് വഴി ഇവ നിർമ്മിക്കുന്ന ഭിന്നശേഷിക്കാർക്കു വരുമാനവും ഉണ്ടാകാൻ ശ്രമിക്കും.

13. Change Maker ഗ്രൂപ്പിൽ വരുന്നവർക്ക്‌ Personal Improvement, Communication Skill(English), Public Speaking, Interview Preparation എന്നീ വിഷയങ്ങളിൽ പരിശീലനത്തിന് അവസരമൊരുക്കും.

#Change_Makers

Together, We Can Make A Difference

കക്ഷി രാഷ്രീയത്തിനും ജാതി-മത ചിന്തകൾക്കും 

അതീതമായി ചിന്തിക്കുന്നവരാണോ നിങ്ങൾ, 

എങ്കിൽ Change_Makers ന്റെ ഭാഗമായി നമുക്കൊന്നായ് നന്മകൾ ചെയ്യാം...


ഏവർക്കും  സ്വാഗതം.

-

സെക്രട്ടറി

നേതാജി വായനശാല

No comments:

Post a Comment