Thursday, April 9, 2020

കൊറോണക്കാലത്തെ സർഗ്ഗാത്മക ദിനങ്ങൾ

നേതാജി വായനശാല BLOG
http://netaji-vayanasala.blogspot.in

വീട്ടിലെ ദിനങ്ങളെ സർഗാത്മകമാക്കാനും
അവ പ്രദർശിപ്പിക്കാനും,
കോനിക്കര നേതാജി വായനശാല അവസരമൊരുക്കുന്നു.

ഈ ലോക്ക്‌ ഡൗൺ കാലത്ത് നിങ്ങൾ വീട്ടിലിരുന്നു
വരച്ച ചിത്രങ്ങൾ, എഴുതിയ രചനകൾ,
പുസ്തക ആസ്വാദന കുറിപ്പുകൾ, കൃഷിയുടെ ചിത്രങ്ങൾ,
quarantine അനുഭവ കുറിപ്പുകൾ, ചിന്തകൾ...
കലാസൃഷ്ടികൾ അങ്ങനെ എന്തുമായിക്കൊള്ളട്ടെ
ഞങ്ങൾക്കയച്ചു തരൂ. വായനശാലയുടെ ബ്ലോഗിൽ അത്
പോസ്റ്റുകൾ ആയി പ്രദർശിപ്പിക്കാം.
കൊറോണക്കാലം കഴിയുമ്പോൾ ഇവയെല്ലാം
വച്ചൊരു കൈയെഴുത്തു മാഗസിനും,
digital എക്സിബിഷനും നമുക്ക് ഒരുക്കാം.

എല്ലാ പ്രായക്കാർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, രചനകൾ
താഴെ കാണുന്ന WhatsApp നമ്പറിലേക്ക് അയച്ചു തരിക.

9567425380
(അരുൺ, ആർട്സ് ക്ലബ് സെക്രട്ടറി)

രചനകൾ email ആയും  അയക്കാവുന്നതാണ്
netaji.vayanasala@gmail.com

ഈ കൊറോണക്കാലം നമുക്ക് വീട്ടിലിരുന്നു സർഗ്ഗാത്മകമാക്കാം.

കൂടുതൽ വിവരങ്ങൾക്ക് വായനശാല സെക്രട്ടറിയുമായി ബന്ധപ്പെടുക.
9847956600
(സുജിത്ത്)

#StayHome

No comments:

Post a Comment