Monday, September 16, 2019

#Change_Makers BLOOD DONORS DIRECTORY

പല ആവശ്യങ്ങൾക്കായി പലപ്പോഴും രക്ത ദാതാക്കളുടെ സേവനം
നമുക്കാവശ്യമായി വരാറുണ്ട്. അവശ്യ സമയത്തു ദാതാക്കളുടെ ഒരു ലിസ്റ്റ് ഉണ്ടെങ്കിൽ അതൊരു ഗ്രാമത്തിന് തന്നെ ഒരാശ്വാസമാണ്. ഈ ഒരു ലക്‌ഷ്യം കൈവരിക്കാനായി നേതാജി വായനശാലയുടെ ആഭിമുഖ്യത്തിൽ #Change_Makers നാട്ടിലെ BLOOD DONORS' DIRECTORYവിപുലീകരിക്കാൻ തീരുമാനിച്ചു.


2019 September 13 


ChangeMakers ലെ കുട്ടികൾ പറഞ്ഞിരുന്നു, BloodDonors directory യുടെ data collection തുടങ്ങുന്ന കാര്യം, ഒന്ന് രണ്ടു പേർ വന്ന് തുടങ്ങുമെന്നെ കരുതിയുള്ളൂ. പക്ഷേ ഈ കുട്ടികൾ കിടു ആണ്. 7-8 പേരുള്ളൊരു ഗ്രൂപ്പ് ആയി വന്ന്,
അവർ Volunteer Badge ഒക്കെ ധരിച്, Printed Data Collection Form ഒക്കെയായി
നാട്ടിലെ വീടുകൾ തോറും കയറി Blood Donation Campaign Work ഉം,
Blood Donors Data Collection ഉം  ചെയ്തു.



തിരിച്ചു വന്നപ്പോൾ അവർ പറയാ, ഒത്തൊരുമിച്ചുള്ള ഈ പ്രവർത്തനം
നല്ല രസമായിരുന്നു എന്ന്‌.
ജാതിയുടെയും രാഷ്ട്രീയത്തിന്റെയും ലേബൽ ഒട്ടിക്കാതെ, നന്മയ്ക്കു വേണ്ടി ഈ കുട്ടികൾ നമ്മുടെ ഗ്രാമവഴികളിലൂടെ നടന്നു പോകുന്നത് ഒരു പ്രതീക്ഷയാണ്. നേതാജി വായനശാല അതിനൊരു നിമിത്തമായി. ഇനിയും ഒത്തിരി പ്രവർത്തനങ്ങൾ ഈ മിടുക്കർക്ക് ചെയ്യാൻ കഴിയട്ടെ, വായനശാല എന്നും കൂടെയുണ്ടാകും...

#Change_Makers
#NetajiVayanasala

No comments:

Post a Comment