Sunday, September 4, 2016

സൗജന്യ കമ്പ്യുട്ടർ പരിശീലനം

നേതാജി വായനശാല, വർഷങ്ങളായി നടത്തിവരുന്ന 
IT സാക്ഷരത യജ്ഞത്തിന്റെ ഭാഗമായി,
വായനശാലയുടെ ആഭിമുഖ്യത്തിൽ ,
പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ 
കമ്പ്യുട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളുടെ സഹകരണത്തോടെ,
കോനിക്കര ഗ്രാമത്തിലെ കുടുംബശ്രീ അംഗങ്ങൾക്കും 
വീട്ടമ്മമാർക്കും സൗജന്യ കമ്പ്യുട്ടർ പരിശീലന പരിപാടി 
ആരംഭിച്ചു.



2016 ആഗസ്ത് 15 ന്, രാവിലെ 11 മണിക്ക് 
കമ്പ്യുട്ടർ വകുപ്പ് മേധാവി ഡോ. സോണിയ സണ്ണി ഈ 
പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് 
ഷാജ് കുമാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ 
സെക്രട്ടറി സുജിത്.ഇ .എസ്, പ്രൊഫസർ ദീപ്തി പിഷാരടി 
എന്നിവർ പരിശീലന വിഷയത്തിൽ നാന്ദി കുറിച്ചു സംസാരിച്ചു.

വിദ്യാർത്ഥികൾ സമാഹരിച്ച അമ്പതിലേറെ പുസ്തകങ്ങൾ
വായനശാലക്ക് സംഭാവന ചെയ്തു, അവ ലൈബ്രേറിയൻ വാസന്തി അരവിന്ദാക്ഷൻ ഏറ്റുവാങ്ങി.



ശേഷം പ്രജ്യോതി നികേതൻ കോളേജിലെ വിദ്യാർത്ഥികൾ 
വനിതകൾക്ക് പ്രായോഗിക കമ്പ്യുട്ടർ പരിശീലനം നൽകി.
വരും വാരാന്ത്യങ്ങളിലും ഈ പരിശീലന പരിപാടി തുടർന്നു 
കൊണ്ടുപോകാൻ, വായനശാലയുടെ IT ക്ലബ് 
അംഗങ്ങളും, കോളേജിലെ വിദ്യാർത്ഥികളും കൈകോർക്കും.


No comments:

Post a Comment