കുട്ടികൾക്ക് വേനലവധിക്കാലത്ത് വിവിധങ്ങളായ പരിപാടികളാണ് നേതാജി വായനശാല ഒരുക്കുന്നത്.
കുട്ടികളെ വായനയുമായി അടുപ്പിക്കുന്ന *പുസ്തക പൂക്കാലം* ആണ് ആദ്യം ആരംഭിച്ചിരിക്കുന്നത്.
പുസ്തകം വായിച്ചു തിരികെ ഏൽപ്പിക്കുമ്പോൾ
വായിച്ച പുസ്തകത്തിനെക്കുറിച്ച് ചെറിയ ഒരു ആസ്വാദനം എഴുതി ലൈബ്രെറിയനെ ഏൽപ്പിക്കുക, അത്രയേ വേണ്ടൂ. അവധിക്കാലത്ത്
ഏറ്റവും അധികം പുസ്തകങ്ങൾ വായിക്കുന്നവരെയും നന്നായി കുറിപ്പുകൾ എഴുതുന്നവരെയും സമ്മാനങ്ങൾ കാത്തിരിക്കുന്നു....
വായനശാലയിലേക്ക് വരൂ...
ചുട്ടു പൊള്ളുന്ന വേനലവധിയിൽ വായനയിലൂടെ നമ്മുടെ മനസ്സിലൊരു പൂക്കാലം തീർക്കാം....
വായനയ്ക്കു ശേഷം പുസ്തകം തിരികെ വയ്ക്കുമ്പോൾ, വായനയുടെ അനുഭവ-ആസ്വാദന കുറിപ്പുകൾ എഴുതി കൊടുക്കുന്നവർക്ക് ഈ form വായനശാലയിൽ നിന്നും ലഭിക്കുന്നതാണ്.
അവധിക്കാലത്ത് വായിച്ച എല്ലാ പുസ്തകങ്ങളെയും ഇവിടെ അടയാളപ്പെടുത്താം...
വായനയുടെ പൂക്കാലത്തിലേക്ക് ഏവർക്കും സ്വാഗതം...